നയന്‍താര നായികയായി എത്തിയ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതിയിന്മേൽ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്.

ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകന്‍ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കി ഉന്നയിക്കുന്നത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ 29-ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹിന്ദുത്വവാദികളുടെ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയതിന് നയന്താരക്കെതിരെ വീണ്ടും കേസെടുത്തു . നയന്‍താര ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. മീരാഭയാന്ദര്‍ സ്വദേശിയായ 48 കാരന്‍ നല്‍കിയ പരാതിയിലാണ് താനെ ജില്ലയിലെ നയാ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചില രംഗങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153എ, 295എ , 505 (2), 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി താരത്തിനും നിര്‍മ്മാതാവും ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി താനെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ നീക്കം ചെയ്തു.ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലും ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ , അന്നപൂരണി വിവാദമായതോടെ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ നായികയായ നയൻതാര സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്. ജയ്ശ്രീറാം എന്ന തലക്കെട്ടിൽ എക്സിൽ നൽകിയ പോസ്റ്റിൽ, വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു.

വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര ഖേദ പ്രകടനത്തിൽ പറഞ്ഞിരിക്കുന്നു. താൻ നായികയായ അന്നപൂരണി എന്ന സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമാ യതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറയുന്നു.നയൻതാരയുടെ കുറിപ്പ് ഇങ്ങനെ.

‘ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്.

നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. അന്നപൂരണി യിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെ ങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.’ നയൻതാര പറഞ്ഞിരിക്കുന്നു. സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്.

 

You May Also Like

സിപിഎമ്മിനെ ആർ എസ് എസും ആയി ചേർത്ത് കെട്ടി പ്രചരിപ്പിക്കുക എന്നത് കൃത്യമായ ആർ എസ് എസ് അജണ്ടയാണ്

സി പി ഐ എം – ആർ എസ് എസ് കൂട്ടുകെട്ടിനെ കുറിച്ച് നുണ രാഷ്ട്രീയ പ്രവർത്തനമാക്കിയ ആർ എസ് എസ് സൈദ്ധാന്തികൻമാരും രാഹുൽ ഈശ്വറും ഒക്കെ പറയുന്നത് കേട്ട് വിശ്വസിക്കാൻ മാത്രമുള്ള രാഷ്ട്രീയ ബോധത്തിലല്ല

ബ്രോ കോഡ് ( BROCODE) ആരംഭിക്കുന്നു

ബ്രോ കോഡ് ( BROCODE) ആരംഭിക്കുന്നു 21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്…

എന്താണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്‌ ?

ജിഹാദായിത്തീരുന്ന പോരാട്ടത്തെക്കുറിച്ചു പോലും മുസ്ലിംകള്‍ ‘വിശുദ്ധയുദ്ധം’ എന്നു വിളിക്കാറില്ല. ജിഹാദ് എന്നാല്‍ വിശുദ്ധ യുദ്ധമോ? വാചികമായി…

ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി

ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി. ” ജർമ്മനിയിലെ നാസി പ്രസ്ഥാനത്തിൻ്റെ