കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ കുരുക്കി തമിഴ്നാട് പോലീസ് പത്തുവർഷത്തോളം ജയിലിലിട്ട് കൊല്ലാക്കൊല ചെയ്ത രാജു എന്ന നിരപരാധിയായ മലയാളി പട്ടാളക്കാരന്റെ കഥ

756
Nazar Malik
കാണാതെ പോയ തോക്കും ഉണ്ടകളും ആരാണ് കൊണ്ട് പോയതെന്ന് ഒരു വിവരവുമില്ല , അവരൊക്കെ ഇനി പിടിക്കപ്പെട്ടാലും വല്ല മാനസിക രോഗികളായി മാറും എന്നതിന് അപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല , ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും നഷ്ടപ്പെടാത്ത സ്ഫോടക വസ്തുക്കളെ പേരിൽ പേരിൽ , പൊട്ടാത്ത പി ഇ. കെ , ടി.എൻ.ടി എന്നിവയുടെ പേരിൽ ഒരു പതിറ്റാണ്ട് ജയിലിൽ കിടന്ന ഒരു പട്ടാളക്കാരെനെയാണ് ഓർമ്മ വരുന്നത് . ആ പട്ടാളക്കാരനെ കരുവാക്കി ഒരു പതിറ്റാണ്ട് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്ന മഅദനി , സുബൈർ , അയ്യപ്പൻ അടക്കമുള്ള മലയാളികളെയാണ് ഓർമ്മ വരുന്നത് ആസാം റൈഫിൾസിൽ ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശി ആർമി രാജുവിനെ വീട്ട്‌ തടങ്കലിൽ വെക്കണമെന്ന നിർദ്ദേശം പട്ടാള ഓഫിസർക്ക്‌ തമിഴ്‌നാട്‌ പോലീസിൽ നിന്നും ലഭിക്കുന്നത്‌ 1998 ലായിരുന്നു .
കാരണം തിരക്കിയ ഓഫിസർക്ക്‌ ഒരു സൂചനയും ഉത്തരവും നൽകുവാൻ അന്ന് തമിഴ്‌ നാട്‌ പോലീസിന്റെ എസ്‌ ഐ ടി വിഭാഗം തയ്യാറായില്ല . മിലിട്ടറി ക്യാംബിലിത്തെയിയ തമിഴ്‌നാട്‌ പോലീസ്‌ രാജുവിനെതിരെ അതി ഗുരുതരമായ അരോപണമായിരുന്നു ഉന്നയിച്ചത്‌ ‘ കോയംബത്തൂർ സ്ഫോട്നത്തിനാവശ്യമായ പി ഇ കെ ( പ്ലാ സ്റ്റിക്ക്‌ എക്സ്‌ പ്ലോസിവ്‌ കിർക്കി ) ടി എൻ ടി എന്നിവ സൈനിക ക്യാംബിൽ നിന്നും രാജു ചോർത്തി എന്ന അതീവ ഗൗരവം നിറഞ്ഞ അരോപണം , എല്ലാ തരത്തിലും രാജു തികഞ്ഞ ആത്മാർത്ഥ കാണിച്ചിരുന്ന സൈനികനാണെന്നു ബോധ്യമുണ്ടായിരുന്ന മിലിറ്ററി ഓഫിസർ ഈ അരോപണം കേട്ട പാടെ തന്നെ തമിഴ്‌നാട്‌ പോലീസിനോട്‌ ശക്തമായി നിഷേധിച്ചു . സ്വാഭാവിക നിയമ നടപടി പ്രകാരം സൈനിക കോടതിയിൽ ‘ മാർഷൽ കോട്ടിനു വിധേയമായ രാജുവിനെ പട്ടാള കോടതി പൂർണ്ണ കുറ്റ വിമുക്തനാക്കി . സധാരണ പട്ടാളക്കാരനായ രാജുവിനു ആയുധം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ പ്രദേശത്ത്‌ പോലും എത്താൻ കഴിയില്ല എന്നതും തമിഴ്‌നാട് സർക്കാർ പറഞ്ഞ സമയക്രമപ്രകാരം സൈന്യത്തിന്റെ ആയുധ സ്റ്റോക്കിൽ കുറവില്ല എന്നതും മാത്രം മതിയായിരുന്നു രാജുവിന്റെ നിരപരാധിത്വം സൈനിക കോടതിക്ക്‌ ബോധ്യപെടാൻ ഇതോടെ തമിഴ്‌ നാട്‌ സർക്കാർ തൽക്കാലത്തേക്ക്‌ പിൻവാങ്ങുകയായിരുന്നു.
എന്നാൽ ഇതു കൊണ്ടും തീർന്നിരുന്നില്ല കാര്യങ്ങൾ . വേട്ടക്ക്‌ ഇറങ്ങിയവർക്ക്‌ വ്യക്തമായ ലക്ഷ്യങ്ങൾ തന്നെ ഉണ്ടായിരുന്നു . കേന്ദ്ര ആഭ്യന്തിര വകുപ്പിന്റെ സ്പെഷ്യൽ ഓർഡർ വാങ്ങി തമിഴ്‌നാട്‌ പോലീസ്‌ രാജുവിനെ ചോദ്യം ചെയ്യാനെന്ന പേരിൽ 28 -7- 98 ൽ കൽക്കത്തയിലെ 15 രജ്‌പുട്ട്‌ ക്യാംബിൽ നിന്ന് ഇൻസ്‌ പെകടർ ലക്ഷ്മണ സ്വാമിയുടെ നേത്രത്വത്തിൽ അറസ്റ്റ്‌ ചെയ്തു . പോകുന്ന നേരം പട്ടാള മേധാവി നിങ്ങൾ എങ്ങിനെയാ രാജുവിനെ കൊണ്ടു പോകുന്നെ എന്ന് അന്വേഷിച്ചപ്പൊ ട്രെയിനിൽ ആണെന്ന വിവരമായിരുന്നു ലഭിച്ചത് . ഉടൻ പട്ടാള മേധാവി പറഞ്ഞു ‘ നാഗലാന്റ്‌ , ഉൾഫ തീവ്ര വാദികളുടെ ഹിറ്റ്‌ ലിസ്റ്റിൽ പെട്ട സൈനികനാണു രാജു അദ്ദേഹത്തെ ട്രെയിൻ മാർ ഗ്ഗം കൊണ്ടു പോയാൽ അവർ ആക്രമിക്കാൻ സാധ്യതയുണ്ട്‌ ടിക്കറ്റിന്റെ ചാർജ്ജ്‌ ഞാൻ വ്യക്തി പരമായി വഹിച്ചോളാം വിമാന മാർഗ്ഗം കൊണ്ടു പോകണം.
മിലിറ്ററി ഓഫിസറുടെ സ്വന്തം ചിലവിലായിരുന്നു രാജുവിനെ തമിഴ്‌നാട്ടിൽ എത്തിച്ചത് . ” തീവ്ര വാദികൾക്ക്‌ മുൻപിൽ നെഞ്ച്‌ വിരിച്ചും ജീവൻ പണയം വച്ചും കാമാൻഡോ ഓപ്പറേഷനുകൾ നടത്തുബോൾ ഞാൻ കുലുങ്ങിയിട്ടില്ല ഭയന്നിട്ടില്ല അഭിമാനം മാത്രമായിരുന്നു ഒരോ ചുവടു വെക്കുബോഴും എന്നാൽ മികച്ച സൈനികനുള്ള രാഷ്ട്രപതിയുടെ ‘ മെഡൽ വീണ എന്റെ കഴുത്തിലൂടെ കൊടും കുറ്റവാളികളെ തൂക്കിലേറ്റാൻ കൊണ്ടു പോകും വിധം ചങ്ങലയിൽ ബന്ധിച്ചു കൊണ്ടു പോയ നിമിഷം ഞാൻ ജീവിതത്തിൽ ആദ്യമായി തകർന്നു” പോലീസ്‌ കസ്റ്റഡിയിൽ വാങ്ങി കൊണ്ടു പോകുന്ന അവസ്ഥയിൽ തന്റെ മാനസികാവസ്ഥയെ പറ്റി പറഞ്ഞ വാക്കുകളായിരുന്നു ഇത്‌.
രാജുവിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സേലം സെന്റ്രൽ ജയിലിൽ വച്ച്‌ പോലീസ്‌ ആവശ്യ പെട്ടത്‌ ഒരേ ഒരു കാര്യമായിരുന്നു മഅദനിക്ക് എതിരെ മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കണം എങ്കിൽ നിന്നെ ഞങ്ങൾ മാപ്പു സാക്ഷിയാക്കാം അല്ലാത്ത പക്ഷം നീയും കേസിൽ പ്രതിയാകും , ‘ ഞാൻ ചെയ്യാത്ത പ്രവർത്തിക്ക്‌ ഞാൻ എന്തിനു മാപ്പ്‌ സാക്ഷിയാവണം , എന്റെ മൊഴി കൊണ്ട്‌ ഒരു നിരപരാധി എന്തിനു ശിക്ഷിക്കപെടണം ‘ രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ പോരാടുന്ന ഒരു പട്ടാളക്കാരനാ ഞാൻ അങ്ങിനെയുള്ള എന്നിൽ നിന്നും ഒരു പൗരനെതിരെ നിങ്ങൾ ഒരു മൊഴി പ്രതീക്ഷക്കണ്ട ഇതായിരുന്നു രാജുവിന്റെ മറുപടി . പിന്നീട്‌ രാജുവിന്റെ ദേഹത്ത്‌ അരങ്ങേറിയത്‌ പീഡന പർവ്വമായിരുന്നു മൂന്നാംമുറയുടെ എല്ലാ ക്രൂരമായ മുഖങ്ങളും രാജു കണ്ടു . തല്ലി ചതച്ച രാജുവിനെ കൊണ്ട്‌ വെളുത്ത പേപ്പറിൽ ഒപ്പു വെപ്പിച്ച ശേഷം ബാക്കി തിരക്കഥ പോലീസ്‌ തന്നെ തയ്യാറാക്കി.
കോയംബത്തൂർ കേസിലെ 14 മലയാളി തടവുകാർക്ക്‌ ഒപ്പം രാജുവിന്റെ ജയിൽ ജീവിതവും തുടർന്നു ഒരു പതിറ്റാണ്ട്‌ പര്യവസാനിക്കും വരേക്കും . ഇത്രയും ഗൗരവമായ അരോപണമുണ്ടായിട്ടും രാജുവിനെ മിലിട്ടറിയിൽ നിന്നും ഡിസ്മിസ്‌ ചെയ്തിരുന്നില്ല സസ്‌പെൻഷൻ മാത്രമായിരുന്നു നടപടി . സസ്‌പെൻഷൻ പിരീഡിൽ പട്ടാളക്കാർക്ക്‌ കിട്ടുന്ന പാതി ശംബളം അടക്കമുള്ള ആനുകൂല്യങ്ങളും രാജുവിനു ലഭിച്ചിരുന്നു . രാജുവിനെതിരെ ഉന്നയിക്കുന്ന വാദം പട്ടാള മേധാവികൾ വരെ ഒരു നിലക്കും വിശ്വസിച്ചിരുന്നില്ല എന്നതിനു ഇതിൽ പരം തെളിവായി മറ്റെന്ത്‌ വേണം ?
വിവാഹം കഴിഞ്ഞ്‌ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണു രാജു ഭാര്യക്ക്‌ ഒപ്പം പങ്ക്‌ ഇട്ടത്‌ പിന്നീട്‌ ജീവിച്ചിരിക്കുമ്പോ തന്നെ വിധവയായ കെട്ടുതാലിയുടെ അരയാലില കരിഞ്ഞ ജീവിതം ആയിരുന്നു 10 വർഷം . വീട്ടു ചിലവിനായി രാജുവിന്റെ കുടുംബത്തിനുണ്ടായിരുന്ന ഏക മാർഗ്ഗം രാജുവിന്റെ പാതി ശംബളം മാത്രമായിരുന്നു അത്‌ കൊണ്ട്‌ കഷ്ടിച്ച്‌ ജീവിച്ച്‌ പോയിരുന്ന കുടുംബത്തിനു ഇരട്ട പ്രഹരമായിരുന്നു രാജുവിന്റെ പിതാവിനെ ബാധിച്ച മാരകമായ അസുഖം . ചികിൽസിക്കാൻ പണമില്ലാതെ ആ പിതാവ്‌ അസുഖത്തിനു കീഴടങ്ങി , ‘ ജയിൽ വാർഡൻ ആയിരുന്നു എന്നെ വന്ന് അച്ചൻ മരിച്ച വിവരം അറിയിച്ചെ ‘ അലമുറയിട്ട്‌ സെല്ലിൽ കിടന്ന് കരഞ്ഞ എന്നെ നോക്കി ജയിൽ വാർഡനായ ആ പോലീസുകാരാൻ അട്ടഹസിച്ചു ‘ പിശാചിന്റെ രൂപം മനുഷ്യനിലേക്ക്‌ അവാഹിച്ചതെന്തെന്ന് അന്നേരം ഞാൻ നേരിൽ കണ്ടു .
ജയിലിലെ ഏറ്റവും വേദനാ ജനകമായ അനുഭവത്തെ പറ്റി രാജു പറയുന്നത്‌ പിതാവ്‌ മരിച്ച വേളയിലെ ഈ സംഭവത്തെയാണു, എന്നെ കാണുവാൻ വർഷങ്ങളായി കൊതിച്ചിട്ടും രോഗവും ആരോഗ്യവും അനുവദിക്കാതെ നിസ്സഹായനായിരുന്ന എന്റെ പിതാവ്‌ ഒരു നോക്കു കാണുവാൻ എന്റെ പരോളിനു വേണ്ടി ശ്രമിച്ചിട്ടും നടക്കാത്ത പിതാവ്‌ നാക്കിലയിൽ കത്തിച്ചു വച്ച തിരിക്ക്‌ അരികിൽ ഞാൻ അടുത്ത്‌ എടുത്തിയിട്ടും കാണുവാൻ കഴിയാതെ , ഞാൻ അടുത്ത്‌ എത്തിയതറിയാതെ കിടക്കുന്നു ‘ ഇട നെഞ്ച്‌ തകർന്ന നിമിഷം ‘ അച്ചന്റെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച്‌ ശക്തമായ പോലീസ്‌ ബന്തവസ്സിൽ തിരികെ പോകുബൊ കരഞ്ഞു തളർന്ന് ബോധമില്ലാതെ കിടക്കുന്ന അമ്മയും ദയനീയമായി എന്നെ നോക്കി വിതുംബുന്ന ഭാര്യയുടെ മുഖവുമായിരുന്നു മനസ്സിൽ രാജുവിന്റെ ഈ പരോൾ അനുഭവം ഒരു നീണ്ട നെടുവീർപ്പോടെയല്ലാതെ കേൾക്കാൻ കഴിയില്ല.
നീണ്ട ഒൻപതര വർഷത്തിനു ശേഷം കോയംബത്തൂർ കേസിന്റെ വിധി വരുന്നു . കോയംബത്തൂരിൽ സ്ഫോടനത്തിനു ഉപയോഗിച്ചതിൽ പി.ഇ.കെ , ടി.എൻ.ടി എന്നിവ ഉണ്ടായിരുന്നില്ല . ജലാറ്റിൻ സ്റ്റിക്കുകളായിരുന്നു എന്ന ഫോറൻസിക്‌ റിപ്പോർട്ട് . പട്ടാളമേധാവികളുടെയും ( സ്റ്റോർ കീപ്പർ നിയോ പോൾ , മേജർ അരുൺ കുമാർ )മാർ ഷൽ കോട്ടിന്റെയും അനുകൂല വിധി ഇതെല്ലാം രാജുവിനു അനുകൂലം, തെളിവിന്റെ ഒരു കണിക പോലും അരോപിച്ച കുറ്റത്തിനു ഹാജരാക്കുവാൻ തമിഴനാട്‌ പോലീസിനൊ പ്രോസിക്യൂഷനൊ കഴിഞ്ഞില്ല രാജുവിനെ പ്രത്യേക വിചാരണ കോടതി പൂർണ്ണ കുറ്റ വിമുക്തനാക്കി.
മുൻകൂട്ടി എഴുതിയ ‘ തിരക്കഥയിൽ ‘ ഒരു പട്ടാളക്കാരനെ അവർക്ക്‌ വേണമായിരുന്നു മഅദനിയുടെ ജില്ലക്കാരൻ ആയത്‌ കൊണ്ട്‌ ഒരു പതിറ്റാണ്ട്‌ ആ കഥാപാത്രത്തെ അഭിനയിച്ചു തീർക്കാൻ എനിക്കായിരുന്നു നറുക്ക്‌ വീണത്‌ , ഒരു ജന്മം കൊണ്ട്‌ മൂന്നു ജന്മത്തിലെ തികച്ചും വ്യത്യസ്തമായ ജീവിതം ഞാൻ ജീവിച്ചു തീർത്തു ജയിൽ മോചിതനയാ രാജുവിന്റെ വാക്കുകൾ
നിരപരാധിയാണെന്ന കോടതി വിധി വന്നു ദിവസങ്ങൾക്കകം തന്നെ രാജുവിനെ ആസാം റൈഫിൾസിൽ ജോലിയിലേക്ക്‌ തിരികെ എടുത്തിരുന്നു.
നഷ്ടമാവാത്ത ആയുധങ്ങളുടെ പേരിൽ പലരും ഒരു പതിറ്റാണ്ട് ജയിലിൽ കിടന്നു , നഷ്ടപ്പെട്ട ഉണ്ടകളെ പേരിൽ ആരെങ്കിലും കിടക്കുമോ ? എന്തിന് അധികം അവരെ പിടി കൂടുക പോലുമില്ല , അഥവാ പിടി കൂടിയാലും അവരൊക്കെ ഒടുവിൽ ആരായി മാറുമെന്നും നമുക്ക് അറിയാം , പടച്ചവൻ കാക്കട്ടെ !
Advertisements