“ടോവിനോ സൈഡ് ആയി പോയി സ്കോർ ചെയ്തത് മുഴുവൻ ഷിബു “!!
“ലുക്മാനും ഷൈനും പൂണ്ടു വിളയാടി”
“അല്ലേലും മിന്നൽ മുരളിടെ ഹൈപ്പ് ബേസിൽ ജോസഫ് എന്ന പേരിലാണ് “
“തല്ലുമാല എന്ന പടത്തിന്റെ സപ്പോർട്ട് ആണീ കളക്ഷൻ അല്ലാതെ ടോവിനോ എന്ന താരത്തിന്റെ പവർ അല്ല “
“മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ പടം ആര് ചെയ്താലും ഹിറ്റ് ആവും “
വാദങ്ങൾ പലവിധം ആരോപണങ്ങൾ പല രീതിക്ക് വിമർശനം പല വഴിയിൽ.. എങ്കിലും ഒരു പ്രൊപ്പർ സ്റ്റാർ മേറ്റീരിയൽ ആയിട്ടും ടോവിനോ തോമസ് എന്ന നടന് കൊടുക്കേണ്ട സപ്പോർട് നമ്മൾ കൊടുക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.. അതെ, ഷിബു ഇല്ലെങ്കിൽ മിന്നൽ മുരളി ഇല്ല.. ഗുരു സോമസുന്ദരം എന്ന പ്രതിഭയുടെ പ്രകടനം തന്നെയാണ് മിന്നൽ മുരളി എന്ന പടത്തിന്റെ ഇമോഷണൽ ഗ്രാഫ് മുഴുവൻ ഹോൾഡ് ചെയുന്നത്.. തീർച്ചയായും മിന്നൽ മുരളി ഷിബുവിന്റെ കൂടെ ചിത്രമാണ്.. പക്ഷെ അപ്പോഴും അതെ ചിത്രത്തിന് വേണ്ടി കരിയറിലെ ഏറ്റവും എഫർട്ടും റിസ്ക്കും എടുത്ത ടോവിനോയെ മറക്കുന്നത് എങ്ങനെയാണു നീതി ആവുക.. സൂപ്പർഹീറോ ഫിറ്റ്നസിലേക്ക് ഒരു വർക്ക് ഔട്ട് ഫ്രീക്ക് എന്ന നിലയിൽ ടോവിനോ പെട്ടെന്ന് എത്തിയിട്ടുണ്ടാകും.. എന്നാലും ആ സ്റ്റേറ് കീപ്പ് ചെയ്യാൻ എത്ര ബുദ്ധിമുട്ടി കാണും.. അവിടെ നിന്ന് തിരികെ വല്യ പണിയൊന്നും ചെയ്യാത്ത ജെയ്സൺ എന്ന നാട്ടിമ്പുറത്തെ പയ്യന്റെ ബോഡി ഷേപ്പില്ക്ക് തിരികെ പോരാൻ.. ആ ഒരു ബൾക്ക് ഫീൽ അത്രേം ഫിറ്റ് ബോഡിയിൽ തോന്നിക്കാൻ എന്തോരം എഫ്ർട്ട് എടുത്തിട്ടുണ്ടാവാം.. നമുക്കറിയില്ല.. കാരണം നമ്മളത് സ്‌ക്രീനിൽ കണ്ടിട്ടില്ല.. ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ബേസിൽ ജോസെഫിന്റെ മേക്കിങ് പ്രതിഭയും സ്‌ക്രീനിൽ കണ്ടസ്വാധിച്ച നമ്മൾ ടോവിനോ എന്ന നടന്റെ ഡെഡിക്കേഷനെ ചിലപ്പോൾ മനഃപൂർവം മറന്നുപോകും..
പീക്ക് ഹൈപ്പ് ലെവലിൽ തല്ലുമാല ഇറങ്ങിയപ്പോൾ.. അതിനുമുണ്ടായി വാദങ്ങൾ .. റീലിസിനു മുൻപേ ഉള്ള ഹൈപ്പ് ചിത്രമൊരു കളർഫുൾ എന്റെർറ്റൈൻർ ആയത് കൊണ്ട്.. റിലീസിന് ശേഷമുള്ള തള്ളി കയറ്റതിന് കാരണക്കാര് ഖാലിദ് റഹ്മനും ഷൈൻ ടോമും ലുക്മാനും തുടങ്ങി സുപ്രീം സുന്ദർ വരെ ആയി…പക്ഷെ അപ്പോഴും ടോവിനോ വെറുതെ പരാമർശം മാത്രം ഏറ്റുവാങ്ങിയ നടനായി.. ഒരിക്കൽ കൂടെ ഹൈ എഫർട് സ്റ്റണ്ടും പല എജ് ഗ്രൂപ്പിലേക്കുള്ള മാറ്റവും.. അത് കൺവിൻസിങ് ആകുന്ന ശരീര പ്രകൃതവും അടക്കം ടോവിനോ ചിത്രത്തിന് വേണ്ടി നൽകിയ ഡെഡിക്കേഷൻ അളക്കാൻ എന്തോ പലർക്കും പറ്റണില്ല.. തീർച്ചയായും ലുക്മാനും ഷൈനും എല്ലാം ഒന്നിനൊന്നു തകർത്തു.. ഖാലിദ് റഹ്മാൻ ഇല്ലായിരുന്നെങ്കിൽ ഇങ്ങനൊന്ന് ഈ രീതിക്ക് പുറത്ത് വരില്ലായിരുന്നു.. പക്ഷെ അപ്പോഴും മറ്റൊരാളെ സങ്കല്പിക്കാൻ ആകാത്ത രീതിയിൽ മണവാളൻ വസീമിനെ മികച്ചതക്കാൻ ഇതേ ടോവിനോയെ കൊണ്ട് പറ്റി.. പ്രായം മാറുന്നതിനനുസരിച്ച് കീപ്പ് ചെയ്ത സ്വാഗ് ലെവലും ഒരേ സമയം ഓവർ ദി ടോപ് ആയും അതേപോലെ റിലേറ്റീബിൾ ആയൊരു അയൽക്കാരൻ പയ്യനാകാനും ഇതേ ടോവിനോക്ക് സാധിച്ചു..20 കോടിയിലധികം പൊടിച്ചതും ഈ ടോവിനോ എന്ന പേരിലാണ്.. ചിത്രം പരാജയം ആയിരുന്നെങ്കിൽ ടോവിനോയുടെ മറ്റൊരു പരാജയം എന്നെ തലകെട്ടുകൾ നിറയൂ..
കരിയർ ഹൈപ്പ് ലെവലിൽ വന്ന രണ്ട് പടങ്ങളിലും.. അല്ലാതെ പല അവസരങ്ങളിലും കൂടെയുള്ള താരങ്ങൾക്ക് തന്നേക്കാളേറെ പ്രകടനത്തിന് സാധ്യത ഉണ്ട് എന്നറിയുമ്പോഴും അതിനൊരു തടസവും വരുത്താത്ത ടോവിനോ എന്ന നടന് ഏറ്റവും പ്രിയപ്പെട്ടത്, സിനിമ മാത്രമാണ്…. ടോവിനോയെ ഏറ്റവും പ്രിയപ്പെട്ടവൻ ആക്കുന്നതും കഥയുടെ ഗതിയിൽ അപക്വമായ ഇത്തരം കൈ കടത്തലുകൾ നടത്താത്ത കൊണ്ട് കൂടിയുമാണ് . ജെയ്‌സന്റെ വീരകൃത്യങ്ങളെക്കാൾ ആളുകളുടെ മനസ്സിൽ ഷിബുവിന്റെ പ്രണയം തങ്ങിനിൽകുമെന്ന് ടോവിനോ എന്ന താരത്തിനു മനസിലാകാത്ത കൊണ്ടല്ല… മണവാളൻ വസീമിന്റെ ജീവിതത്തിലെ തല്ല് കഥകളിൽ എസ് ഐ റെജി ഒടുവിൽ തിയറുകളിലെ കാണികളെ കയ്യിലെടുക്കുമെന്ന് ഊഹിക്കാൻ കഴിയാഞ്ഞിട്ടുമല്ല.. ചാൻസ് തേടി നടന്ന കൊച്ചിയിലെ ആ വഴികളിൽ ആഴ്ചകളോളം അലഞ്ഞ ആ ടോവിനോടെ ഹൃദയത്തിൽ അന്ന് തെളിഞ്ഞു നിന്ന മോഹം .. ഇന്നും കെടാത്ത റാന്തലായി അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്..
സിനിമയായിരുന്നു അദ്ദേഹത്തിന് എല്ലാം.. ആമിയുടെ ലോകത്തെ കൃഷ്ണനാകാനും കുറുപ്പിന്റെ ഇരുണ്ട ജീവിതത്തിലെ നിഷ്കളങ്കനായ ആ ചാക്കോ ആവാനും അത്രയേറെ ടോവിനോ കൊതിച്ചതും ആ മോഹം കൊണ്ടാണ്.. അടങ്ങാത്ത ഭ്രമം കൊണ്ട്… വിരഹത്തിന്റെ വേദന നിഹാരികയിൽ പ്രേക്ഷകർ ചേർത്ത് വെച്ചപ്പോൾ.. പ്രണയത്തിന്റെ ഇനിയും അറിയാത്ത പലഭാവങ്ങളും ലൂക്ക നമ്മുക്കായി നീക്കി വെച്ചിരുന്നു.. പലരും അറിഞ്ഞില്ല… പല്ലവി രവീന്ദ്രന്റെ ജീവിതത്തിൽ വിശാലിന് ഒരു സ്ഥാനം ഉണ്ടായിരുന്നു.. എന്നാൽ ഉയരെയിൽ പല്ലവിയുടെ സ്വപ്നങ്ങൾക്കും ജീവിതത്തിനും താഴെ ആയിരുന്നു വിശാലിന്റെ പുഞ്ചിരിക്ക്.. എങ്കിലും എവിടെയോ നമ്മൾ ആഗ്രഹിക്കുന്ന ഒരു സുഹൃത്തായി വിശാൽ അത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ടു..തെറ്റ് ചെയ്ത അലന് സ്വയം ന്യായികരിക്കാൻ ഒന്നുമില്ല..പോൾ മത്തായിയുടെ കണ്ണീരിന് പകരം നൽകാൻ ഒന്നും അലൻ ബാക്കിവെച്ചിട്ടുണ്ടായിരുന്നില്ല…
ന്യായീകരണങ്ങൾ ഒന്നുമില്ലാത്ത ആ നായക വേഷവും എടുത്തണിഞ്ഞത് ആ ഭ്രമം മൂലമാകാം..സാമ്പ്രദായിക തീയറ്റർ കാഴ്ചകൾക്ക് പുതുമയുള്ള ഒരനുഭവം ഡിയർ ഫ്രണ്ടിന്റെ അവസാനിക്കാത്ത ഒടുക്കം നൽകിയപ്പോൾ ടോവിനോ എന്ന നടൻ എത്രയധികം തന്റെ ഉള്ളിലെ നടന് പുതുമകൾ ഓഫർ ചെയുന്നു എന്നോർത്തു സന്തോഷിച്ചിട്ടുണ്ട്..അഥിതി സിംഗിന്റെ അടങ്ങാത്ത മോഹത്തിനും ഗപ്പി കുഞ്ഞുങ്ങളെ മോഹിപ്പിച്ച മൈകളിന്റെ കഥപറച്ചിലിനും ജീവനേക്കിയത് അതെ മനുഷ്യനായിരുന്നു..കയ്യടികൾ ആഗ്രഹിക്കാത്ത..സ്ക്രീനിലെ കയ്യടി മാറി വീഴുമ്പോൾ പരാതികൾ ഇല്ലാത്ത..നിരൂപണകോളങ്ങളിലെ അഭിനദന സ്വരങ്ങൾ കുറയുമ്പോൾ പരിഭവങ്ങളില്ലാത്ത..വരികളിലെ പ്രശംസ മികവിനെ അധികം ആശ്രയിക്കാതെ… ഇന്നും അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കുന്നു തന്റെ പ്രണയം.. നടന്റെയും താരത്തിൻറെയും പല ചർച്ചകളിലും പലരും സൗകര്യപൂർവ്വം മറ്റു പേരുകൾക്കിടയിൽ അദ്ദേഹത്തെ ഒളിപ്പിക്കുമ്പോൾ ഇനിയും വറ്റാത്ത സ്വപ്നങ്ങളുടെ മായാനദിയിൽ പുഞ്ചിരി തൂകി ഏകനായി അദ്ദേഹം ബാക്കി..