വരികളിലെ പ്രണയം സ്ക്രീനിലെ ജീവനാക്കുന്നത് അത്ഭുതമാണ്…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
296 VIEWS

Naveen Tomy

നനുത്ത രാവിൽ.. മെല്ലെ പെയ്തിറങ്ങിയ മഴയോടൊപ്പം.. ഇരുളിന്റെ ആ സൗന്ദര്യം.. ഒന്നിച്ച് ആസ്വദിച്ച അതെ ഇരുട്ടിന്റെ വെളിച്ചത്തിൽ.. പിന്നെയും മിഴിയിൽ നിന്നും ഉള്ളിൽ നിറഞ്ഞു.. അതെ ശഹബാസ് അമന്റെ സ്വരത്തോടൊപ്പം.. പ്രണയത്തിന്റെ കാലങ്ങൾ മായ്കാത്ത ഭാവങ്ങൾ ചേർത്ത അതെ വരികളോടൊപ്പം..ജീവന്റെ തുടിപ്പിന് പോലും പ്രണയത്തിന്റെ വശ്യത സമ്മാനിച്ച അതെ ഈണതോടൊപ്പം.. പിന്നെയും മടുക്കാത്ത.. പിന്നെയും മതിയാകാത്ത.. കഴിഞ്ഞ രാവുകളും വിരുന്ന് വന്ന ഈ ഇരുളും സ്വപ്നങ്ങളുടെ കൂട്ടായ വരും രാത്രികളും.. ഇതേ ഈണം മൂളും.. അത്രമേൽ ഹൃദയത്തിലേക്കാണ്.. ആ മിഴികൾ വന്നുടക്കിയത്..

പലതരം ശബ്ദങ്ങൾ ഒന്നുചേർന്ന ആ ലോകത്തും.. എനിക്ക് ബാക്കിയായത് നിശബ്ദതയാണ്.. മായനദിയിൽ കുരുങ്ങിയ രാവിൽ.. അതെ മായാനദിയിൽ ഒന്നുച്ചേർന്ന ഇഷ്ടങ്ങളുടെ നിശബ്ദത.. നിന്റെ ചുണ്ടിലേക്ക് ഞാൻ പകർന്ന എന്റെ ചുംബനം പടർത്തിയ നിശബ്ദത.. പ്രാണൻ കവിഞ്ഞ് നമ്മളിലേക്ക് തന്നെ നീന്തിയ ജീവന്റെ നിശബ്ദത…വാക്കുകൾക്കും മുകളിൽ മിഴിയിൽ തെളിഞ്ഞ പ്രതീക്ഷയുടെ നിശബ്ദത.. അതെ, ആ രാവും നിശബ്ദം ആയിരുന്നു.. നമ്മുക്ക് വേണ്ടി.. നിലാവിന്റെ വെളിച്ചം പൂർണമായിരുന്നു.. വർഷമായ് പെയ്തിറങ്ങിയ സന്തോഷകണ്ണീരിൽ നമ്മൾ മെല്ലെ നനഞൊഴുകി.. അറിയാതെ..

വരികളിലെ പ്രണയം സ്ക്രീനിലെ ജീവനാക്കുന്നത് അത്ഭുതമാണ്.. അങ്ങനെയെങ്കിൽ മിഴിയിൽ നിന്നും ഒരു അത്ഭുതം തന്നെയാണ്.. പിന്നെയും പ്രണയിക്കാൻ തോന്നികുന്ന.. പിന്നെയും ഓർമ്മകൾ തലോടി വിളിക്കുന്ന.. ഇന്നുമീ നനുത്ത രാവിൽ സ്വപ്നങ്ങളുടെ ആ കൂട്ടിൽ ഞങ്ങളെ ഒന്നാക്കുന്ന അത്ഭുതം.. രതി വൈകൃതങ്ങളുടെ ഓരം ചേരാതെ പ്രണയത്തിന്റെ ഭാവങ്ങളെ.. ഒത്തുചേരലിന്റെ സ്പർശനങ്ങളെ.. ഒന്നാകുന്ന നിമിഷങ്ങളെ.. അത്രമേൽ മനോഹരമായി ഞങ്ങള്ക്ക് അനുഭവിക്കാം.. ജീവനോടെ.. മായനദിയിൽ മുങ്ങിയൊഴുകുന്ന ആ ജീവിതങ്ങൾക്ക് ഇന്നും പ്രതീക്ഷ ഈ തോണിയാണ്..

അൻവർ അലിയുടെ ഈ വരികൾക്ക് അത്രമേൽ മനുഷ്യമനസിനെ തൊടാൻ പറ്റുംമായിരുന്നു..ഒടുവിലെ തബലയുടെ ആ ഈരടികൾ.. അതിനോടൊപ്പം ചേരുന്ന ആ ബാക്ക്ഗ്രൗണ്ട് വോയിസ്‌.. കൂട്ടിന്ന് പറയാതെ വീണ്ടും പടരുന്ന ആ നിശബ്ദത..പ്രിയപ്പെട്ട റെക്ക്സ്.. ഈ വരികൾക്ക് താങ്കളെയും വർണിക്കാൻ സാധിക്കില്ല…ഇതിനും അപ്പുറം പ്രിയം എന്തിനോടെങ്കിലും എന്ന ചോദ്യത്തിന് ഉത്തരം “കാണില്ല “എന്ന് മാത്രം.. അത്രമേൽ റെക്സ് മിഴികളെ തമ്മിൽ ഇണക്കിയിരിക്കുന്നു..ഇഷ്ടങ്ങളുടെ ലോകത്തേക്ക് നമ്മുക്കായി മാത്രം ഈണങ്ങൾ നൽകിയിരിക്കുന്നു..

ഇപ്പോഴും പെയ്തൊഴിയാത്ത മഴ നിനക്കായ്‌ മാത്രമാകും.. ഇന്നും കേട്ട് തീരാത്ത സംഗീതം നിൻറെ ഓർമകൾക്കാകും.. ഇനിയും മൂളി തീരാത്ത ആ ഈണം.. നിനക്കായുള്ള എന്റെ സംഗീതമാകും.. അതെ, മിഴിയിൽ നിന്നും ഹൃദയങ്ങളിലാണ്.. ആ പ്രണയ ഭാവങ്ങൾ വരികൾക്കും മുകളിൽ ജീവനുള്ളതാണ്.. എഴുതിയിട്ടും എഴുതിയിട്ടും മതിയാകാത്ത ആ മാന്ത്രികത കണ്ടെത്താനാകാതെ ഒരിക്കൽ കൂടി.. പലനിറത്തിൽ വിരിഞ്ഞ ആ പുഞ്ചിരിക്കും മുകളിലായി.. ചേർത്ത് വെച്ചൊരാ ചുംബനങ്ങൾക്കും മീതെയായി.. ഒന്നായി ചേർന്ന പ്രണയത്തിന്റെ നമ്മുടെ നിമിഷങ്ങൾക്ക് ജീവനായി.. മിഴിയിൽ നിന്നും ഇന്നും യാത്രയാവുന്നു.. നിന്നിലേക്കായി..വീണ്ടും ആ മായനദിയിൽ.. ഇനിയുമൊരുപാട് രാവുകൾക്കായി.. ഇനിയുമൊരുപാടൊരുപാട് നക്ഷത്രങ്ങൾക്ക് കൂട്ടായി..തുളുമ്പിതോർന്ന ഉടലോടെ ഒന്നായി ചേരാൻ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.