Nayana Nambiar

വേറൊരു ലോകത്തേക്ക് നമ്മളെ കൈ പിടിച്ചു കൊണ്ട് പോകുന്ന ഒരു കഥയാണ്. കുറച്ചു നേരം ചിരിക്കണം, ഫാമിലി എന്റെർറ്റൈനർ, ബാക്ഗ്രൗണ്ട് സ്കോർ, റൊമാൻസ് ഇതൊക്കെയാണ് നിങ്ങടെ ചായയുടെ കപ്പെങ്കിൽ ആ കപ്പും കൊണ്ട് ഈ സിനിമ ഓടുന്ന തിയേറ്ററിൽ പോയിട്ട് വല്യ കാര്യമില്ല. മറിച്ചു നല്ല കുറേ ഫ്രെയ്മുകൾ, വിഷ്വൽസ്, നമ്മൾ അനുഭവിച്ചിട്ടില്ലാത്ത നാടോടി ജീവിതം, ചതി, പ്രതികാരം, തെറ്റിദ്ധാരണകൾ,ആക്ഷൻ എന്നിവയെല്ലാം വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നത് കാണാനും സാധിക്കും.

കവചകുണ്ഡലങ്ങളോട് കൂടി പിറവികൊണ്ട സൂതപുത്രനായ കർണ്ണനെ ഒരു തേരാളിയാണ് വളർത്തിയത്. വാലിബനിലും ഒരു “കർണ്ണ”രസം ഉണ്ടെന്ന് കാണാം. ജന്മനാ കർണ്ണാഭരണത്തോടെയാണ് താൻ പിറന്നതെന്ന് വാലിബൻ വിശ്വസിച്ചു പോന്നിരുന്നു.ഒപ്പം കർണ്ണനെ പോലെ വളർത്തച്ഛന്റെ സംരക്ഷണയിൽ ആയോധമുറകൾ അഭ്യസിച്ചു തെളിഞ്ഞ വ്യക്തിയുമാണ്.വാലിബൻ തന്റെ യാത്രയിൽ ഉടനീളം ചതിക്കും വഞ്ചനയ്ക്കുമെതിരെ മല്പിടിത്തം നടത്തിപ്പോരുന്നുണ്ട്, എന്നാൽ സ്വന്തം ജീവിതം തന്നെ ഒരു ചതിവായിരുന്നോ എന്ന ചോദ്യത്തിന്റെ മുനയിൽ പടത്തിന്റെ ഈ ഭാഗം അവസാനിക്കുകയും ചെയ്യുന്നുണ്ട്. വാലിബന്റെ യാത്രകളുടെ കണക്ഷൻ അത്ര സുഗമമല്ലാത്ത, ഒഴുക്കില്ലാത്ത രീതിയിൽ പറഞ്ഞു വച്ചത് ഒരു ചെറിയ കല്ലുകടി ആയി തോന്നി എന്നതൊഴിച്ചാൽ ഈ ഒരു മൂഡിലുള്ള സിനിമ ആണെന്ന ബോധ്യത്തോടെ പോയിരുന്നു ആസ്വദിക്കാവുന്ന ഒരു പടമാണ്.

അഭ്യാസമുറകളും അടവുകളും ചുവടുകളും അറിഞ്ഞ ഒരു ഭക്ഷണപ്രിയനായ മല്ലന്റെ വേഷം മോഹൻലാലിന് വേണ്ടി പറഞ്ഞു തയ്‌പ്പിച്ച വേഷം തന്നെ ആയിരുന്നു.മറ്റു കാസ്റ്റിംഗുകളും കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്.ലിജോ ജോസ് പല്ലിശ്ശേരി എപ്പോഴും ഒരു “ആൾക്കൂട്ട”ത്തിന്റെ ഡയറക്ടർ ആണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏത് സിനിമ എടുത്തു നോക്കിക്കഴിഞ്ഞാലും ആൾക്കൂട്ടം ഒരു പ്രധാന കഥാപാത്രം ആണ്. Mob റിയാക്ഷൻ പല രീതിയിൽ അദ്ദേഹം ചെയ്ത് വച്ചിട്ടുണ്ട്. ‘ഈ.മ.ഔ. ‘ൽ മരണവീട്ടിലെ ആൾക്കൂട്ടം ആയിരുന്നെങ്കിൽ, ‘അങ്കമാലി ഡയറീസി’ൽ അഗ്രെസീവ് ആയ ആൾക്കൂട്ടമാണ്, ‘ജെല്ലിക്കെട്ടി’ൽ പരിഭ്രാന്തരായ ആൾക്കൂട്ടം, ‘നൻപകൽ നേരത്തി’ൽ dissappointed ആയ ആളുകളുടെ കൂട്ടത്തെ കണ്ടു, ആമേനിലും ചുരുളിയിലും ആ നാടിനെ കൃത്യമായി പ്രതിനിധീകരിക്കുന്ന ആൾക്കൂട്ടത്തെ കാണാം.

‘മാലയിക്കോട്ടെ വാലിബ’നിൽ കാഴ്ചക്കാരായ കൂട്ടത്തെയും പടയാളി കൂട്ടത്തെയുമാണ് കാണിച്ചിരിക്കുന്നത്. ഈ നാടോടിക്കഥയ്ക്ക് യോജിച്ച രീതിയിൽ ക്ലൈമാക്സ് രംഗങ്ങൾ അടുക്കാറാകുമ്പോൾ പലതരം മുഖംമൂടി അണിഞ്ഞ ആൾക്കൂട്ടത്തെ കാണാൻ സാധിക്കും.”അനിമൽ” സിനിമയിൽ ആണ് ഇത്തരം ഒരു പരീക്ഷണം ഈയിടെ കണ്ടത്. വാലിബനിൽ യൂണിക് ആയ രീതിയിൽ തന്നെ അത്തരം രംഗങ്ങൾ ചെയ്തു വച്ചിട്ടുണ്ട്.മോഹൻലാലിൻറെ കരിയറിലെ ഒരു നാഴികക്കല്ല് തന്നെ ആണ് വാലിബൻ.

You May Also Like

അതുല്യാഭിനയങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകൾ

Riyas Pulikkal കെയ്റ്റ് വിൻസ്ലറ്റ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രം,…

‘മൈര് ‘എഴുതിയ പ്രിയക്ക് പ്രയാഗയുടെ സ്നേഹ ചുംബനം

യൂട്യൂബിൽ ഹിറ്റായ ഗാനമാണ് ‘മയിര് ‘. സംവിധായികയും അഭിനേത്രിയും തിരക്കഥാകൃത്തും കവിയുമായ പ്രിയ ഷൈൻ ആണ്…

ധനുഷിനെതിരെയും ബ്ലോഗർ ബൈലവന്‍ രംഗനാഥനെതിരേയും ഗായിക സുചിത്രയുടെ ഗുരുതരമായ ആരോപണം

ഗായിക സുചിത്ര നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ആരോപണവുമായി രംഗത്തെത്തി.. ചെന്നൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.…

വളരെ പരിചിതമായ പശ്ചാത്തലത്തിൽ സെന്ന ഹെഗ്‌ഡെ പൊതു സമൂഹത്തിന് സമ്മാനിച്ച പുത്തൻ വീക്ഷണം

ദേശീയ ചലച്ചിത്ര അവാർഡ് – മികച്ച മലയാള ചലച്ചിത്രം – തിങ്കളാഴ്ച നിശ്ചയം രാഗേഷ് അഥീന…