Nazeem Beegum Rahuman

നിങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നാൽ കയറിക്കിടക്കാൻ ഒരിടമുണ്ടല്ലോ? എന്നെപോലുള്ള പാകിസ്ഥാനികൾക്ക് അതും സാധിക്കില്ല. നെറികെട്ട ഇന്ത്യക്കാരുടെ മുൻവിധികൾ കാരണം ആകസ്മികമായി ജോലിനഷ്ടപ്പെട്ട ഒരു പാകിസ്താനി പത്രപ്രവർത്തക സങ്കടത്തോടെ പറഞ്ഞു. മിക്ക പാകിസ്താനി മുസ്ലീങ്ങളും പറയാറുണ്ട് : യു എ ഇ വിട്ടാൽ ഞങ്ങൾക്ക് പോകാൻ ഇടമില്ല. അപ്പോഴൊന്നും അതത്ര സീരിയസായി എടുത്തിട്ടില്ല. എന്റെ സഹപ്രവർത്തക കൂടിയായിരുന്ന അവർ കാര്യങ്ങൾ വിശദീകരിച്ചു തന്നപ്പോഴാണ് പാകിസ്ഥാനികൾ ഇന്ന് നേരിടുന്ന ദുരവസ്ഥ മനസിലായത്.

സാധാരണ കാണാറുള്ള യാഥാസ്ഥിതിക പാകിസ്താനി സ്ത്രീയല്ല. പരിഷ്കാരിയായ, തട്ടമിടാത്ത മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അഞ്ചുനേരം നമസ്കരിക്കാത്ത പുരോഗമനവാദിയായ ഒരു മുസ്ലിം സ്ത്രീയാണ് സങ്കടപ്പെട്ടത്. ജോലിയിൽ നിന്ന് ഇവരെ പിരിച്ചു വിടാൻ മലയാളി മാഫിയ കണ്ടെത്തിയ കാരണം: ഇവർ സാമ്പത്തികമായി ഭേദപ്പെട്ട അവസ്ഥയിലാണ്, ആരെയും കൂസില്ല, സ്വന്തമായ നിലപാടുണ്ട്, കഴിവുണ്ട്, തൊഴിൽ പരിചയമുണ്ട്, മക്കൾ വിദേശത്തു പഠിക്കുന്നു, ഭർത്താവിന് തരക്കേടില്ലാത്ത ജോലിയുണ്ട്, ഒരു വിദേശ രാജ്യത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു, . മാഫിയ സംഘങ്ങളുടെ വിശേഷണം പറയാൻ സ്വയം നാണക്കേട് തോന്നുന്നതിനാൽ പറയുന്നില്ല.

മുസ്‌ലിം രാജ്യമായ പാകിസ്ഥാനിലേക്ക് മുസ്ലീമായവർക്ക്‌ പോലും തിരികെ പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകണം എന്ന് സംഘപരിവാർ വിഡ്ഢികൂശ്മാണ്ടങ്ങൾ പറയുന്നത്.അപ്പോൾ ആരാണ് ഇവിടെ പെർസിക്യൂട്ടഡ് സിറ്റിസൺസ് ? ജാതിയും മതവും ബാങ്ക് ബാലൻസും നോക്കി നിശ്ചയിക്കേണ്ട ഒന്നല്ല അഭയാർഥി എന്ന അവസ്ഥ. മനുഷ്യത്വം നശിച്ച അധികാരി വർഗത്തിന് ഇതൊന്നും മനസ്സിലാകില്ല. രാഷ്രീയക്കാരെക്കാൾ അപകടകാരികളായ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.