ചെറിയൊരു പ്രണയകഥ, ആ മൂന്നരമിനിറ്റിന്റെ ഒരു ഭംഗി കാണേണ്ടതുതന്നെ !

0
132

യൂടുബ് സ്ക്രോളിങ്ങിനിടയിൽ കണ്ണിൽപെട്ട ഒരു കൊച്ചു വീഡിയോ.. പണ്ടെന്നോ കണ്ട് മറന്ന “നായികനായകനി”ലെ ഒരു സെഗ്മെന്റ്.. വ്യൂസ് ആണ് ഞെട്ടിച്ചത്. 30 മില്യൺ..കമന്റ് ബോക്സ്‌ ആകട്ടെ കംപ്ലീറ്റ് പോസിറ്റീവ്.അങ്ങനെ പിന്നെയും ഒന്നുകൂടി കണ്ട് നോക്കിയപ്പോൾ ആണ്.. ആ മൂന്നരമിനിറ്റിന്റെ ഒരു ഭംഗി ഒന്നുകൂടി തിരിച്ചറിഞ്ഞത്.. ചെറിയൊരു പ്രണയകഥ.. കഥ എന്നതിലുപരി ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർത്തുന്ന റിഫ്രഷിങ് ആയൊരു മൊമന്റ്.. സീനിന്റെ ആ ഒരു കമ്പോസിംഗ് അത്ര ഗംഭീരമാണ്…വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക് ഉണ്ട് ഇരുവരുടെയും കെമിസ്ട്രിയിൽ. ചവർ പോലെ റിയാലിറ്റി ഷോ വരുന്ന ടൈമിൽ അവതരണത്തിലും തീമിലും ഒരു ക്വാളിറ്റി ഉണ്ടായിരുന്ന ഐറ്റം ആയിരുന്നു ലാൽജോസിന്റെ നായികനായകൻ.. മത്സരാർത്ഥികളിൽ ഭൂരിഭാഗവും അസാധ്യ കഴിവുള്ളവർ.. എന്നിട്ടും അവരെ അധികം തെളിഞ്ഞുകാണുന്നില്ല എന്നത് സങ്കടമാണ്.. ഉപയോഗിക്കാനറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ മിന്നിക്കും എന്ന് ഉറപ്പുള്ള കുറച്ച് അഭിനേതാക്കൾ.. വിൻസിയും ആഡിസും വെങ്കിയും മീനാക്ഷിയും ആനും എല്ലാം പ്രിയപ്പെട്ടവർ