”മനുഷ്യർ പല സന്ദർഭങ്ങളിലും ശരീരത്തിൽ രോമം ഇല്ലാത്ത വെറും കുരങ്ങന്മാർ മാത്രമാണ്”, നസീർ ഹുസൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
422 VIEWS

”നമ്മൾ എല്ലാവരും രോമമില്ലാത്ത കുരങ്ങന്മാർ തന്നെയാണ്”, നസീർ ഹുസൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

Nazeer Hussain Kizhakkedathu 

ബ്രസീലിലെ ആമസോൺ വനാന്തരത്തിലോ, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലൊ യാത്ര ചെയ്യുമ്പോൾ നിങ്ങൾ വിചിത്രമായ ഒരു പുതിയ ജീവിയെ കണ്ടെത്തിയെന്ന് കരുതുക. ആ ജീവിയെ നിങ്ങൾ എന്ത് പേരിടും? നിങ്ങൾക്ക് തോന്നിയ പേരിടാം എന്ന് കരുതിയാൽ ശാസ്ത്രജ്ഞന്മാർ സമ്മതിക്കില്ല, അതിനു അതിന്റെതായ വഴികളുണ്ട്, മാത്രമല്ല അതൊരു പ്രത്യേക ശാസ്ത്ര ശാഖ തന്നെയാണ് (ടാക്സോണമി). ഈ പറഞ്ഞ ജീവി ഏകകോശ ജീവിയാണോ അല്ലയോ, കയ്യും കാലുമുണ്ടോ, നട്ടെല്ലുണ്ടോ തലയോട്ടിയുണ്ടോ തുടങ്ങി ചെവിയിൽ മൂന്ന് എല്ലുകളുണ്ടോ എന്നത് വരെ ഈ പേരിടൽ ചടങ്ങിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
പക്ഷെ അതൊരു പക്ഷിയാണോ, മൽസ്യമാണോ കുരങ്ങാണോ മനുഷ്യനാണോ എന്നൊക്കെ മനസിലാക്കാൻ കുറെ കൂടി എളുപ്പമായിരിക്കും. ഏതാണ്ട് എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ഏറ്റവും ചുരുക്കി പറഞ്ഞാൽ രണ്ടു കാലിൽ എഴുന്നേറ്റ് നിൽക്കുന്ന ദേഹത്ത് മുഴുവൻ രോമം ഉള്ള ജീവികൾ ബോണോബോ ,അല്ലെങ്കിൽ ചിമ്പാൻസി തുടങ്ങിയ ആൾക്കുരങ്ങുകളും ദേഹത്തു രോമം ഇല്ലെങ്കിൽ മനുഷ്യരും എന്ന് എളുപ്പത്തിൽ നമുക്ക് അനുമാനിക്കാം, പക്ഷെ അതും പൂർണമായി ശരിയാകണമെന്നില്ല.

കാരണം നിങ്ങൾ കണ്ടെത്തിയ പുതിയ ജീവി വർഗം രണ്ടു കാലിൽ നോക്കുന്നവരും ദേഹത്തു രോമം ഇല്ലാത്തവരും ആണെകിൽ കൂടി അതൊരു ആധുനിക മനുഷ്യൻ ആകണമെന്നില്ല. നമ്മളിൽ പലരും മതങ്ങളിൽ പഠിച്ച പോലെ ഒരു അച്ഛനും അമ്മയിൽ നിന്നും ഉണ്ടായിവന്നവരല്ല മനുഷ്യർ. മാത്രമല്ല ചിലർ പരിണാമത്തെ തെറ്റായി മനസിലാക്കിയിരിക്കുന്നത് പോലെ ഇന്ന് കാണുന്ന കുരങ്ങുകൾ പരിണമിച്ചുണ്ടായ ജീവികളുമല്ല നമ്മൾ. പരിണാമം, പരസ്പരം പിണഞ്ഞു കിടക്കുന്ന, അനേകം വേരുകൾ നിലത്തേക്ക് ആഴ്ത്തി നിൽക്കുന്ന ഒരു ആൽമരം പോലെയാണ്. മരത്തിന്റെ മുകളിൽ നിന്ന് ആഫ്രിക്കയിലെ പുല്മേടുകളിലേക്ക് ഇറങ്ങി വന്ന ഒരു പൊതു പൂർവികനിൽ നിന്ന് പല മനുഷ്യ കുലങ്ങൾ ഉണ്ടായിവന്നിട്ടുണ്ട്. അതിൽ ചിലരുമായി നമ്മൾ ഇന്ന് ആധുനിക മനുഷ്യൻ എന്ന് വിളിക്കുന്ന ഹോമോ സേപ്പിയൻസ് ചില സമയങ്ങളിൽ യുദ്ധത്തിൽ ഏർപെടുകയോ മറ്റു ചിലപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപെടുകയോ ചെയ്തിട്ടുണ്ട്. ആഫ്രിക്കയ്ക്ക് പുറത്തുള്ള പല മനുഷ്യരെയും പോലെ എന്റെ ദേഹത്തും രണ്ടു ശതമാനം നിയാണ്ടെർത്തൽ ഡിഎൻഎ ഉണ്ടെന്ന് എന്റെ ടെസ്റ്റ് ഫലം കാണിക്കുന്നു. നമ്മൾ പൂർണമായി മനുഷ്യർ പോലുമല്ല. ആയതിനാൽ എങ്ങിനെയാണ് നിങ്ങൾ കണ്ടെത്തിയ ജീവി നമ്മൾ ഇന്നുപയോഗിക്കുന അർത്ഥത്തിൽ ഒരു ആധുനിക മനുഷ്യൻ ആണോ എന്ന് നിങ്ങൾ തീരുമാനിക്കുന്നത്. മനുഷ്യരെ മനുഷ്യരാക്കുന്നത് എന്തൊക്കെ സ്വഭാവ സവിശേഷതകൾ ആണ്?

ഒരു മനുഷ്യനെ മനുഷ്യൻ ആകുന്നത് അവന്റെ തലച്ചോറാണ്. ആധുനിക സസ്തനികളിൽ ശരീരഭാരത്തിന്റെ ശതമാനക്കണക്കിൽ നോക്കിയാൽ ഏറ്റവും വലിയ തലച്ചോറും, ഏറ്റവും കൂടുതൽ മടക്കുകൾ ഉള്ള തലച്ചോറും മനുഷ്യനാണ്. കുരങ്ങുകളിലും താരതമ്യേന വലിയ തലച്ചോർ ഉണ്ടെങ്കിലും ചിന്ത, ഭാഷ, യുക്തി, ഭാവന തുടങ്ങിയ സംഗതികൾ പ്രോസസ്സ് ചെയ്യുന്ന , അതിലേറെ “ചിന്ത, അനുഭവം, ഇന്ദ്രിയങ്ങൾ എന്നിവയിലൂടെ അറിവും ധാരണയും നേടുന്നതിനുള്ള മാനസിക പ്രവർത്തനം അല്ലെങ്കിൽ പ്രക്രിയ” എന്ന് നീട്ടി പറയാവുന്ന കോഗ്നിഷൻ എന്നീ ഗുണങ്ങൾ ഇരിക്കുന്ന ഫ്രോണ്ടൽ കോർടെക്സ് ഏറ്റവും വലുത് മനുഷ്യനാണ്. [പരിണാമത്തിന്റെ ഏതോ സന്ദർഭത്തിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കാൻ തുടങ്ങിയതാണ് മനുഷ്യന്റെ തലച്ചോറിന്റെ ഈ വളർച്ചയുടെ കാരണമായി പറയുന്നത്.

മേല്പറഞ്ഞ കുറച്ച് കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ആധുനിക മനുഷ്യൻ ആകണമെങ്കിൽ ഭാഷ അറിയണം. നമ്മുടെ മനസിലുള്ള ചിന്ത മറ്റുളവരെ എങ്ങിനെ ശരിയായി ബോധിപ്പിക്കണം എന്ന് അറിഞ്ഞിരിക്കണം. ഭാഷ ഉപയോഗിക്കാൻ അറിഞ്ഞിരുന്നാൽ മാത്രം പോര മറിച്ച് മരണവീട്ടിൽ പോയി തമാശ പറയരുത് എന്ന യുക്തി കൂടി അതിന്റെ കൂടെ വേണം. ഒരു വിധവയോട് അത് വിധിയാണ് എന്ന് പറയുന്നതും പറയാതിരിക്കുന്നതും നമ്മുടെ തീരുമാനമാണ്, പക്ഷെ അങ്ങിനെ പറയുന്നത് ശരിയല്ല എന്നൊരു യുക്തി കൂടി വരുമ്പോഴാണ് നമ്മൾ പൂർണ അർത്ഥത്തിൽ ആധുനിക മനുഷ്യരാകുന്നത്. ഭാഷ പക്ഷെ ജീവിത സാഹചര്യങ്ങളുടെയും, മറ്റു രീതിയിലുള്ള പരിശീലനത്തിന്റെ ഭാഗമായും ഒക്കെ കൈവരുന്ന ഒന്നാണ്. സുനിൽ പി ഇളയിടവും ശശി തരൂരും ഒക്കെ സംസാരിക്കുന്ന ഭാഷയിൽ എല്ലാവരും സംസാരിച്ചു എന്ന് വരില്ല. എന്റെ ചെറുപ്പത്തിൽ ഞാൻ ഉപയോഗിച്ചിരുന്ന ഭാഷയല്ല ഞാൻ ഇന്നുപയോഗിക്കുന്നത്. ഒരു പുഴയിൽ രണ്ടു തവണ ഇറങ്ങാൻ കഴിയില്ല എന്ന് പറയുന്നത് പോലെ നമ്മളും നമ്മൾ ഉപയോഗിക്കുന്ന ഭാഷയും നമ്മുടെ അനുഭവങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും.

മനുഷ്യനെ മനുഷ്യനാകുന്ന അടുത്ത ഘടകം പരസ്പര സഹകരമാണ്. മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ മുന്നേറ്റം, ഒരു പക്ഷെ തീയും ചക്രവും ഒക്കെ കണ്ടുപിടിച്ചതിനേക്കാൾ വലിയ മുന്നേറ്റം നടന്നത് പരസ്പരം ആക്രമിച്ചു നടന്നിരുന്ന രണ്ടു ഗോത്രങ്ങൾ ആയുധം താഴെ വച്ച് പരസ്പരം സാധങ്ങൾ കൈമാറുന്ന ബാർട്ടർ സമ്പ്രദായം തുടങ്ങിയപ്പോഴാണ്. മനുഷ്യനുമായി 99% DNA പങ്കിടുന്ന ബോണോബോ കുരങ്ങന്മാരും ചിമ്പാന്സികളും പോലും ഇത്പോലെ ഭാഷയും ഭാവനയും ഉപയോഗിച്ച് സഹകരിക്കാറില്ല, പ്രത്യേകിച്ച് വ്യത്യസ്‍ത ഗോത്രങ്ങളിൽ പെട്ടവരാണെങ്കിൽ.

ബദൽ ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താനും കഴിയും എന്നതാണ് നമ്മെ മനുഷ്യരാക്കുന്ന പ്രധാന മറ്റൊരു സ്വഭാവം. അത്തരമൊരു ശേഷിയില്ലാത്ത ജീവികളെ ഒരു സാമൂഹിക കരാറിൽ ബന്ധിപ്പിച്ച് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. ഒരു വ്യക്തി കറുത്തിരുന്നാൽ അത് അയാൾ ചിമ്പാൻസി അല്ലെ എന്ന് പറയണോ അതോ കൂടുതൽ മാനുഷികമായി എതിർപ്പുകൾ രേഖപെടുത്താനോ എന്ന് തലച്ചോറിന് തീരുമാനം എടുക്കാൻ സ്പേസ് കൊടുക്കുമ്പോഴാണ് നമ്മൾ കൂടുതൽ ആധുനിക മനുഷ്യനാകുന്നത്. ഇതും അതുപോലെ ഒരു പരിശീലനത്തിന്റെ ഭാഗമാണ്. നമ്മളൊന്നും പിറന്നു വീണപ്പോഴേ പൊളിറ്റിക്കലി കറക്ട് ആയി വന്നവരല്ലല്ലോ, പക്ഷെ കേരളം പോലെ ഒരു സംസ്ഥാനത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാർ കൂടുതൽ പക്വത കാണിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ സോഷ്യൽ മീഡിയ കാലത്ത് നിങ്ങളുടെ ഓരോ ചലനങ്ങളും വാക്കുകകളും ഉയർന്ന അളവുകോലുകൾ കൊണ്ട് അലക്കപെട്ടുകൊണ്ടേയിരിക്കും.

പറഞ്ഞു വന്നത്, നിങ്ങൾ കണ്ടെത്തിയ ജീവി വെളുത്തതോ കറുത്തതോ എന്നതല്ല അതൊരു മനുഷ്യൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്, മറിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന മേല്പറഞ്ഞ ഗുണങ്ങൾ അത് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് നോക്കിയാണ്. മനുഷ്യർ പല സന്ദര്ഭങ്ങളിലും ശരീരത്തിൽ രോമം ഇല്ലാത്ത വെറും കുരങ്ങന്മാർ മാത്രമാണ് എന്ന് സ്ഥാപിക്കുന്ന ഒരു പുസ്തകമുണ്ട്, The Naked Ape എന്ന പേരിൽ ഡെസ്മണ്ട് മോറിസ് എഴുതിയത്. അതിൽ പറയുന്നത് ലൈംഗിക കാര്യങ്ങൾ, യുദ്ധം തുടങ്ങി പല കാര്യങ്ങളിലും മനുഷ്യർ വെറും കുരങ്ങന്മാരെപോലെയാണ് പെരുമാറുന്നത് എന്നാണ്. വലിയ വിവാദമുണ്ടാക്കിയ ഒരു പുസ്തകമാണിത്.

കേരളത്തിലെ ചില വാർത്തകൾ കാണുമ്പോൾ എനിക്കും തോന്നാറുണ്ട് പലപ്പോഴും നമ്മൾ എല്ലാവരും രോമമില്ലാത്ത കുരങ്ങന്മാർ തന്നെയാണെന്ന്, മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ള തലച്ചോറിന്റെ ചില കഴിവുകൾ ഉപയോഗിക്കുന്നത് വരെ. നമ്മളെല്ലാവരും ജനിക്കുന്നത് മുതൽ മനുഷ്യരാകാനുള്ള ഓട്ടത്തിലാണ് എന്നതാണ് കൂടുതൽ ശരിയായ വസ്തുതയെന്നു തോന്നുന്നു. നമ്മളെക്കാൾ പിറകിലുള്ളവർ കുറെ കഴിയുമ്പോൾ നമ്മുടെ ഒപ്പം ഓടിയെത്തും എന്നതിൽ സംശയം വേണ്ട, നമുക്കും ഇക്കാര്യത്തിൽ നമ്മുടെ മുന്നിലുള്ളവരുടെ ഒപ്പം എത്താനുണ്ട്. അപ്പോൾ എല്ലാവർക്കും, പരസ്പരം കരുണയും സ്നേഹവും കരുതലും ഉള്ള രാഷ്ട്രീയം കേരളത്തിൽ ഉണ്ടാകുമെന്ന ശുഭക്തിവിശ്വാസത്തോടെ, ശുഭദിനം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ