ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാൻ തീരുമാനിച്ചു, ഇസ്ലാമോഫോബിയ പടർത്തുന്ന മാധ്യമങ്ങൾ നമ്മുടെ മനസ്സിൽ കുത്തി വച്ചിരിക്കുന്ന വിഷം എത്രയാണ് എന്ന് എനിക്ക് മനസ്സിലായി

246
Nazeer Hussain Kizhakkedathu
ആദ്യമൊക്കെ കേരളത്തിൽ ഞാൻ കണ്ട് പരിചയമില്ലാത്ത, മീശ വയ്ക്കാതെ താടി മാത്രം വച്ച ആളുകൾ ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് ഒരു പേടിയും വല്ലായ്മയും തോന്നിയിരുന്നു.
പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഇവിടെയുള്ള ഉള്ള ഉത്തരേന്ത്യക്കാരിൽ ചിലർ കയ്യിൽ ചരട് കെട്ടുമ്പോഴും ചില ദിവസങ്ങളിൽ തിലകം ചാർത്തി വരുമ്പോഴും എനിക്ക് ഇതേ പ്രശ്നമുണ്ട്. ഇവിടെയുള്ള ജൂതന്മാർ എല്ലാദിവസവും തലയിൽ തൊപ്പി വച്ചും അവരുടെ പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചും ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് ഇതേ പ്രശ്നം. ഒരു പേടി. അവരുടെ മുഖത്ത് നോക്കാതെ നിൽക്കും.
അതുകൊണ്ട് ഞാനും ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാൻ തീരുമാനിച്ചു ഒരു മാസം കൊണ്ട് എൻറെ മനസ്സിൽ ഉണ്ടായിരുന്ന, ഒരുപക്ഷേ മറ്റുള്ളവരുടെ മനസ്സിൽ ഇപ്പോഴും ഉള്ള, വേഷം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന, ആർഎസ്എസ് പോലുള്ള വലതുപക്ഷ തീവ്രവാദികളും ഫോക്സ് ന്യൂസും, മറുനാടൻ മലയാളിയും പോലുള്ള ഇസ്ലാമോഫോബിയ പടർത്തുന്ന മാധ്യമങ്ങളും നമ്മുടെ മനസ്സിൽ കുത്തി വച്ചിരിക്കുന്ന വിഷം എത്രയാണ് എന്ന് എനിക്ക് മനസ്സിലായി. കാരണം മീശയില്ലാതെ താടി മാത്രം വെച്ച് ഒരു മുസ്ലിം വേഷധാരി ആയി ലിഫ്റ്റിൽ കയറുമ്പോൾ ആളുകൾ സംശയത്തോടെ എന്നെ നോക്കി ചിലർ എന്നിൽ നിന്ന് മാറി നിന്നു ചിലർ എന്തൊക്കെ വെറുത്തു പിറുപിറുത്തു. എന്റെ manager തന്നെ ഈ വേഷം അങ്ങേർക്ക് തന്നെ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് എന്നോട് പരാതി പറഞ്ഞു.
പതിനൊന്ന് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്ന എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾക്ക് അങ്ങിനെ തോന്നിയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയണോ.യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഭീകരൻമാർക്ക് മോദിയുടെയും ട്രമ്പിന്റെയും ടിപി സെൻകുമാറിന്റെയും ഒക്കെ മുഖമാണ്. വേഷം കൊണ്ട് തിരിച്ചറിയാൻ കഴിയാത്തവരാണ് ഇന്ന് ലോകത്തുള്ള ഉള്ള ഉള്ള ഏറ്റവും വലിയ ഭീകരവാദികളും.
ഇപ്പോൾ നമ്മുടെ നാട്ടിലും ഹിന്ദുക്കൾ ഹിന്ദുക്കളുടെ കടയിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങിയാൽ മതി എന്നൊക്കെ പറയുന്ന ഹിന്ദു ഇക്കണോമിക് ഫോറം നിലവിൽവന്നു കഴിഞ്ഞു . ഇവിടെ അമേരിക്കയിൽ ഉള്ള ചില സംഘികളും ഇതിന്റെ പിറകിൽ ഉണ്ട്. ന്യൂ യോർക്കിൽ പ്രശസ്തയായ കാന്തിക മണ്ഡലം ഡോക്റ്റർ ഇവരുടെ പരിപാടികളിൽ സജീവമായി രംഗത്തുണ്ട്. മറ്റു ചിലർ മൃദുവായി ഇത്തരം കാര്യങ്ങൾ ഇപ്പൊൾ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അടുത്ത തവണ നിങ്ങൾ നിങ്ങൾ പർദ്ദ ഇട്ട ഒരാളെ കാണുമ്പോഴും നെറ്റിയിൽ കുറി വരച്ച് ഒരാളെ കാണുമ്പോഴും ഒന്നു ചിരിക്കുകയോ അവരോട് സംസാരിക്കുകയും ചെയ്യുക. നമ്മുടെ മനസ്സിൽ നമ്മൾ കൊണ്ടുനടക്കുന്ന പേടിയുടെ പിറകിൽ സാധാരണക്കാരായ വെറും പച്ച മനുഷ്യരെ നമുക്ക് കാണാം.

**