എന്തുകൊണ്ട് വിനായകനെതിരെ അവിടെ പ്രതികരിച്ചില്ല ? നവ്യയുടെ മറുപടി ഇങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
295 VIEWS

വിവാദനായകനായി മാറിയ വിനായകന്റെ സ്ത്രീവിരുദ്ധ വർത്തമാനങ്ങൾക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യങ്ങൾ നവ്യയ്ക്കു നേരെ ഉയർന്നിരുന്നു. ഒരുത്തീ എന്ന സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിൽ സ്ത്രീവിരുദ്ധത പറഞ്ഞ വിനായകനെ സംവിധായകൻ വികെ പ്രകാശ് പല തരത്തിലും സപ്പോർട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ ഒരു സ്ത്രീയായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യങ്ങൾക്കു ഉത്തരവുമായി നവ്യ.

വികെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റാഗ്രാം ലൈവിൽ ആണ് നവ്യ നയം വ്യക്തമാക്കിയത്. അപ്പോൾ പ്രതികരിക്കാൻ സാധിക്കുന്ന സാഹചര്യം ആയിരുന്നില്ല എന്നാണു നവ്യ പറയുന്നത്.

ഇന്നലെ വിനായകൻ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. വിനായകന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു “എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ