Naveen Tomy

നമ്മുക്കേറ്റവും പ്രിയപ്പെട്ടോരാൾ തൊട്ടരികെ ചേർന്നിരിക്കുമ്പോൾ ആ കൈ മെല്ലെ ചേർത്ത് പിടിച്ച് പറയാനാകുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?..പ്രയാസങ്ങളും പ്രശ്നങ്ങളും കുമിഞ്ഞ് കൂടി ചുറ്റിനും മൂടുമ്പോഴും അപ്പുറമൊരാൾ പറയുന്ന ഒരൊറ്റ വാക്കിന്‌ നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ?.ഏത് തരം ബന്ധങ്ങളും ആയിക്കോട്ടെ, ആഴത്തിൽ ഉള്ള് തൊട്ട് പറഞ്ഞാൽ ഹൃദയത്തിൽ മായ്ക്കാനാകാതെ നിറയുന്ന ഉറപ്പ് എന്താണെന്നറിയുമോ?.. പാച്ചുവും അത്ഭുതവിളക്കും എന്ന ഫഹദ് ചിത്രത്തിന്റെ ട്രൈലെർ കണ്ടപ്പോൾ ഉള്ളുടക്കിയത് ആ വാക്കുകളിൽ ആണ്.. ഭാഷയും ദേശവും കാലവും മാറിയാലും.. മാറാത്ത, മായ്ക്കാനാവാത്ത ആ വാക്കുകൾ.. മനു മഞ്ജിത്തിന്റെ വരികൾ ” നിൻ കൂടെ ഞാൻ ഇല്ലയോ” എന്ന ഉറപ്പ് നമ്മുക്ക് നൽകിയപ്പോൾ അതിനും വർഷങ്ങൾക്ക് മുൻപേ ആ ആറ് പേർ നമ്മുക്കായി മറ്റൊരു രീതിയിൽ അതെ പ്രതീക്ഷ തന്നിരുന്നു.. ” I’ll be there for you ”

കാലവും ദേശവും ഭാഷയുമെല്ലാം പലത് മാറിയെങ്കിലും ഈ വരികൾക്ക്.. അവ നൽകുന്ന പ്രതീക്ഷക്ക്.. ഇപ്പോഴും വല്ലാത്ത ശക്തിയുണ്ട് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങളൊരു കാമുകനാവട്ടെ കാമുകിയാവട്ടെ, അച്ഛനാവട്ടെ അമ്മയാകട്ടെ, സുഹൃത്താകട്ടെ ആരുടെയെങ്കിലും വഴികാട്ടിയാവട്ടെ.. ബന്ധങ്ങൾ ഏത് രീതിയിൽ ആയാലും കൂടെയുണ്ടാവുക എന്നതും ചേർത്ത് നിർത്തുക എന്നതും അത്രമേൽ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്.വാക്കുകൾക് മനുഷ്യനെ തൊടാൻ ശക്തിയുണ്ട് എന്ന് വിശ്വസിക്കുമ്പോൾ തന്നെ അത്രയും സ്വാധീനം പലപ്പോഴും നമ്മുടെ നോട്ടങ്ങളിലും ചില സ്പർശനങ്ങളിൽ വരെ തോന്നാറുണ്ട്, ഒരാൾ എത്ര താഴേക്ക് വീണാലും.. എത്ര പ്രശ്നങ്ങൾ ആ വ്യക്തിയെ അലട്ടിയാലും.. എത്രയധികം മോശം അവസ്ഥയിൽ ആയിരിക്കുമ്പോഴും ചിലപ്പോൾ മാറ്റം കൊണ്ടുവരാൻ വീണ്ടും ആ ഉറപ്പ് മതിയാകും.. ഞാൻ കൂടെയുണ്ട്.. അത്രേം സിംപിൾ ആയി മറ്റൊരാൾക്ക്‌ നൽകാൻ കഴിയുന്ന വേറൊരു പ്രചോദനം ഉണ്ടാകും എന്ന് വിശ്വസിക്കുന്നില്ല..

പ്രചോദനം എന്ന് എഴുതി പൂർത്തീകരിക്കുമ്പോഴും നമ്മുടെ വാക്കുകളിൽ.. നമ്മൾ നൽകിയ ആ ഉറപ്പിൽ എത്ര മാത്രം ആത്മാർത്ഥതയുണ്ടാകും എന്നത് മറ്റൊരു ചോദ്യമാകുന്നു.. ഓരം പറ്റി ചേർന്ന് ഇരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട നിന്നോട് ഉള്ളിൽ തൊട്ട് കൊണ്ട് മാത്രമേ എനിക്കൊരു ഉറപ്പ് പറയാനാകൂ.. നിനക്ക് വേണ്ടിയുള്ള ഉറപ്പ്.. ബന്ധങ്ങളുടെ സൗന്ദര്യം ഇരട്ടിക്കുന്നത് ആ ചേർത്ത് നിർത്തലിൽ തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്.. What You Always Need Is Companionship.. സൗഹൃദം എന്നും പ്രണയമെന്നും വിവാഹമെന്നും പേരെന്റ്ഹുഡ് എന്നുമെല്ലാം വിളിക്കുന്ന പല തരം ബന്ധങ്ങൾക്കും ഏറ്റവും ഒടുവിലായി വേണ്ടത് ഈ Companionship തന്നെയാണ്.. നമ്മുടെ കൂടെ ചേർന്നിരിക്കാനും, ഉള്ള് തുറനൊന്ന് സംസാരിക്കാനും, ഒന്ന് പൊട്ടിക്കരയാനും, ഓടി വന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനുമെല്ലാം ഏറ്റവും വേണ്ടിയത് ആ ഒരു മനോഭാവമാണ്.. Apart from the different relations we call, ultimately it’s the companionship.. He/She should remain as your companion throughout the journey

“നിൻ കൂടെ ഞാൻ ഇല്ലയോ” എന്ന് വളരെ ലളിതമായി മനു മഞ്ജിത്ത് എഴുതിവെക്കുമ്പോൾ ആ വരികൾക്കുള്ളിൽ പലർക്കും സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും മറ്റൊരു വളരെ വലിയ ലോകം തന്നെ അദ്ദേഹം പണിത് വെക്കുന്നു.. പരിധികളില്ലാതെ ആഘോഷിക്കാൻ, അതിരുകളില്ലാതെ സ്വപ്നം കാണാൻ, മറകളും ഒളിവും ഇല്ലാതെ നിന്നെ ചേർത്ത് നിർത്തുവാൻ.. കൂടെ ചേർക്കുവാൻ ഞാനുണ്ട് എന്ന ആ ഉറപ്പ്.. അതിനും മീതെ മറ്റൊന്നും ഓഫർ ചെയ്യാൻ ആർക്കുമാവില്ല.. When the six of them together sang “I’ll be there for you”, they literally meant it, being with each other in their extremes. No matter how high or low the situation turned to be, they were one.. എത്രയധികമായി നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നറിയില്ല.. പ്രകടിപ്പിക്കാനും അറിയില്ല…പക്ഷെ ഈ വരികൾക്കിടയിൽ ഞാൻ നിനക്കായി പ്രതീക്ഷയുടെ മറ്റൊരു ലോകം തുറന്നിട്ടിട്ടുണ്ട്.. ആ ലോകം നിറയെ ഞാനും നീയും മാത്രമാകും.. എന്റേയീ ഉറപ്പ് അതിലെ ആകാശവും.. നമ്മുടെ സ്വപ്നങ്ങൾ ആ ആകാശത്തിലെ നക്ഷത്രങ്ങളും.. ആ ലോകം ചുറ്റുന്ന ജീവനായി നമ്മുടെ ഈ സ്നേഹവും.. എല്ലാ മനുഷ്യ ബന്ധങ്ങളുടെ സൗന്ദര്യവും നമ്മുക്കായി മാറ്റിവെച്ച ആ മറ്റൊരു ലോകത്തുണ്ട്.. എന്റെയും നിങ്ങളുടെയും.. നമ്മുടെയും..

Leave a Reply
You May Also Like

മലയാളികൾക്ക് ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ തന്ന നിർമ്മാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു

Muhammed Sageer Pandarathil ആദരാഞ്ജലികൾ….. ചലച്ചിത്രനിർമാതാവ് പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള എന്ന പി.കെ.ആർ.…

പലരും സെക്സ് തേടി തായ്‌ലൻഡ് സ്ത്രീകളെ സമീപിക്കുന്നതിന്റെ കാരണം സെക്സ് മാത്രമല്ല

കടപ്പാട് Sadikkali Pathaya Kadvan എൻ്റെ കൂടെ ജോലി ചെയ്തിരുന്നു അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന മിക്ക…

100 കോടി ക്ലബിൽ ഇനി മൈക്കിളപ്പനും

അമൽ നീരദ് മമ്മൂട്ടി ടീമിന്റെ ഭീഷ്മപർവ്വം കോവിഡിനുശേഷം നൂറുകോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള സിനിമയായി.…

ലാലേട്ടൻ ഒരാളുടേയും അന്നം മുട്ടിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല, അതാണ് അദ്ദേഹത്തിന്റെ മഹത്വം

പ്രിയ ലാലേട്ടന് ജൻമദിനാശംസകൾ..! Moidu Pilakkandy മലയാളത്തിൻ്റെ മെയ്ൻസ്ട്രീം സൂപ്പർ താരമായിട്ടും ബിഗ്രേഡ് ഇൻഡൻ്ട്രിയോടോ അതിൽ…