തിരിച്ചുവരവ് വൻ വിജയമാക്കിയ നടിയാണ് നവ്യാനായർ. ‘ഒരുത്തീ’ എന്ന വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിലെ അഭിനയം നവ്യക്ക് പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠ പ്രശംസ നേടികൊടുത്തിരുന്നു. ഇപ്പോൾ അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ . സൈജു കുറുപ്പ് സായകനാകുന്ന ചിത്രത്തിൽ ഒരു പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
ഇപ്പോൾ മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം ആഘോഷിക്കുകയാണ് നവ്യ. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ, നവ്യയുടെയും സന്തോഷിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ആഘോഷചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അണിയിച്ചൊരുക്കിയത്.