നടന്മാരെപോലെ നടിമാരും പ്രതിഫലം ഓരോ സിനിമ കഴിയുമ്പോഴും ഉയർത്തുകയാണ്. പലർക്കും പ്രതിഫലം ഉയർത്തുക എന്നത് ഒരു പ്രസ്റ്റീജിന്റെ വിഷയം കൂടിയാണ്. നിലവിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. താരം പുതിയ ചിത്രമായ ജവാനില്‍ അഭിനയിക്കാന്‍ ഏഴു കോടിയാണ് ആവശ്യപ്പെട്ടത്. നായിക പ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയന്‍താര അടുത്തതായി അഭിനയിക്കുന്നത്. ഇതില്‍ 10 കോടിയാണ് താരം പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ തെന്നിന്ത്യയുടെ ലേഡീസ് സൂപ്പര്‍സ്റ്റാറിന്റെ റെക്കോര്‍ഡ് ഫലം മറികടന്നിരിക്കുകയാണ് നടി ഉര്‍വശി റൗതേല.

ശരവണ സ്റ്റോഴ്‌സ് ഉടമ അരുള്‍ ശരവണന്‍ നായകനായ ‘ദ ലജന്‍ഡ് എന്ന സിനിമയിലൂടെ ഉര്‍വശി റൗതേല ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറി. ചിത്രത്തില്‍ ഉര്‍വശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി താരമായ ഉര്‍വശിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലെജന്‍ഡ്. ഇനിയും നയന്‍താര പ്രതിഫലം ഉയര്‍ത്തുമോ എന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. വിവാഹ ശേഷമാണ് നടി തന്റെ പ്രതിഫലം ഉയര്‍ത്തി 10 കോടി ആക്കിയത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റൊരു നടി നടി സമാന്തയാണ് .