വര്ഷങ്ങള്ക്കു ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിവന്ന താരമാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയിലൂടെ മലയാളി മനസ് കീഴടക്കിയ താരം ഇടവേളയ്ക്കു ശേഷം ഒരുത്തീയിലൂടെ രാധാമണിയായി വന്നു പിന്നെയും വിജയക്കൊടി മാറ്റുന്നു. തികച്ചും സ്വപ്നസുന്ദരമായ തുടക്കവും അതിനേക്കാൾ അടിപ്പൊളിയായൊരു മടങ്ങിവരവും. ഇത് അധികം താരങ്ങൾക്കൊന്നും സാധ്യമായിട്ടില്ല. എന്നാൽ ഇപ്പോൾ നവ്യയുടെ ബന്ധപ്പെട്ടൊരു പോസ്റ്റാണ് ചർച്ചാവിഷയം.
നവ്യ മകൻ സായിയെ സ്കൂളിലാക്കാൻ നേരിട്ടെത്തി എന്ന വാർത്തയ്ക്കു താഴെ രസകരമായതും വിമർശനാത്മകവുമായ കമന്റുകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം ന്യൂസുകൾക്ക് ഇത്തരം രസകരമായ കമ്മറ്റുകൾ ഇടയ്ക്ക് വരാറുണ്ട്.എന്നാൽ ഈ വാർത്തയ്ക്കു താഴെ വന്ന ട്രോളിന് നവ്യനായർ തന്നെ കൈയടിക്കുകയാണ്. താരം സോഷ്യൽ മീഡിയ വഴി ആ ട്രോൾ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആരാധികയുടെ ട്രോളിന് മറുപടി നൽകിയത്. “ഞങ്ങൾ ഒക്കെ മക്കളെ കൊറിയർ ചെയ്യാർ ആണ് പതിവ്.ഇപ്പോൾ കൊറിയർ ചെയ്ത് വന്നെ ഉള്ളു.ഇനി സ്കൂളിൽ നിന്ന് തിരിച്ചു അയക്കും.അപ്പോൾ പോയിട്ട് ഒപ്പിട്ട് കൈപറ്റണം” എന്നായിരുന്നു കമ്മറ്റ്. അഞ്ജലി എന്നയാളുടെ കമന്റായിരുന്നു അത്.