ആറുവർഷത്തെ പ്രണയത്തിനൊടുവിൽ യുവസംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തു വച്ച് നടക്കും. വിവാഹത്തിന് മുന്നോടിയായി ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു .സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുപ്പതി ആയിരുന്നു ആദ്യം നിശ്ചയിക്കുന്ന വിവാഹവേദി എങ്കിലും പിന്നീട് മഹാബലിപുരത്തേയ്ക്കു മാറ്റുകയായിരുന്നു. 2015-ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം .
You saw it here first! #FirstonPinkvilla: We got our hands on #Nayanthara and #VigneshShivan‘s wedding invite 😍😍 How pretty is this digital invite! 😍😍@pinkvilla @PinkvillaSouth #Nayanthara #wedding #Nayantharawedding pic.twitter.com/H8vSIsekkh
— Pinkvilla South (@PinkvillaSouth) May 27, 2022