നാവിലെ കറുത്ത പുള്ളി
സജ്നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയില്‍ മൂര്‍ച്ചയേറിയ അരിവാളും മറുകൈയില്‍ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു.
89 total views, 1 views today
കോളജിന് ഒരാഴ്ചത്തെ അവധി കിട്ടിയപ്പോഴാണ് സജ്ന വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത്. ഹോസ്റ്റലിലെ ഒരേ രുചിയുള്ള ആഹാരം വിരക്തിയുണ്ടാക്കുന്നതാണ്. സ്നേഹത്തിന്റെ ചേരുവയോടെ ഉമ്മ പാകം ചെയ്ത് തരുന്ന ഭക്ഷണത്തിന്റെ രുചിയും ഗൃഹാതുരതയും അവളെ വീട്ടിലേക്ക് എപ്പോഴും മടിവിളിച്ചു കെണ്ടിരിക്കും. രണ്ട് ബസ്സ് മാറിക്കയറി വേണം വീട്ടിലെത്താനെങ്കിലും വഴിയോരക്കാഴ്ചകള്‍ സമ്മാനിക്കുന്ന യാത്രകള്‍ അവള്‍ക്ക് പ്രിയമായിരുന്നു. മഞ്ഞു മേഘങ്ങള്‍ നീലാകാശത്തെ ചുംമ്പിച്ച് അതിവേഗം കടന്നുപോകുന്നത് കാണാനെന്ത് ഭംഗിയാണെന്നവള്‍ ഓര്‍ക്കാറുണ്ട്.
ഗട്ടറില്‍ ചാടി ആടിയുലഞ്ഞ ബസ് അതിവേഗം ഓടുകയാണ്. വേഗത കൂടുമ്പോള്‍ കാഴ്ചക്ക് വേണ്ടത്ര സുഖം ലഭിക്കുന്നില്ല. വഴി നീളെ തമിഴന്മാരായ നൊങ്കുവില്‍പ്പനക്കാരെ കണ്ടു. പനയോല കുമ്പിള് കുത്തി വച്ചിട്ടുണ്ട്. അരികെ നിറം മങ്ങിയ അലൂമിനിയം കലത്തില്‍ നൊങ്കിന്റെ വെള്ളം നിറച്ച് പഴയ ഒരു ചാക്കുക്കൊണ്ട് വായ മൂടികെട്ടിയിട്ടുണ്ട്. ഒരു കുടുംബം പനനൊങ്കിന്റെ രുചിതേടി കച്ചവടക്കാരന്റെ അടുത്ത് വന്നത് കണ്ടു. അവരുടെ കൂടെയുള്ള മൂന്നു് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ഇലക്കുമ്പിളില്‍നിന്നും ആസ്വദിച്ച് കുടിക്കുന്നതും കാണാനായി.
വീട്ടിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. മേല്‍ കഴുകി വന്നു. അടുക്കളയിരുന്ന് ഉമ്മയോട് വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി സജ്ന. ആ സമയത്താണ് സൈനബതാത്ത പാലുമായി വന്നത്. സജ്നയെ കണ്ടപ്പോള്‍ അവര്‍ വിശേഷം പറച്ചില് ഒന്ന് രണ്ട് വാക്കുകളിലൊതുക്കി. ഇരു നിറമായിരുന്ന അവരുടെ മുഖം കൂടുതല്‍ ഇരുണ്ടിരിക്കുന്നു. ആള് നന്നെ ക്ഷീണിച്ചിട്ടുണ്ട്. അവര്‍ പോയപ്പോള്‍ ഉമ്മ പറഞ്ഞു. അവരുടെ പശുക്കളെല്ലാം ചത്തുപോയതിന്റെ വിഷമത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന അയ്യപ്പന്റെ പശുവിനെ കറക്കുന്നതും പരിചരിക്കുന്നതുമിപ്പോള്‍ സൈനബതാത്തയാണ്. അവിടന്നാണ് ഇപ്പോള്‍ നമ്മുക്ക് പാല് തരുന്നത്.
സജ്നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയില്‍ മൂര്‍ച്ചയേറിയ അരിവാളും മറുകൈയില്‍ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു. രണ്ട് പെണ്മക്കളെ നല്‍കിയശേഷം ദാമ്പത്യബന്ധത്തിന് വിരാമമിട്ട് അജ്ഞാതവാസത്തിന് പോയ ഭര്‍ത്താവ്. അന്നുമുതലാണത്രെ സൈനബതാത്ത പശുക്കളെ വളര്‍ത്തി ജീവിതചക്രം ഉരുട്ടാന്‍ തുടങ്ങിയത്.
സജ്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഊളിയിടുകയായിരുന്നു.
യു.പി.ക്ലാസില്‍ പഠിക്കുന്ന കാലം. സൈനാബത്തയെ കാണാതെ തന്നെ ഭക്ഷണം കഴിക്കാന്‍ അന്ന് ഉമ്മ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. അതു പോലെ നല്ല വസ്ത്രം ധരിച്ച് ചമഞ്ഞെരുങ്ങി അവരുടെ മുമ്പില്‍ പ്പെടാതെ ശ്രദ്ധിക്കമെന്ന് പ്രത്യേകം താക്കീതും നല്‍കിയിരുന്നു.
‘തീയിട്ടാല്‍ തളിര്‍ക്കും, നാവിട്ടാല്‍ കരിയും’ എന്നത് ഉമ്മാന്റെ സ്ഥിരം പഴഞ്ചെല്ലായിരുന്നു. തന്റെ കുസൃതി ഇത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അവരുടെ നാവിന് തുമ്പത്തെ കറുത്തപുള്ളി കാണാന്‍ ഞാന്‍ പതിനെട്ടടവും നോക്കി. അങ്ങിനെ ഒരുനാള്‍ ഉമ്മയോടുള്ള സംസാരം കൃഷിയിലേക്കും മറ്റ് കാലികവിഷയങ്ങളിക്കും കടന്നപ്പോള്‍ മുന്‍ നിരയിലെ പല്ലുകളില്ലാത്ത മോണയിലൂടെ നാവ് ചെറുതായൊന്ന് തല നീട്ടി നേരാണല്ലോ റബ്ബേ, നല്ല വലിയ കറുത്തപുള്ളി.
വൈകുന്നേരങ്ങളില്‍ ആറുമണിക്കുള്ള റേഡിയോ വാര്‍ത്തയാണ് സൈനബതാത്ത ഉമ്മാക്ക് നല്‍കാറുള്ളതെന്ന് ഉപ്പ പറയുമായിരുന്നു. അതില്‍ കൃഷിദീപവും കൗതുകലോകവും നാട്ടുവര്‍ത്തമാനവുമെല്ലാം കടന്നുവരും. ഗവേഷണബുദ്ധിയോടെ ഞാന്‍ വീണ്ടും അവരെത്തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. പഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കാലികളെ പരിചരിക്കുന്ന സമയത്തെ യൂണിഫോം ആണത്. കാലിയെ നോക്കണമെങ്കില്‍ നോക്കുന്നവര്‍ കാലിയെപ്പോലാകും എന്നത് ശരിതന്നെയായിരുന്നു. പുല്ലരിയുമ്പോള്‍ തൊട്ടാവാടിയുടെ മുള്ളുകൊണ്ട് കൈകളില്‍ ചിത്രപ്പണികള്‍ കാണാമായിരുന്നു. കഴുത്തിലിട്ട മണിമാലയില്‍ മൂന്ന് കെട്ടുകളുണ്ട്. അരിവാള്‍കൊണ്ട് പെട്ടിപൊയതാവാം.
90 total views, 2 views today
