ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷം നയൻ‌താര വീണ്ടും നിവിൻ പോളിയുടെ നായികയാകുന്നതായി റിപ്പോർട്ട്. ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രത്തിലാണ് നയൻ‌താര നിവിൻ പോളിയുടെ നായികയാകുന്നത്. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയുന്നത്. നയൻതാരയുമായി ചിത്രത്തിന്റെ ചർച്ചകൾ തുടരുകയാണ് എന്നാണു മാധ്യമങ്ങൾ പറയുന്നത്. നയൻതാര ഒടുവിൽ അഭിനയിച്ച മലയാളചിത്രം ഗോൾഡ് റിലീസിന് ഒരുങ്ങുകയാണ്. അൽഫോൻസ് പുത്രൻ പ്രേമത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി അഭിനയിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നീണ്ടുപോയതിനാൽ ഗോൾഡിന്റെ റിലീസ് പലതവണ മാറ്റുകയായിരുന്നു. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് നടൻ ബാബുരാജ് അറിയിച്ചത്. ‘തുറമുഖം’, ‘ഏഴു കടല്‍ ഏഴു മലൈ’ എന്നീ ചിത്രങ്ങളാണ് നിവിന്റേതായി റിലീസിന് ഒരുങ്ങുന്നത് .

Leave a Reply
You May Also Like

രാധേശ്യാമിന് മോശം അഭിപ്രായം, പ്രഭാസിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു

പ്രഭാസിന്റെ രാധേശ്യാം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ചിത്രം അത്ര പോരാ എന്നാണു പല…

‘റോഷാക്ക്’ സിനിമയിലെ മുഖം മൂടിക്കാരനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ മുഖം മൂടിക്കാരനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.…

നിർമ്മാതാവിന് മമ്മൂട്ടിയുടെ ഈ ‘മേക്ക് ഓവർ’ തീരെ ഉൾക്കൊള്ളാനായില്ല. ” എന്റെ കാശ് …. ” എന്ന് പറഞ്ഞു കൊണ്ട് സെറ്റിൽ നിന്നും സ്ഥലംവിട്ടു, പിന്നീട് സംഭവിച്ചത്…

Bineesh K Achuthan നാട്ടുകാർക്ക് മുഴുവൻ പേടി സ്വപ്നമായി മാറിയ നരഭോജിയായ ഒരു പുലി. പുലിയെ…

“എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ”, മോശം അനുഭവത്തെ കുറിച്ച് മമിത

മമിത ബൈജു സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് . നിലവിൽ നിരവധി…