Naveen Tomy

എഴുതിവെച്ച വാചകങ്ങൾ ഊരിപ്പിടിച്ച വാളുകളാകുമ്പോൾ.. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഷോട്ടുകൾ വിളിച്ച് പറയാൻ മടിക്കുന്ന സത്യങ്ങളാകുമ്പോൾ.. സ്ക്രീനിലെ സങ്കീർണ നിമിഷങ്ങൾ ഇന്നത്തെ യഥാർഥ്യങ്ങളാണെന്ന്തിരിച്ചറിയുമ്പോൾ.. ഓർക്കപ്പെടേണ്ട വെറുമൊരു സൃഷ്ടി മാത്രമല്ല ഓർമ്മപ്പെടുത്തൽ ആകേണ്ട ഒരു തുറന്ന പുസ്തകമാകുന്നു ഈ ജന ഗണ മന..

പത്രപേപ്പറുകളിലെ ഹെഡ് ലൈൻ ന്യൂസുകളിൽ തുടങ്ങി അകത്തളങ്ങളിലെ ഒറ്റ കോളം വാർത്തകൾ വരെ.. ഹൈദരാബാദിലെ രോഹിത് വെമുല മുതൽ അട്ടപ്പാടിയിലെ മധു വരെ.. ഒരിക്കലും തീരാത്ത മീഡിയ ഗിമ്മിക്കുകളിൽ തുടങ്ങി ഇനിയും മുഴങ്ങുന്ന ആസൂത്രിത പൊളിറ്റിക്കൽ പ്രോപഗണ്ടകൾ വരെ.. ഇനിയും കണ്ണിൽ പതിയാത്ത .. കാതുകളിൽ മുഴങ്ങാത്ത നീതി നിഷേധത്തിന്റെ കണ്ണീരിൽ തുടങ്ങി എവിടെയോ നമ്മൾ തന്നെ മുഖം മാറ്റുന്ന നെറികെട്ട പൊതുബോധത്തിന്റെ യഥാർഥ്യങ്ങൾ വരെ..കൈകൊട്ടിയ വാർത്തകൾക് പിന്നിൽ.. വികാരങ്ങളെ മുതലാക്കിയ താല്പര്യങ്ങൾക്ക് കീഴിൽ.. എവിടെയോ നഷ്ടമായ ഓരോ പൗരന്റെയും വ്യെക്തിത്വം.. അഥവാ ഐഡന്റിറ്റിയെ വരെ ചോദ്യ ചിഹ്നമാക്കുന്ന ഇന്നത്തെ ഈ സമൂഹത്തിന് മുന്നിൽ..ഈ ചിത്രം ബാക്കിയാക്കുന്നത് ചില ഓർമ്മപ്പെടുത്തലുകളാണ്..

ചില ചിന്താ നിർമിതികൾ നെടുനീളൻ ചർച്ചകൾക്കും രാത്രികൾ പോലും തികയാത്ത വാദ പ്രതിവാദങ്ങൾക്കും.. ഇരുട്ട് മാത്രം മുന്നിൽ ബാക്കിയാക്കുന്ന കണ്ണ് കെട്ടിയ നീതിദേവതയുടെ മുന്നിൽ ഷാരിസ് മുഹമ്മദ്‌ എഴുതിവിട്ട ഓരോ വരിയും ചോദ്യങ്ങളാണ്.. ഞാനുൾപ്പെടെ പലരും ചോദിക്കാൻ ആശിച്ച.. ചോദിക്കാൻ ഭയന്ന.. ചോദിക്കാൻ മറന്ന ചോദ്യങ്ങൾ.. പറഞ്ഞുവെച്ചത് സത്യങ്ങളാണ്.. ഞാനും നിങ്ങളും കാണാതെ പോയ.. കണ്ടിട്ടും വിലകൽപ്പിക്കാഞ്ഞ.. നമ്മുടെയൊക്കെ കണ്ണുകളും മൂടികെട്ടിയ ഇന്നത്തെ ഇന്ത്യയുടെ നെറികെട്ട സത്യങ്ങൾ.. അതെ, ഇത്‌ ഇന്നത്തെ സിനിമയാണ്.. ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.. മാറ്റങ്ങൾക്ക് വേണ്ടിയുള്ള മുറവിളിയുടെ അടയാളപ്പെടുത്തലാണ്.. പറയേണ്ടത് മുഖം നോക്കാതെ പറയാൻ.. ചോദിക്കേണ്ടത് മടികൂടാതെ ചോദിക്കാൻ… ആവശ്യങ്ങൾ മറ കൂടാതെ അവതരിപ്പിക്കാൻ..

ഭൂരിപക്ഷം സൃഷ്ടിച്ചെടുക്കുന്ന പൊതുബോധ നിർമിതിയിൽ നിന്ന് മാറി.. കക്ഷി താല്പര്യങ്ങൾക്കും അപ്പുറം.. സ്വന്തം ഐഡന്റിറ്റിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാനുള്ള സമത്വത്തിന്റെ ആഹ്വാനം..ചിത്രത്തിന്റെ തുടക്കം മുതൽ നൽകിയ സ്ലോ ബിൽഡ് അപ്പ് പ്രൈം ഗൂസ്ബമ്പ് മൊമെന്റ് ആയപ്പോൾ സ്‌ക്രീനിൽ തെളിയുന്ന പേര് ആയിരുന്നു സംവിധായകൻ ഡിജോയുടേത്..രണ്ട് മിനിറ്റ് തികച്ചില്ലാത്ത സീനിൽ.. തനിക്ക് പറയേണ്ട രാഷ്ട്രിയം നേരിട്ട് പറഞ്ഞ മനുഷ്യൻ.. ഇന്റർക്കട്ട് ബ്രില്ലിയൻസുകളിലൂടെയും ഷോട്ടുകളുടെ സങ്കീർണത കൊണ്ടും കഥാ പറഞ്ഞ രീതിയിലൂടെയും ഇത്രയും കോൺഫ്ലിക്ട് ഉള്ള സബ്ജക്ട്ടിനെ പൂർണമായും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിപ്പിച്ച സംവിധായകൻ.. സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം പൊടിക്ക് പോലും ചോരാതെ .. കൃത്യമായ പൊളിറ്റികൽ അവതരണം ഏറ്റവും മികവോടെ എന്റർടൈൻമെന്റ് സ്പെസിൽ പ്ളേസ് ചെയ്ത കോമേഴ്‌ഷ്യൽ സംവിധായകൻ.. ഒടുവിൽ പറയേണ്ടതും ചോദിക്കെണ്ടതും വിമർശിക്കേണ്ടതും മറ കൂടാതെ.. കക്ഷി രാഷ്ട്രീയത്തിൽ പെടാതെ സൃഷ്ടിച്ചെടുത്ത കലാകാരൻ..ഓർമപ്പെടുത്തലാകുന്ന ഈ ചിത്രത്തിൽ ഷാരിസിന്റെ ഒപ്പം ഓർക്കപെടേണ്ട പേരുകളിൽ ഒന്ന്..

ഇത്‌ ഓരോരുത്തരും കണ്ടിരിക്കേണ്ട ചിത്രം..വിമര്ശനങ്ങളുടെ വിരൽ ചൂണ്ടുന്നവർക്കായി.. ചോദ്യ ശരങ്ങൾ തൊടുത്തുവിടുന്ന പ്രതീക്ഷയുള്ള നാളെക്കായി… ഇന്നത്തെ ഇന്ത്യയുടെ വായിച്ചുമറക്കുന്ന സത്യങ്ങൾക്കായി.. ഇതിലും മികച്ച ഒരു അവതരണം സാധ്യമാണെന്നു തോന്നുന്നില്ല..

Leave a Reply
You May Also Like

നടനും കൊല്ലം എം എൽ .എ യുമായ മുകേഷിന് യു.എ.ഇ ഗോൾഡൻ വിസ

നടനും കൊല്ലം എം എൽ .എ യുമായ മുകേഷിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു ദുബായ്;…

“എനിക്ക് നാണക്കേടില്ല, കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടത് ” പിതാവ് പീഡിപ്പിച്ച വാർത്തയെ കുറിച്ച് ഖുശ്ബുവിന്റെ പുതിയ വിശദീകരണം

തനിക്ക് എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു നടി…

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി.

കാപ്പയുടെ ബോക്സോഫീസ് കളക്ഷൻ വ്യക്തമായ മേൽക്കൈയോടെ മറികടന്ന് മാളികപ്പുറം

Baiju R Thrikkovil പൃഥ്വിരാജ് – ആസിഫ് അലി മൾട്ടി സ്റ്റാർ ചിത്രം കാപ്പയുടെ ബോക്സോഫീസ്…