പണ്ട് ആദ്യമായി ഗോദ സിനിമ കണ്ടപ്പോൾ മനസിലുടക്കിയ മൂന്ന് കാര്യങ്ങളുണ്ട്.. ചിത്രത്തിന്റെ സംഗീതം.. ചിത്രത്തിന്റെ സംവിധാനം.. ഒടുവിലായി ചിത്രത്തിന്റെ എഡിറ്റിംഗ്. ആദ്യ രണ്ടും ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യെക്തികൾ ആണെന്ന് അറിയുമായിരുന്നുവെങ്കിലും ചിത്രത്തിന് ഒരു പോയിന്റ് മുതൽ അങ്ങോട്ട് സീനും സ്കോറും വേർതിരിച്ച് നിർത്താത്ത വണ്ണം അത്രയും മനോഹരമായി തുന്നിചേർത്ത ആ എഡിറ്റർ ആരായിരുന്നു എന്നറിയാൻ ഒരു ആകാംഷ ഉണ്ടായിരുന്നു…പഞ്ചാബിലെ മഞ്ഞും കണ്ണാടിക്കലില്ലേ ആളുകളുടെ ആത്മവിശ്വാസവും കുറുമ്പും നൊമ്പരവും സ്വപ്നവും പ്രണയവുമെല്ലാം ചിത്രത്തിൽ ഉടനീളം ആ ഇന്റൻസിറ്റിയിൽ അവതരിപ്പിക്കപ്പെട്ടതിന് ആ എഡിറ്ററും വലിയൊരു കാരണക്കാരനായിരുന്നു എന്ന് ആ തിയറ്ററിന്നുളിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞു..ചിത്രം കഴിഞ്ഞ് പുറത്തിറങ്ങി കണ്ട പോസ്റ്ററിൽ നിന്ന് ഉള്ളിൽ കുറിച്ചിട്ട പേരായിരുന്നു അഭിനവ് സുന്ദർ നായക്ക്.. പിനീട് 2021 ഒക്ടോബർ ഒന്നിന് വിനീതെട്ടന്റെ പിറന്നാളിന് ഒരു പടം അനൗൺസ് ചെയ്തപ്പോൾ അവിടെയും കണ്ടു.. അതെ അഭിനവ് സുന്ദർ നായ്ക്ക്.. ഒരു വിനീത് ശ്രീനിവാസൻ ചിത്രം നൽകുന്ന മിനിമം ഗ്യാരന്റി എന്ന ഫാക്ടർ ഉള്ളിലുള്ളപ്പോഴും എന്നെ ഏറ്റവും എക്സ്സൈറ്റ് ചെയ്യിപ്പിച്ചത് അഭിനവിന്റെ ആദ്യ ചിത്രം എന്ന ടാഗ് തന്നെയാണ്.. ബ്ലൂ റേ ഡിസ്കുകളിൽ ലോക സിനിമയുടെ വലിയൊരു കളക്ഷനുള്ള.. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ “അല്പം പ്ലെഫുൾനെസ്സ്” ഇഷ്ടപെടുന്ന.. തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ചവൻ എന്ന് പലരും പറഞ്ഞ.. ആശാൻ വിനീതിനു പോലും ആ ഒരു ‘സെൻസ് ഓഫ് വെയ്റ്റിംഗ് ഫോർ ഫസ്റ്റ് ഫിലിം ‘ നൽകിയ അഭിനവ് സുന്ദർ നായ്ക്കിന്റെ ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു എന്റെ എക്സൈറ്റ്മെന്റ് ഫാക്ടർ.. ഒരുപാട് ലോകസിനിമകൾ കണ്ട് പരിചയമുള്ള.. ഒരുപാട് വര്ഷങ്ങളായി സിനിമ സ്വപ്നം കാണുന്ന.. ടെക്നിക്കലി പ്രൂവൺ ആയിട്ടുള്ള.. അത്രമേൽ കോൺഫിഡൻസിൽ പലരും ഏറ്റവും മികച്ചവൻ എന്ന് പറയുന്ന ഒരു വ്യക്തിയുടെ ആദ്യ പടത്തിന് അല്പം പ്രതീക്ഷയുടെ ഭാരം കൊണ്ട് തന്നെയാണ് പോയത്..

ചിത്രത്തിലേക്ക് വരുമ്പോൾ തുടക്കം തന്നെ സ്ക്രീനിന്റെ അസ്‌പെക്ട് റേഷിയോ ചെറുതാക്കി.. “നിനക്കൊക്കെ സൗകര്യം ഉണ്ടെങ്കിൽ കണ്ട മതി ” എന്ന ലൈനിൽ ആരംഭിക്കുന്ന അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സാഡിസ്റ്റിക്ക് അപ്രോച്ചിന്റെ വളർച്ചയും.. വിജയിക്കാനായിട്ട് ഏത് മാർഗം പോലും സ്വീകരിക്കാൻ തയ്യാറായ ഒരു സെൽഫ് സെന്റർഡ് പ്രഫഷണലിന്റെ ജീവിതവും ആണ് ചിത്രം.. ഇത്രയും ഡാർക്ക്‌ ഷെയ്ഡ് നൽകിയ.. അത്രമേൽ നാർസിസ്സ്റ്റിക്ക് സ്വഭാവം വെച്ച് പുലർത്തുന്ന ഒരാൾ മെയിൻ കാരക്ടർ ആയോ ടൈറ്റിൽ കഥാപാത്രമായോ ഇതിന് മുൻപ് വന്നിട്ടുണ്ടോ എന്നറിയില്ല.. ചിത്രത്തിന്റെ ഈ അപ്രോച്ച് തന്നെയാണ് പുതുമ.. ഒരു പോയിന്റിൽ പോലും മുകുന്ദനുണ്ണി ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു സെന്റിമെന്റൽ റീസനിങ് നൽകാതെ.. ഒരു രീതിക്കുള്ള ഹെവി ഇമോഷണൽ ബാക്ക്ഗ്രൗണ്ട് സൃഷ്ടിക്കാതെ പൂർണമായും ആ കഥാപാത്രത്തിനു എക്സ്ട്രീം നെഗറ്റീവ് ഷെയ്ഡ് നൽകുന്ന കഥാപാശ്ചാത്തലവും തിരക്കഥയും തന്നെയാണ് മെയിൻ പ്ലസ്..ഡാർക്ക്‌ ഹ്യൂമർ വിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച പ്രസന്റേഷൻ എന്ന് പറയുമ്പോൾ തന്നെ ആ ജോനറിൽ ഇത്രയും മികവോടെ ഈ കഥാപാത്രത്തെ പ്ളേസ് ചെയ്തതിനു അഭിനവും സഹ എഴുത്തുകാരൻ വിമൽ ഗോപാലകൃഷ്ണനും കയ്യടി അർഹിക്കുന്നു..ഒരു എഡിറ്റർ ആയിരിക്കുന്നത് കൊണ്ട് തന്നെ നിധിൻ രാജിന്റെ കൂടെ എഡിറ്റിംഗിൽ കാണിച്ച വിദ്യകൾ ചിത്രം ഫ്ലാറ്റ് ആയി പോകുന്ന ഇടങ്ങളിൽ പോലും പടത്തെ ഇന്റർസ്റ്റിംഗ് ആയി പിടിച്ച് നിർത്തുന്നു..

ഇന്ത്യൻ സിനിമകളിൽ തന്നെ വോയിസ്‌ ഓവറുകൾ അരോചകമാകുന്ന ഈ കാലഘട്ടത്തിൽ ഇത്രയും കിടിലനായി ഫസ്റ്റ് പ്ലെ നരേറ്റീവിൽ വോയിസ്‌ ഓവറുകൾ കൊണ്ടുവന്ന ചിത്രമുണ്ടോ എന്നത് സംശയമാണ്.. ഒരു രീതിയിലുള്ള സിമ്പതിയും ന്യായികരണവും മുകുന്ദനുണ്ണിക്ക് നല്കാത്തപ്പോഴും ആ കഥാപാത്രത്തോട് അത്രേം കണക്ട് ആയി നില്കാൻ.. ആ ലോകത്തിലെ ഒരു കാണി ആയിരിക്കാൻ വിനീതിന്റെ ഗംഭീര വോയിസ്‌ ഓവറുകൾ നൽകിയ മൈലേജ് ചെറുതല്ല.. വിനീത് ശ്രീനിവാസൻ എന്ന നടന്റെ കരിയർ ഡീഫൈനിങ് റോൾ തന്നെയാണ് മുകുന്ദനുണ്ണി.. നടപ്പിലും എടുപ്പിലും സംസാരത്തിലും തുടങ്ങി ചെറിയ ചെറിയ ഭാവമാറ്റങ്ങളിൽ പോലും വിനീത് മുകുന്ദനുണ്ണി ആയി ജീവിക്കുകയായിരുന്നു.. ചിത്രം മുഴുവൻ ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസൻ ഷോ ആകുമ്പോൾ തന്നെയും ഒരുപാട് കാലത്തിനു ശേഷം സുരാജ് വെഞ്ഞാറമൂട് ഇഷ്ടപെട്ട വിഭാഗത്തിൽ ഒരു കഥാപാത്രം ചെയ്തതിൽ സന്തോഷം.. തൻവിയും സുധി കോപ്പയും ആർഷ ബൈജുവുമെല്ലാം മുകുന്ദനുണ്ണിയുടെ ലോകത്തിലെ കരുക്കൾ ആകുമ്പോൾ പെർഫോമൻസ് കൊണ്ട് അവരും മികച്ചു നിന്നു..ചിത്രത്തിൽ ആകെ ഒരു പാട്ട് മാത്രമേ ഉള്ളുവെങ്കിലും ചിത്രത്തിന്റെ മ്യൂസിക് ഡിപ്പാർട്മെന്റ് അതിഗംഭീരമാം വിധം പണിയെടുത്തു എന്ന് തോന്നിപോയി.. ഡാർക്ക്‌ ഹ്യൂമർ പശ്ചാത്തലതിൽ അധികം ബഹളങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത.. വേണ്ടാത്ത രീതിയിൽ രസിപ്പിക്കുന്ന സ്കോറുകൾ സൃഷ്ടിക്ക്ക് എന്നതും.. അത് ഇവിടത്തെ പ്രേക്ഷകരെ കൊണ്ട് ഇഷ്ടപ്പെടുത്തുക എന്നുള്ളതും ഒരു ടാസ്ക് തന്നെയാണ്..സിബി മാത്യു അലക്സ് ഗംഭീരം

പുതുമ.. വേറിട്ട അവതരണം എന്ന് തേഞ്ഞു പഴകിയ വാദങ്ങൾ ഒരിടത്തും സംവിധായകനനോ വിനീതോ പിന്നെയും പിന്നെയും ഉപയോഗിച്ച കണ്ടില്ല.. എങ്കിലും മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബ്രെവ്‌ അറ്റമ്പ്റ്റുകളിൽ ഒന്നായിരിക്കും മുകുന്ദനുണ്ണി എന്ന് നിസ്സംശയം പറയാം.. നിലവിലെ പ്രേക്ഷക സമൂഹം ചിത്രം ഏറ്റെടുക്കുമോ എന്നറിയില്ല.. ഏറ്റെടുക്കണം എന്ന് തന്നെയാണ് ആഗ്രഹം.. മാറുന്ന സിനിമ കാഴ്ചകളും.. മാറ്റപ്പെടുന്ന സിനിമ രീതികളും.. മാറ്റങ്ങൾക് വിധേയമാകുന്ന പ്രധാന കഥാപാത്രങ്ങളുമെല്ലാം പ്രതീക്ഷയാണ്.. ഇനിയും നമ്മൾ ഒരുപാട് വളരുമെന്ന പ്രതീക്ഷ.. വേറിട്ട പരീക്ഷണങ്ങളും പുതു പുത്തൻ അനുഭവങ്ങളും ഇനിയും ഉയരട്ടെ.. അഭിനവിനനെ പോലുള്ളവർ ഇനിയും വരട്ടെ.. സ്വപ്നം കാണുന്നവന്റെ മാത്രമല്ല.. പുതുമകൾ കൂടി തേടുന്നവന്റെയാണ് സിനിമ.. നന്ദി അഭിനവ്.. നന്ദി വിനീത്.. ലേശം നന്ദി മുകുന്ദനുണ്ണിക്കും..

 

 

 

Leave a Reply
You May Also Like

ഇസകുട്ടൻറെ ബർത്ത് ഡേ തകർത്ത് ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും.

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് മികച്ച ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്.

സാഹിത്യ കൃതികളെ അധികരിച്ച് സിനിമ ചെയ്യുന്നത് സിനിമക്ക് വലിയ ബാധ്യതയാണ്

സാഹിത്യ കൃതികളെ അധികരിച്ച് സിനിമ ചെയ്യുന്നത് സിനിമക്ക് വലിയ ബാധ്യതയാണ്. ഡോക്ടർ ഷിവാഗോ, ഗോഡ് ഫാദർ.…

വയലൻസ് സിനിമകൾ താല്പര്യം ഉളളവർ ‘സ്വന്തം റിസ്കിൽ ഉറപ്പായും’ കാണുക, ‘ഓഡിഷൻ’

ആദ്യമേ പറയട്ടെ സ്വന്തം റിസ്‌കിൽ മാത്രം ഈ സിനിമ കാണുക. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയുടെ ആദ്യ…

‘സെൽഫി ക്ലബ്’ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം

‘സെൽഫി ക്ലബ്’ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും…