മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

Naveen Tomy

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്.. ഹൃദയം കൊണ്ടെഴുതിയ സിതയുടെ വരികൾക്ക് മനസിന്റെ പാതിയായി റാം നൽകിയ പ്രണയത്തിന് അതിലും കൂടുതൽ എന്താണ് ചേരുക.. കത്തുകളിലൂടെ കൈമാറിയ സ്വപ്നങ്ങൾക്ക്.. അക്ഷരങ്ങളിൽ ഒളിപ്പിച്ച അവരുടെ മറ്റൊരു ലോകത്ത്… അനശ്വര പ്രണയത്തിന്റെ ഇനിയും വറ്റാത്ത പല ഭാവങ്ങൾ അല്ലാതെ എന്താണ് കാണാൻ കഴിയുക.. അറിയില്ല..ഇനിയും മടുക്കാത്ത സിതയുടെ ആ കണ്ണുകളെ.. ഇന്നും ബാക്കിയായ ആ വേദന എത്രത്തോളം ഈറനണിയിച്ചു കാണും.. അറിയില്ല.. നിഷ്കളങ്കതയുടെ പുഞ്ചിരി എന്നും സിതക്ക് മാത്രമായി ബാക്കിവെച്ച റാം അവസാനമായി തന്റെ പാതിക്ക് നൽകിയത് അതെ ചിരിയായിരുന്നുവോ.. അറിയില്ല.. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും…മനസിന് കാണാപാഠമായ ഉത്തരങ്ങളും ഇനിയും മടുക്കാത്ത കിനാക്കളും ഒക്കെയായി ബാക്കിവെക്കുന്നു സിതയും രാമനും.. അത്രമേൽ അവർ എനിക്ക് പ്രിയപെട്ടവരായി.. പ്രണയത്തിന്റെ പുതുവസന്തത്തിൽ അവർ ഒന്നിച്ച നിമിഷങ്ങൾക്ക് ഇന്നുമെന്റെ ഉള്ളിൽ നൂറായിരം ചന്തം തന്നെ.. ആ വർണം അവർക്കേകിയ.. ഒടുവിലെ സിതയുടെ കണ്ണീരിനു മറ്റൊരു ലോകത്തേക്കുള്ള വെളിച്ചം പകർന്ന… ആ ലോകത്ത് അവൾക്കായി കാത്തിരിക്കുന്ന റാമിന് ആത്മനിർവൃതിയുടെ പുഞ്ചിരി പകർന്ന ചില ബന്ധങ്ങൾ.. അതും ഏറെ പ്രിയപ്പെട്ടതാണ്.. ഒരുപക്ഷെ ആഫ്രിനും ബാലാജിയും അബു താരികും ദുർജോയുമെല്ലാം വെറും കഥാപാത്രങ്ങൾ മാത്രമാകാം.. പക്ഷെ ഇന്നും ഉള്ളിൽ അവർ വെളിച്ചം വിതറിയവറാണ്.. റാമിൻറെയും സിതയുടെയും മറ്റൊരു ലോകത്തെ അനശ്വര പ്രണയത്തിലേക്ക് വെളിച്ചം നൽകിയവർ.. ഒടുവിലെ വരികൾക്ക് ജീവൻ നൽകിയവർ.. കാലങ്ങൾക്കും അപ്പുറം.. ആ പ്രണയത്തെ താങ്ങിനിർത്തിയവർ.. പ്രിയപ്പെട്ട റാം, താങ്കൾ അനാഥൻ ആയിരുന്നേക്കാം.. പക്ഷെ ഈ പ്രണയത്തിൽ താങ്കൾ തനിയെ അല്ലായിരുന്നു..

ബന്ധങ്ങളുടെ സൗന്ദര്യം പകർത്തുവാൻ ഓർമകളെക്കാൾ നല്ലൊരു ഉപാധിയില്ല.. തന്റെ ആവശ്യമെന്നോണം വന്നിറങ്ങുന്ന ആഫ്രിനിൽ തുടങ്ങി.. കണ്ട് പോലും പരിചയമില്ലാത്ത രണ്ട് മനുഷ്യർക്ക് വേണ്ടി അവൾ നടത്തിയ ശ്രമങ്ങൾ.. തീർത്തും ആത്മാർത്ഥമാണ്.. പലപ്പോഴും നമ്മൾ എവിടെയൊക്കെയോ മറന്നുപോകുന്ന നമ്മുടെ ആത്മാർത്ഥത.. സുഹൃത്തിന്റെ സുഹൃത്ത് എന്ന് പരിചയപടുത്തി വരുമ്പോഴും.. തീർത്തും മാനുഷികമായി പ്രതികരിക്കുമ്പോഴും..ഒടുവിൽ തനിച്ചാകുമ്പോഴും.. സിതാമഹാലക്ഷ്മിയിലേക്ക് കൃത്യമായി ആ കത്ത് എത്തിക്കുന്ന ബാലാജി മറ്റൊരു ഉദാഹരണമാണ്…പ്രിയപ്പെട്ട റാം നിങ്ങളാരെന്ന് പോലും അറിയാതെ സ്നേഹിച്ച മറ്റൊരു വ്യക്തിക്ക് ഉദാഹരണം.. ആരുമില്ലെന്ന് പറയാമ്പോഴും താങ്കൾ ഓടികയറിയ അതെ ദുർജോയ് ശർമ.. നിങ്ങളുടെ ഓർമകൾക്ക് നൽകിയ വില.. സൂക്ഷിച്ചുവെച്ച ആ ചിത്രങ്ങൾ.. ആ ചിത്രങ്ങൾക്കും പറയുവാനുണ്ട്.. പലകഥകൾ.. നിങ്ങളെ ഒരുമിപ്പിച്ച കഥകൾ.. ആത്മാർഥ സുഹൃത്തിനെ പറ്റിയുള്ള ഓർമ്മകൾ പങ്കിട്ട വികാസും ഒടുവിലെ കുറ്റ സമ്മതത്തിൽ നീറിയ വിഷ്ണു ശർമ്മയും.. എല്ലാത്തിനും ഉപരി.. ഒരു കടലാസ് കഷണത്തിന് അത്രമേൽ പ്രാധാന്യം നൽകിയ ജനറൽ അബു താരികും അടക്കം ആരൊക്കെ.. അതെ, ഒരിക്കലും പ്രിയപ്പെട്ട റാം നിങ്ങൾ ഒറ്റക്ക് ആയിരുന്നില്ല..

ഒറ്റപെടലിൽ നീറിപുകഞ്ഞ പല രാത്രികളിലും മഞ്ഞിന്റെ തണുപ്പിനും അപ്പുറം റാം സ്വപ്നം കണ്ട തന്റെ സിത.. ആദ്യ നോട്ടത്തിൽ തന്നെ ഭ്രമിപ്പിച്ച അതെ സിതാമഹാലക്ഷ്മി.. ചേർത്ത് വെച്ച കൈവിരലുകളാൽ തന്റെ മാത്രമായി റാം സ്വീകരിച്ച തന്റെ ജീവന്റെ പാതിയെ.. കണ്ണിൽ കണ്ണ്ണിൽ കനവലിഞ്ഞ കടലിൽ റാം നെയ്ത തന്റെ ആ ലോകം.. വെറുമൊരു പട്ടാളക്കാരന് വേണ്ടി എല്ലാമിട്ടറിഞ്ഞ് വന്ന പ്രിയപ്പെട്ട നൂർജഹാൻ.. ഈ ജന്മത്തിൽ വിട എന്നല്ല.. മറ്റൊരു ലോകത്തേക്ക് എന്നെന്നും ഒന്നാകാൻ.. ഇനിയും അല്പനാൾ കാത്തിരിക്കൂ.. ഏറ്റവും പ്രിയപ്പെട്ട സിത, നിനക്കായി അവൻ പ്രണയത്തിന്റെ മറ്റൊരു മഞ്ഞുകാലവും.. ശലഭങ്ങൾ നെയ്തെടുത്ത മറ്റൊരു വസന്തവും.. ഒന്നായി ചേർന്നിരിക്കാൻ വേറൊരു ലോകവും തീർത്തിരിക്കുന്നു.. നിങ്ങൾക്ക് മാത്രമായി.. മനസിന്റെ ഒരു കോണിൽ ആ ലോകത്തെ നിങ്ങളെ.. ഇന്നുമെന്നിക്ക് കാണാം.. അവസാനമില്ലാതെ…

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.