നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു. വടക്കന്‍ പാട്ടിന്റെ വീര ചരിത്രവുമായി ‘ചേകോന്‍’ എന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. പതിമൂന്നാം നൂറ്റാണ്ട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചേകോന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവോദയ അപ്പച്ചന്റെ മകന്‍ ജോസ് പുന്നൂസ് ആണ് സംവിധാനം നിർവഹിക്കുന്നത് . സഹോദരനും സംവിധായകനുമായ ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍.‘എവിടെയോ നിന്റെ പേര് എഴുതിയ വാള്‍ ഒളിഞ്ഞിരിപ്പുണ്ട്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

മരണത്തെ അതിജീവിക്കുവാന്‍ സ്വന്തം മരണവിധി കുറിച്ച വാള്‍ തേടുന്ന ചേകവന്റെ കഥ. ഒറ്റവരിയില്‍ ചേകവന്‍ എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ജോസ് പുന്നൂസിന് പറയാനുള്ളത് അതാണ്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം മേധാവിയായിരുന്ന ചേലനാട്ട് അച്യുതമേനോന്‍ എഴുതിയ ‘ഉത്തര കേരളത്തിലെ വീരഗാഥകള്‍’ എന്ന പുസ്തകത്തെ പ്രമേയമാക്കിയാണ് ചേകോന്‍ ഒരുങ്ങുന്നത്. പത്ത് വര്‍ഷത്തിലേറെയായുള്ള ഗവേഷണത്തിനൊടുവിലാണ് ജോസ് പുന്നൂസ് ചേകവന്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഒരു യൂണിവേഴ്‌സല്‍ ഹീറോയാണ് ചേകോന്‍. നമ്മള്‍ കണ്ടു ശീലിച്ച വടക്കന്‍പാട്ടു സിനിമകള്‍ അന്നത്തെ ഒരുപാടു പരിമിതികളില്‍ നിര്‍മ്മിച്ചതാണ്.  കോരപ്പുഴയ്ക്കും മയ്യഴിക്കുമിടയിലുള്ള ഒരു നാടിന്റെ സാംസ്‌കാരിക തുടിപ്പുകളാണ് ഈ കഥകള്‍.വാമൊഴി കഥകളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങളൊന്നും അന്നു നടന്നിട്ടില്ല. ഇവിടെ വളരെ വിശദമായ ഒരു പഠനം ഈ ചലച്ചിത്രത്തിന് വേണ്ടി നടന്നിട്ടുണ്ട്. അങ്കത്തട്ടില്‍ മരണത്തെ അതിജീവിക്കുവാന്‍ സ്വന്തം മരണവിധി കുറിച്ചിരിക്കുന്ന വാള്‍ തേടുന്ന ചേകവന്റെ കഥയാണിത് എന്നാണ് ജോസ് പുന്നൂസ് പറയുന്നത്.

Leave a Reply
You May Also Like

നായികയായ ഗിരിജയുടെ മോശം പെർഫോമൻസിനെ പോലും മറച്ച് വെക്കാൻ പ്രിയദർശന് മോഹൻലാലിലൂടെ സാധിച്ചു

പ്രിയദർശൻ്റെ വന്ദനവും ഉണ്ണികൃഷ്ണനും !! സഫീർ അഹമ്മദ് മലയാള സിനിമയിലെ ഏറ്റവും സ്മാർട്ട് & എനർജെറ്റിക്ക്…

നായിക ‘പ്രധാന’ വേഷത്തിൽ എത്തുന്ന “ത്രില്ലർ “സിനിമകൾ മലയാളത്തിൽ അങ്ങനെ ഉണ്ടാവാറില്ല.അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്

Shahid Muhammed മലയാളത്തിൽ ചില സിനിമകൾ ഉണ്ടാവാറുണ്ട്, തീയേറ്ററിൽ വലിയ ചലനമുണ്ടാക്കാതെ പോകുന്ന സിനിമകൾ,, വലിയ…

തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക്

പി ആർ ഒ എം കെ ഷെജിൻ തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു…

റീ ബെർത്ത് – തെരുവിൽ നിന്നും വിദ്യാലയത്തിലേക്ക് പുനരുജ്ജീവനത്തിന്റെ യാത്ര

Anoop Raju & Dhanish Kanjilan സംവിധാനം ചെയ്ത ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ് ‘റീ ബെർത്ത്’ . പേര് പോലെ തന്നെ ഒരു പുനർജ്ജീവനത്തിന്റെ ആശയമാണ്, ഡയലോഗുകൾ ഒന്നുമില്ലാതെ വെറും ഒന്നേമുക്കാൽ മിനിറ്റിൽ പറഞ്ഞിട്ടുള്ളത്.