അങ്ങ് പടയപ്പ മുതൽക്ക് കാണാൻ തുടങ്ങിയ പാറ്റേൺ ആണിത്, ചിലപ്പോ അതിനും മുന്നേ…

0
351

Navya SD

വളരെ സന്തോഷകരവും സംതൃപ്തവും ഇച്ചിരി ആർഭാടവും ആയി ജീവിക്കുന്ന ഒരു അപ്പർക്ലാസ്സ്‌ ഫാമിലി. അച്ഛൻ തഴക്കം വന്ന ബിസിനസ്‌കാരൻ, സ്നേഹനിധിയായ ഭാര്യ, വല്യ കാര്യൊന്നും ഇല്ലാത്ത ഒരു മകൾ, ബിസിനസ്സിലൊന്നും താല്പര്യമില്ലാതെ കളിച്ചു നടക്കുന്ന മൂത്തമകൻ. ആവശ്യത്തിന് വേണമെങ്കിൽ പ്രായം അധികം ഇല്ലാത്ത ഒരു മകൻ കൂടെ ആവാം.

Jacobinte Swargarajyam review: Natural performances add to its appeal - Hindustan Timesഅങ്ങനെയിരിക്കെ അവർ വിശ്വസിച്ചിരുന്ന, കുടുംബം പോലെ കണ്ടിരുന്ന (അത് പ്രധാനം) കൂട്ടുകാരനോ പാർട്ണറോ അങ്ങനെ ആരെങ്കിലും അവരെ ബിസിനസ്സിൽ ചതിക്കുന്നു. ആ കുടുംബം ആകെ തകർന്നുതരിപ്പണം ആകുന്നു. വീടും കാറും ബിസിനസ്സും അങ്ങനെ സകലവും നഷ്ടമാവുന്നു. കടങ്ങൾ എല്ലാം വരുത്തിവച്ച അച്ഛൻ മരിച്ചുപോകുന്നു, അല്ലെങ്കിൽ കിടപ്പിലാക്കുന്നു, അതുമല്ലെങ്കിൽ എന്തെങ്കിലും ഒക്കെ കാരണം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ പെട്ടുപോകുന്നു.

അപ്പോൾ ബിജിഎം കേറ്റിപിടിക്കുന്നു. നേരത്തെ കളിച്ചുനടന്നിരുന്ന മൂത്തമകൻ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അച്ഛൻ ഉണ്ടാക്കിയ കടങ്ങൾ വീട്ടനായി സ്വയം മുന്നോട്ട് വരുന്നു. അവസാനം സ്വപ്രയത്നം കൊണ്ട് മകൻ എല്ലാം വീണ്ടെടുക്കുന്നു. അവരെല്ലാം സന്തോഷത്തോടെ വീണ്ടും ചിരിക്കുന്നു.

Jacobinte swargarajyam | Jacobinte Swargarajyam MovieTHE END…

അങ്ങ് പടയപ്പ മുതൽക്ക് കാണാൻ തുടങ്ങിയ പാറ്റേൺ ആണിത്. ചിലപ്പോ അതിനും മുന്നേ.. ഓർമയില്ല. ജേക്കബിന്റെ സ്വർഗ്ഗരാജ്യവും ഏതാണ്ട് ഇതേ ചേരുവകൾ സമം ചേർത്ത പായസം തന്നെ ആണ്. പഞ്ചസാര ആവശ്യത്തിന് എന്നായതുകൊണ്ട് ആ ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം.

പക്ഷേ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തെ സുന്ദരമാക്കുന്നത് അതിലെ അവസാനിക്കാത്ത സന്തോഷങ്ങളാണ്. അപ്രതീക്ഷിതമായി കടം കേറി വീടും കാറും ബിസിനസ്സും അങ്ങനെ സകലവും നഷ്ടമാവുമ്പോഴും അവരുടെ സന്തോഷങ്ങൾ അവസാനിക്കുന്നില്ല. മറ്റുള്ള സിനിമകളെപോലെ കണ്ണീരും കിനാവും മാത്രമായി അവരുടെ ലോകം ചുരുങ്ങുന്നില്ല.

ഡോക്ടറാവാൻ പോയ അമ്മു ഫീസ് കൊടുക്കാനില്ലെന്നും പറഞ്ഞ് തിരിച്ചുവന്ന് വീട്ടുജോലിയും ചെയ്ത് ഇരിക്കുന്നില്ല. കുടുംബത്തിന്റെ കടം വീട്ടാൻ മ്യുസിക് എന്ന സ്വന്തം പാഷൻ എന്നെന്നേക്കുമായി വിട്ട് എബിൻ ഇറങ്ങിത്തിരിക്കുന്നില്ല. “നീ സ്വപ്നം കണ്ടതുപോലെ ഒരു ജീവിതം എനിക്ക് തരാൻ കഴിയില്ല” എന്ന് പറഞ്ഞ് ജെറിയും ചിപ്പിയും പിരിയുന്നില്ല. അമ്മ, അച്ഛനെ ഓർത്ത് സാരിതുമ്പും പുതച്ച് ഇടയ്ക്കിടെ വിതുമ്പികരയൽ മാത്രമായി ഒതുങ്ങിപോവുന്നില്ല. ചുരുക്കി പറഞ്ഞാൽ അന്ന് മുതൽ ആരും ബാക്ഗ്രൗണ്ടിൽ വയലിൻ വായിക്കുന്നില്ല.

Jacobinte Swargarajyam | Trailers and reviews | Flicks.co.nzഅവർ ആ അവസ്ഥയിലും തമാശകൾ കണ്ടെത്തുന്നുണ്ട്. കടങ്ങളെകുറിച്ച് ആകുലപ്പെടാതെ സംഭവിക്കുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെ ആസ്വദിക്കുന്നുണ്ട്. മുഴുവനായും കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെക്കാതെ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നുണ്ട്. പരസ്പരം സങ്കടത്തോടെ മാത്രമല്ല, സന്തോഷത്തോടെയും അവർ നോക്കുന്നുണ്ട്.അതിൽ ജെറി മുത്തിനോട് ഇങ്ങനെ ചോദിക്കുന്ന ഒരു രംഗം ഉണ്ട്‌.”എടാ പപ്പയെ നീ മിസ്സ്‌ ചെയ്യാറുണ്ടോ?”.
“അതിന് എനിക്ക് നീ ഉണ്ടല്ലോ”

നഷ്ടപ്പെട്ടതിനെ ഓർത്ത് വേദന ഉണ്ടെങ്കിലും കണ്മുന്നിൽ ഉള്ള സന്തോഷങ്ങളെ കാണാതെ പോകരുതെന്ന് മുത്ത് ഓർമിപ്പിക്കുകയാണെന്ന് തോന്നും. ആ തുടർച്ചയുള്ള സന്തോഷം ആണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്.