മലയാളികളുടെ കണ്ണിലുണ്ണിയായ നടിയാണ് നവ്യാ നായർ. 2001ൽ സിബി മലയിൽ സംവിധാനം ചെയ്‌ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യാ നായർ തന്റെ സിനിമാ ജീവിതം ആരംഭിച്ചത് . നർമ്മത്തിനും പുതുമയുള്ള വിഷയത്തിനും ഈ ചിത്രം വാണിജ്യവിജയം നേടി. സിനിമയിലെ വിസ്മയം എന്നാണ് നിരൂപകർ താരത്തെ വിശേഷിപ്പിക്കുന്നത്.പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള നന്ദനം എന്ന മലയാള ചിത്രത്തിൽ വേലക്കാരിയും അനാഥയുമായ ബാലാമണിയുടെ അവതരണം നിരൂപക പ്രശംസ നേടി. ആ വേഷത്തിന് നിരവധി അവാർഡുകൾ താരം നേടി, മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നവ്യ നേടി . ഡോ. ബിജുവിന്റെ ആദ്യ സംവിധാന സംരംഭമായ സൈറയിലെ സൈറ ഹുസൈന്റെ വേഷവും ആൽബർട്ട് ആന്റണിയുടെ കണ്ണേമടങ്ങുക എന്ന ചിത്രത്തിലെ കാരുണ്യയുടെ വേഷവും മികച്ച നടിക്കുള്ള രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നവ്യയ്ക്കു നേടിക്കൊടുത്തു. എന്നാല്‍ അടുത്തകാലത്ത് നവ്യാ ചില വിവാദങ്ങളിലും പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് സൗഹൃദമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ താരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു .2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്.മുംബൈ ഇഡി നവ്യ നായരെ നോട്ടീസ് നല്‍കി അവിടേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ ഉൾപ്പെടെ സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. താൻ നവ്യാ നായരുമായി ഡേറ്റിംഗിൽ ആയിരുന്നു എന്ന സച്ചിൻ സാവന്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗോസിപ്പുകൾക്കും നവ്യയ്ക്ക് നേരെയുള്ള സൈബർ അക്രമങ്ങൾക്കും വഴിവച്ചിരുന്നു. നവ്യയെ കാണാൻ ഇയാൾ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി.തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നവ്യ പറഞ്ഞത്.

ഇപ്പോഴിതാ നവ്യാ നായര്‍ കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്. കുടുംബത്തോടൊപ്പം ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആശ്വാസമായി എന്ന് ആരാധകരും പറയുന്നു. നവ്യാ നായരും ഭര്‍ത്താവ് സന്തോഷും അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുമ്പോഴാണ് നടി ഇങ്ങനെയൊരു ഫോട്ടോയുമായി എത്തിയിരിക്കുന്നത്.

You May Also Like

“ഞാൻ മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ, വെറുതെ മമ്മുക്കയെ ചൊറിയാൻ നിൽക്കണ്ട”

കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന…

ഒരു പെൺകുട്ടിയുടെ ആശ്ചര്യപ്പെടുത്തുന്ന ബൈക്കഭ്യാസ വീഡിയോ

ബൈക്ക് സ്റ്റണ്ട് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ട് ചെയ്യുന്നത് ഒരു കലയാണ്. എന്നാൽ ഈ കലയിൽ…

കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം ഫാൻ ബേസ് ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ

15 Years Of Happy Days  Sajith M S ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ…

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാനവേഷങ്ങളിൽ…