Naveen Tomy

സ്റ്റെഫിയെ പോലെ എന്നും ഓടിചെല്ലാൻ പാകത്തിന് അടുപ്പമുള്ള ഒരു സുഹൃത്ത് നമ്മുടെയെല്ലാം ജീവിതത്തിൽ എവിടെയെങ്കിലും കണ്ടുമറന്ന മുഖമാകാം

ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ പ്രസൂണിന്റെ ലോകം വളരെ ചെറുതാണ്.. ഒരുപക്ഷെ സന്ദര്ഭങ്ങളും കഥാപാത്രങ്ങളും വ്യത്യാസപെടുമെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ആരെങ്കിലുമൊക്കെ എത്തിപ്പെട്ടിട്ടുള്ള അവസ്ഥാന്തരങ്ങളിൽ തന്നെയാണ് പ്രസൂണും ചെന്നേത്തുന്നത്.. ഇഷ്ടമല്ലാത്ത ജോലിഏറ്റെടുത്ത ഒരു യുവാവ് എന്ന സെന്റിമെന്റൽ ആംഗിളിനും അപ്പുറം ആ ജോലിയിൽ നിലനിൽക്കാൻ അദ്ദേഹം എടുക്കുന്ന എഫർട്ടുകളാണ് പ്രസൂണിനെ പ്രിയങ്കരനാക്കുന്നത്…പാഷൻ എന്നതിനും അപ്പുറം നിലനിൽപ് വിഷയമാകുന്നത് അവിടെയാണ്. തന്നെകൊണ്ട് പറ്റില്ല എന്നുള്ള ചിന്ത ഒരുഭാഗത് നിലനിൽക്കേ തന്നെ അതിനെ കവർ ചെയ്യാൻ ഉള്ള ആത്മാർത്ഥ പരിശ്രമങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്.

ഗ്രാമഭംഗിയുടെ നിഷ്കളങ്കത തുളുമ്പിയ കഥാപാത്രങ്ങളെല്ലാം കേവലം മാനുഷിക സ്വഭാവഭേദങ്ങൾ തന്നെയാണ് കാണിക്കുന്നത്.. ” മോനെ കുട്ടാ ” എന്ന ടിപ്പിക്കൽ സോപ്പിടൽ അഭിസംബോധന നടത്തുന്ന മെമ്പർ പോലും തന്റെ നിലനിൽപിന് വേണ്ടി മറ്റൊരാളെ ബലിയാടാക്കുന്നത് നമ്മുക്ക് ചിത്രത്തിൽ കാണാം.. മാനുഷികമായി എല്ലാവരിലും നിലനിൽക്കുന്ന ബൈനറി സ്വഭാവരീതികൾ തന്നെയാണ് ചിത്രം എക്സ്പ്ലോർ ചെയ്യുന്നതത്.. തനിക് ഒരിക്കൽ പറ്റിയൊരു തെറ്റ് ഇനിയും ആവർത്തിക്കരുത് എന്ന് ആഗ്രഹിക്കുന്ന പ്രസൂണിൽ തുടങ്ങി.. പള്ളീലച്ചനും മെമ്പറും ഡേവിസേട്ടനും സുനിൽ ഡോക്ടരും ഒക്കെ ആ മാനുഷിക പരിഗണന ആവശ്യപെടുന്ന കഥാപാത്രനിർമിതികൾ ആണ്.. പോരായ്മകൾ പലതും ചൂണ്ടികാട്ടാൻ തോന്നുമെങ്കിലും ആദ്യവസാനം ചിത്രം നിലനിർത്തി പോകുന്ന ആ സ്വഭാവികത ആണ് പാൽതു ജാൻവർ പ്രിയപെട്ടതക്കുന്നത്..

ഗംഭീരമായ കഥയോ കഥാഘടനയോ ഇല്ലാതെ വളരെ ലളിതമായി ആളുകളെ ചിത്രം പിടിച്ചിരുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് പാൽതു ജാൻവർ ഓഫർ ചെയ്യുന്ന ഫീൽ ഗുഡ് ഫാക്ടർ. സ്റ്റെഫിയെ പോലെ എന്നും ഓടിചെല്ലാൻ പാകത്തിന് അടുപ്പമുള്ള ഒരു സുഹൃത്ത് നമ്മുടെയെല്ലാം ജീവിതത്തിൽ എവിടെയെങ്കിലും കണ്ടുമറന്ന മുഖമാകാം.. പരാതികളോ തള്ളിപ്പറച്ചിലുകളോ ഇല്ലാതെ നമ്മളെ കേൾക്കാൻ ചേർന്നിരിക്കുന്ന ചില മുഖങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാണ്.. ഒടുവിലെ പുഞ്ചിരിക്ക് കാരണം പലതാണെങ്കിലും സ്റ്റെഫിയെ പോലൊരാൾ ബാക്കിയാക്കുന്ന സന്തോഷം അതിനേക്കാൾ മുകളിലാണ്.. ജീവിതത്തിലെ പ്രസൂൺമാർക്ക് അത് നൽകുന്ന പ്രതീക്ഷ വലുതാണ്.. വളരെ വലുത്.. മുൻവിധികളില്ലാതെ അത്രമേൽ തുറന്ന് താനായി ഒരാളുടെ കൂടെ ഇരിക്കാൻ സാധിക്കുക എന്നത് എപ്പോഴും സാധിക്കുന്ന ഒന്നല്ല.. എല്ലായിപ്പോഴും നടക്കുന്ന കാര്യവുമല്ല.. കുടിയന്മലയിലെ ജീവിതങ്ങൾ പ്രിയപ്പെട്ടതാകുന്നു.. പ്രസൂൺ കൃഷ്ണകുമാർ ഹൃദയത്തോട് ചേർന്ന് നില്കുന്നു .. സ്റ്റെഫിയെ പോലൊരാൾക്ക് ഹൃദയത്തിന്റെ ഒരറ്റത്ത് ഒരു സ്ഥാനവും…

ഒടുവിലായി പാൽതു ജാൻവർ എന്ന പേര് എത്രത്തോളം അനുയോജ്യമാണ് എന്ന ചിന്ത മനോഹരമാണ്.. മറ്റൊരാളുടെ പരിപാലനയിൽ.. അവരുടെ ചിട്ട വട്ടങ്ങളോട് ചേർന്ന് ജീവിക്കുന്ന എല്ലാ പക്ഷിമൃഗാദികൾക്കുമായി ആകാം അങ്ങനെ ഒരു പേര് സംവിധായകൻ നൽകിയത്.. ചിലപ്പോൾ മറ്റു പലരുടെയും പരിപാലനയിൽ അവർക്കായി ഇഷ്ടങ്ങൾ മാറ്റിവെച്ച് ജീവിക്കാൻ നിർബന്ധിതനായ പ്രസൂണിനെ പോലെ ഉള്ളവർക്കും ആയിട്ടായിരിക്കാം അങ്ങനെ ഒരു പേര്.. അറിയില്ല.. എങ്കിലും തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിച്ച പ്രസൂൺ മറ്റെവിടെയോ ഉണ്ട് എന്ന് വിശ്വസികാനാണ് ഇന്നുമിഷ്ടം.

***

Midhun Vijayakumari

പ്രസൂനും സ്റ്റെഫിയും തമ്മിലുള്ള ബന്ധം ആരും അധികം സംസാരിച്ചു കണ്ടില്ല ?

പാൽത്തു ജാൻവറിലെ പ്രസൂനും സ്റ്റെഫിയും തമ്മിലുള്ള ബന്ധം ആരും അധികം സംസാരിച്ചു കണ്ടില്ല. അതിനെപ്പറ്റി സംസാരിക്കുന്നതിനു മുൻപ് പ്രസൂണിനെപ്പറ്റി പറഞ്ഞു തുടങ്ങണം. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെറിയ കാര്യങ്ങളിൽ തന്നെ വേദനിക്കുന്നതുമായ ഒരു Man-Child ആണ് പ്രസൂൻ. അയാൾക്ക് പ്രിയപ്പട്ടവർ പോലും അയാളെ ഇപ്പോഴും കുഞ്ഞായി തന്നെ കാണുന്നു. നിർണ്ണായകമായ നിമിഷം വരെ അയാൾക്ക് ആ ജോലി ഇഷ്ടമാകുന്നില്ല. അയാൾക്ക് ഇഷ്ടമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോഴും അയാളെ മനസിലാക്കാൻ, അയാൾക്ക് സംസാരിക്കാൻ അവിടെ അധികം ആരുമില്ല, ഒരാൾ ഒഴിച്ച്. അത് സ്റ്റെഫിയാണ്. നിനക്ക് പറ്റുന്നല്ലെങ്കിൽ ആദ്യമേ തന്നെ നിർത്തിയെക്ക് എന്ന് അവൾ വളരെ ഓപ്പൺ ആയി പ്രസൂണിനോട് ചോദിക്കുന്നു. ഓരോ തവണയും അയാൾ ആ ഗ്രാമവുമായി ഇടപഴകാൻ ശ്രമിക്കുമ്പിഴും അയാൾ വിശ്വസിക്കുന്ന ഓരോ ആൾക്കാരാൽ തന്നെ, അത് അധികാര സ്വരത്തിൽ പെരുമാറുന്ന ഡോക്ടർ ആയാലും, സ്വന്തം തെറ്റുകൾ മറയ്ക്കാൻ പഴുതു തേടുന്ന മെമ്പർ ആയാലും, experinceന്റെ മേന്മയിൽ സുഹൃത്താണെന്ന വ്യാജേന മുതലെടുപ്പ് നടത്തുന്ന അറ്റാണ്ടർ ആയാലും, അയാൾ കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തുന്നു. ഏറ്റവും ഒടുവിൽ അയാളുടെ safe house ആയി കരുതി വിളിക്കുന്നത് സ്റ്റെഫിയെയാണ്. സ്റ്റെഫിയാകട്ടെ അയാൾ സംസാരിക്കുന്നത് മുഴുവൻ കേട്ടു നിൽക്കുകയും, judgemental ആകാതെ അയാൾക്ക് കൃത്യമായ ഉത്തരങ്ങളും നൽകുന്നു.

ഇനി ശരിക്കുള്ള ജീവിതത്തിലേക്ക് നോക്കൂ. നമ്മൾക്കും ഉണ്ടാകില്ലേ അങ്ങനെ ഒരാൾ. നമുക്ക് പ്രിയപ്പെട്ടവർ എന്നു നമ്മൾ കരുതുന്നവരും, പ്രിയപ്പെട്ടവരാണ് എന്നു കണക്ക് പറഞ്ഞു കൂടെ നിക്കുന്നവർക്കും എപ്പോഴെങ്കിലും നമ്മളെ പൂർണമായി കേട്ടു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടോ. ഒരിക്കൽ സംഭവിച്ചു പോയ തെറ്റിന്റെ കണക്കിൽ അയാൾ ചെയ്ത മറ്റു കാര്യങ്ങൾ എല്ലാം റദ്ദു ചെയ്ത് gaslighting നടത്തി പ്രതിക്കൂട്ടിൽ നിർത്തുന്നയിടത്ത് സ്റ്റെഫി ശരിക്കും മാലാഖയാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ അവൾ നിർലോഭം സഹായിക്കുന്നത് പ്രസൂൻ എന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറിയല്ല, ഒരർഥത്തിൽ മുഴുവൻ വെളിച്ചവും കെട്ടുപോയിട്ടും തന്നിൽ വെളിച്ചം കിട്ടുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന പ്രസൂൻ എന്ന മനുഷ്യനെയാണ്. കപ്പൽച്ചെതത്തിൽ ഒറ്റയ്ക്കായി പോകുന്ന ഏതൊരു കപ്പിത്താനെയും കാത്ത് ഒരു തുരുത്ത് കാത്തിരിക്കുന്നുണ്ടെന്ന പ്രകൃതി നിയമം ഇവിടെയും സംഭവിക്കുന്നുണ്ട്. അവർ തമ്മിൽ സുഹൃദ് ബന്ധമാണോ അതോ പ്രണയമാണോ എന്നുള്ള ചർച്ച അനാവശ്യമാണ്. അത്തരത്തിൽ ചികഞ്ഞ് ഒരു തെളിവ് കണ്ടെത്തി ഒരേ നുകത്തിൽ കെട്ടാൻ പോലും കഥയിൽ ഒന്നും അവശേഷിപ്പിച്ചിട്ടില്ല എന്നുള്ളത് പ്രശംസനീയമാണ്.

സിനിമ പ്രേക്ഷകനോട് കൂടുതൽ അടുക്കുന്നതിൽ തദ്ദേശീയത ഒരു പ്രധാന കാരണം തന്നെയാണ് എന്നു ഞാൻ വിശ്വസിക്കുന്നു, പ്രത്യേകിച്ച് ഡ്രാമ എന്ന ഴോനറിൽ. നമുക്ക് നിത്യജീവിതത്തിൽ അനുഭവേദ്യമായിട്ടുള്ള, നോവിച്ചതോ രസിപ്പിച്ചതോ ചിന്തിപ്പിച്ചതോ ആയ സംഭവങ്ങളുടെ ഒരു പ്രതിബിംബം നമുക്ക് കാണാൻ കഴിയുന്നിടത്ത്, ശ്ശെടാ എന്നൊരു പറച്ചിലോടെ നമ്മൾ ചേർത്തു നിർത്തും. ഇവിടെ കുടിയാൻമലയിലും സംഭവിക്കുന്നത് മറിച്ചല്ല. “തേപ്പ്” എന്ന വാക്കിനു ശേഷം, അവനവന്റെ സഭകളിൽ എളുപ്പത്തിൽ ഉത്തരം കൊടുക്കാവുന്ന രീതിയിൽ പാതി അശ്ലീലച്ചുവയോടെ മലയാളി സ്വന്തം ചിലവിൽ പര്യായപദങ്ങൾ വികസിപ്പിച്ചെടുത്ത “ബെസ്റ്റി” എന്ന വാക്ക് ട്രെൻഡിങ് ആവുന്ന കാലത്ത് തന്നെയാണ് പ്രസൂനും സ്റ്റെഫിയും പ്രത്യക്ഷപ്പെടുന്നത്. ഒരു സമയത്ത് പ്രസൂൻ സ്റ്റെഫിയോട് താങ്ക്യൂ പറയുന്നത് വിളിച്ചപ്പോ എടുത്തതിനോ പരിഹാരം പറഞ്ഞു തന്നതിനോ അല്ല. പകരം ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനെ, കുറ്റവാളിയെന്ന ലേബലിൽ വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുന്ന സമൂഹത്തിന്റെ ഇരുട്ടിൽ, ഗുണദോഷങ്ങളുടെ കണക്ക് വരയിട്ട് മാറ്റിയെഴുതാൻ നിൽക്കാതെ ചുമ്മാ കേട്ടുനിന്നതിനാണ്. ആ നിമിഷം രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടരുമാർക്കപ്പുറത്ത് രണ്ട് ജീവബിന്ദുക്കൽ അദൃശ്യമായ ഏതോ ഒരു ചരടാൽ ബന്ധിപ്പിക്കപ്പെടുന്നു. (നോട്ട് ദി പോയിന്റ് ചരടിന്റെ നിറം മഞ്ഞയാണെന്നു ഞാൻ പറഞ്ഞിട്ടില്ല.)

**

Alfy Maria

സ്റ്റെഫിയില്ലെങ്കിൽ നാട് വിട്ടോടിയേനെ പ്രസൂൺ

പാൽതു ജാൻവർ കണ്ടു. ഒച്ചയും ബഹളവും ഇല്ലാത്ത മനോഹരമായ ഒരു കുഞ്ഞ് സിനിമ. അതിൽ വളരെ പേഴ്സണൽ ആയി ഹുക്ക് ചെയ്തത് പ്രസൂൺ-സ്റ്റെഫി റിലേഷൻ ആണ്. ജീവിതത്തിൽ ദിക്കറിയാതെ പകച്ച് നിൽക്കുന്ന അവസ്ഥകളിൽ, ഒരു രക്ഷയുമില്ലാതെ പെട്ട് പോവുന്ന സാഹചര്യങ്ങളിൽ ഫോണിന്റെ മറുതലക്കൽ “സാരമില്ലെടാ.. എല്ലാം ശരിയാവും” എന്ന് പറയുന്ന ഒരു സ്റ്റെഫി നമ്മളെല്ലാവർക്കും കാണും. പല പ്രതിസന്ധികളെയും തരണം ചെയ്യാൻ ആ ഒരൊറ്റ വാക്ക് മതിയാവും. ഷമ്മി തിലകന്റെ മോട്ടിവേഷൻ ക്ളാസ്സിനോളം എനർജി ഇല്ലെങ്കിലും, അവർ തരുന്ന ധൈര്യവും ആത്മവിശ്വാസവും ചില്ലറയല്ല. അത് മാത്രമാവും നമ്മളെ മുന്നോട്ട് നയിക്കുന്നതും. എങ്കിലും ഒരുവിധം പ്രശ്നങ്ങളിൽ നിന്ന് പിടിച്ച് കയറി തെല്ലൊരു ആശ്വാസം കിട്ടുമ്പോ കസേരയിൽ കാലിന്മേൽ കാലുകയറ്റി ആ സ്റ്റെഫിയോട് തന്നെ നമ്മൾ പറയും “ഞങ്ങളെ പോലുള്ളവരുടെ പ്രത്യേകത എന്താണെന്നറിയാമോ സ്റ്റെഫി, ലോകത്തിലെ ഏത് കോണിൽ കൊണ്ടിട്ടാലും ഞങ്ങൾ ജീവിക്കും.” സ്റ്റെഫിയില്ലെങ്കിൽ നാട് വിട്ടോടിയേനെ പ്രസൂൺ.

****

 

Leave a Reply
You May Also Like

അമ്പല ശബ്ദങ്ങളുടെ സാംഗത്യം ‘തിങ്കളാഴ്ച്ച നിശ്ചയം’ സിനിമയിൽ

അമ്പല ശബ്ദങ്ങളുടെ സാംഗത്യം ‘തിങ്കളാഴ്ച്ച നിശ്ചയം’ സിനിമയിൽ Ethiran Kathiravan പരിസരശബ്ദങ്ങൾക്ക് വലിയ സാംഗത്യം കൽപ്പിച്ചു…

ലളിതം സുന്ദരത്തിൽ സുധീഷിനെ ഒരുക്കുന്ന ആ സീനില്ലേ.. അതിനുപിന്നിൽ ഒരു കഥയുണ്ട്

നിർമ്മാതാവായ ജോളി ജോസഫ് എഴുതിയത് നന്മയുള്ളവൻ മധു വാര്യർ ! പല പരിപാടികളുമായി ദുബായിലുണ്ടായിരുന്ന ഞാൻ…

വാസൻ ബാലയുടെ ജിഗ്രയ്‌ക്കായി രാത്രി ഷെഡ്യൂളിലേക്ക് പോകുമ്പോൾ ആലിയ ഭട്ട് തന്റെ മേക്കപ്പ് ഇല്ലാത്ത ലുക്ക് വെളിപ്പെടുത്തി; ഫോട്ടോ കാണുക

ഇൻഡസ്ട്രിയിലെ ഏറ്റവും സുന്ദരിയും കഴിവുള്ളതുമായ നടിമാരിൽ ഒരാളായി ആലിയ ഭട്ട് കണക്കാക്കപ്പെടുന്നു. അഭിനയ നൈപുണ്യത്തിലൂടെ അവൾ…

ഒരു സിനിമ എത്രമാത്രം ഉള്ളിൽ തട്ടുന്ന വിധത്തിൽ പറഞ്ഞു ഫലിപ്പിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘എന്നിവർ’

Vani Jayate അരോചകമായ അഭിനയം കൊണ്ട് വെറുപ്പിച്ചിരുന്ന ഒരു നടനാണ് സിദ്ധാർഥ് ശിവ. പക്ഷെ ഒരു…