0 M
Readers Last 30 Days

പച്ച വെളിച്ചം തെളിഞ്ഞാൽ ഒന്നും ആലോചിക്കാതെ, ഇരുവശവും നോക്കാതെ അമേരിക്ക യിൽ റോഡ് ക്രോസ് ചെയ്യാം, ഇവിടെയോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
8 SHARES
91 VIEWS

റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ എന്നിവയെ കുറിച്ചു അമേരിക്കൻ മലയാളിയും എഴുത്തുകാരനും ആയ നസീർ ഹുസ്സൈൻ കിഴക്കേടത്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് .

Nazeer Hussain Kizhakkedathu

ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിൽ വന്നപ്പോൾ കണ്ട ഏറ്റവും അത്ഭുതകരമായ കാഴ്ച എന്താണെന്ന് പ്രശസ്ത കൊമേഡിയനായ ട്രെവർ നോവയോട് ഒരു ടിവി ഷോയിൽ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു മറുപടിയുണ്ട്.

“എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത്, നഗരങ്ങളിലും പട്ടണങ്ങളിലും റോഡ് മുറിച്ച് കടക്കാൻ വേണ്ടി കാത്തിരിക്കുന്ന കാൽനടക്കാർ, അവർക്ക് റോഡ് മുറിച്ചുകടക്കാൻ സമയമായി എന്ന് കാണിക്കുന്ന പച്ച ലൈറ്റ് കത്തുമ്പോൾ ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കാതെ ധൈര്യമായി റോഡ് മുറിച്ചു കടക്കുന്ന കാഴ്ചയാണ്.. എന്റെ നാട്ടിലൊക്കെ ട്രാഫിക് ലൈറ്റ് പച്ചയായാൽ പോലും രണ്ടുവശത്തു നിന്നും ഏതെങ്കിലും വാഹനം വരുന്നുണ്ടോ എന്ന് നോക്കി മാത്രമേ ഞങ്ങൾ റോഡ് മുറിച്ചു കടക്കൂ. പക്ഷെ അമേരിക്കയിൽ ലൈറ്റിൽ വാഹനങ്ങൾ നിർത്തുമെന്നത് എല്ലാവര്ക്കും ഉറപ്പായ ഒരു കാര്യമാണ്, ഇത് എങ്ങിനെ സംഭവിച്ചു എന്നതാണ് അമേരിക്കയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഏറ്റവും വലിയ കാര്യം. ”

road1 1

അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന എനിക്ക് ഒരു അത്ഭുതവുമില്ലാത്ത ഒരു കാര്യമാണിത്. കാരണം വളരെ ലളിതമാണ്. വർഷങ്ങൾക്ക് മുൻപ് ലൈസൻസ് കിട്ടിയ ആദ്യത്തെ ആഴ്ചയിൽ ഡ്രൈവ് ചെയ്യുമ്പോൾ, വലത്തേക്ക് പോകാനുള്ള ലൈനിൽ നിന്ന് നിയമവിരുദ്ധമായി നേരെയുള്ള ലൈനിലേക്ക് പ്രവേശിച്ചതേ ഓർമയുള്ളൂ , പിറകിൽ നിന്ന് പോലീസ് വാഹനത്തിന്റെ സൈറൺ കേട്ടു.
നിയമവിരുദ്ധമായി ലൈൻ മാറിയതിന് ഇരുന്നൂറ് ഡോളർ ഫൈൻ അടിച്ചു കിട്ടി. അടുത്ത മാസം, ഉമ്മയെയും ബാപ്പയെയും എയർപോർട്ടിൽ കൊണ്ടുപോയി വരുന്ന വഴിക്ക്, വെളുപ്പിന് രണ്ടുമണിക്ക് റോഡിൽ ആരും കാണില്ല എന്ന ധൈര്യത്തിൽ 25 mph ലിമിറ്റ് ഉള്ള റോഡിൽ കൂടി അൻപതിൽ വച്ച് പിടിപ്പിച്ചു, അന്നും കിട്ടി 200 ഡോളർ ഫൈൻ, അത് കോടതിയിൽ പോയി അടക്കേണ്ടിയും വന്നു. ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഞാൻ നിയമം ലംഖിക്കാൻ നോക്കിയാ പത്തിൽ ആറു തവണയും പിടിക്കപ്പെട്ടു. പോലീസിന്റെ കൂടുതൽ “ടിക്കറ്റ്” കിട്ടി തുടങ്ങിയാൽ നമ്മൾ അപകടകാരിയായ ഡ്രൈവർ ആണെന്ന് കണക്കാക്കി , ഇൻഷുറൻസ് തുക ഭീകരമായി വർധിക്കും. ആദ്യത്തെ ആറുമാസം കൊണ്ടുതന്നെ ഞാൻ മര്യാദരാമനായി മാറി.

ഇപ്പോൾ റോഡിൽ ആരെങ്കിലും മറികടക്കാൻ കാത്തുനിന്നത് പോലും കാർ നിർത്തികൊടുക്കുന്ന സംസ്കാരവും പഠിച്ചു. ഇപ്പോൾ അമേരിക്കയിൽ ഞാൻ റോഡ് ക്രോസ്സ് ചെയ്യാൻ നിന്നാൽ, പച്ച വെളിച്ചം തെളിഞ്ഞാൽ ഒന്നും ആലോചിക്കാതെ , ഇരുവശവും നോക്കാതെ റോഡ് മറികടക്കാം, കാരണം നിയമം ലംഘിച്ചാൽ പിടിക്കപെടുമെന്നും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും പലപോഴായി അറിഞ്ഞിട്ടുള്ള ഇവിടെയുള്ള ഡ്രൈവർമാരിൽ ഭൂരിപക്ഷവും നിയമം പാലിക്കുന്നവരാണ്. ചുരുക്കം ചില കേസുകളിലാണ് മദ്യവും ലഹരി ഉപയോഗവും മൂലം ഒക്കെയാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകാറുള്ളത്. പലപ്പോഴും അച്ഛനമ്മമാർ ഇങ്ങിനെ നിയമം പാലിച്ചു വണ്ടിയോടിക്കുന്നതും, കാൽനടക്കാർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ കാർ നിർത്തികൊടുക്കുന്നതും കണ്ടു വളരുന്ന കുട്ടികളും, ഈ സംസ്കാരത്തിന്റെ ഭാഗമായി തീരുന്നു.

നിയമം ഉണ്ടാക്കിയാൽ പോരാ മറിച്ച് അത് പാലിക്കുന്നുണ്ടോ എന്ന് നിരന്തരമായി നിയമപാലകർ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ആ നിയമം കൊണ്ട് കാര്യമുള്ളൂ. ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിൽ ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകൾ നമ്മൾ പത്രങ്ങളിൽ വായിക്കുന്നുണ്ട്. പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എഴുപതോളം പേര് ആശുപത്രിയിലായത് ഇന്നലെയാണ്. ഈ പ്രശ്ങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഹെൽത്ത് ഡിപ്പാർട്മെന്റ് കേരളത്തിൽ അങ്ങോളമിങ്ങോളം പരിശോധന നടത്തുകയും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ഹോട്ടലുകൾ പൊട്ടിക്കുകയും ചെയ്യും. ഒന്ന് രണ്ടുമാസം കഴിഞ്ഞാൽ പിന്നെയും തഥൈവ.

road22 3ഒരു അപകടമുണ്ടായി കഴിഞ്ഞു അന്വേഷണം നടത്തി നടപടിയെടുക്കാൻ നമുക്കൊരു വകുപ്പിന്റെയോ മന്ത്രിയുടെയോ ആവശ്യമൊന്നുമില്ല, ഏതൊരു സാധാരണക്കാരനും ലോജിക്കലായി ചെയ്യുന്ന കാര്യമാണിത്. ഒരു അപകടം നടന്നതിന് ശേഷം നടപടി എടുക്കുന്നതിന് പകരം, തുടർച്ചയായി ആ അപകടം നടക്കാതിരിക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതാണ് ഫലപ്രദമെന്നത് റിസ്ക് മാനേജ്മെന്റിലെ അടിസ്ഥാന തത്വമാണ്. ഭക്ഷ്യവിഷബാധ നടക്കാൻ കാത്തുനിൽക്കാതെ, വർഷം മുഴുവൻ ചെക്കിങ് നടത്തുകയും, കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും, അത് പൊതുജനത്തെ അറിയിക്കുകയും ചെയ്യുക എന്നതാണ്, കഴിവുള്ള ഒരു ഭരണാധികാരി ചെയ്യേണ്ടത്. ഏതൊക്കെ ഹോട്ടലുകൾ, ഏതൊക്കെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ ഹെൽത്ത് ഡിപ്പാർട്മെന്റ് പരിശോധിച്ചു എന്നതും, അതിന്റെ ഫലവും വെബ്സൈറ്റ് വഴി പൊതുജനത്തെ അറിയിക്കുകയോ, വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തുകയും, ചെയ്താൽ ആളുകൾക്ക് ഏത് ഹോട്ടലിൽ വിശ്വസിച്ചു കയറാം എന്ന് തീരുമാനിക്കാം. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ proactive ആയ ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നോട്ട് 1 : Frequency Illusion എന്നൊരു സംഭവുമുണ്ട്. നമ്മൾ ഒരു കമ്പനിയുടെ കാർ വാങ്ങാൻ തീരുമാനിച്ചാൽ, പിന്നീട് റോഡിൽ എവിടെ നോക്കിയാലും ആ കമ്പനിയുടെ കാറുകൾ കാണുന്ന പോലെ തോന്നുന്നതും, ഒരു സാരി വാങ്ങാൻ തീരുമാനിച്ചാൽ, അതേപോലുള്ള സാരി ഉടുത്ത കുറെ ആളുകളെ കാണുന്ന പോലെയും തോന്നുന്ന സംഭവമാണിത്. ഭക്ഷ്യ വിഷബാധ നമ്മൾ ഒരു വാർത്ത കേട്ടാൽ പിന്നീട് അതെ പോലുള്ള വാർത്തകൾ അടുത്തടുത്ത വരുന്നതായി നമുക്ക് കാണാം, മാധ്യമങ്ങൾ ബാൻഡ് വാഗൻ effect / frequency ഇല്ല്യൂഷൻ എന്നിവയിൽ വീണുപോകുന്നത് കൊണ്ടാണ്. കാസർഗോഡ് നടന്ന ആത്മഹത്യ വരെ മാധ്യമങ്ങൾ ഭക്ഷ്യവിഷബാധയിൽ ഫാക്ട് ചെക്കിങ് ഇല്ലാതെ ചേർത്തത് ഇതുകൊണ്ടാണ്. മറ്റൊരു ഉദാഹരണം എടുത്താൽ , 2009 ൽ തേക്കടിയിൽ 45 പേര് മരിച്ച സമയത്ത് മാധ്യമങ്ങൾ ബോട്ട് സുരക്ഷയെ പറ്റി കുറെ വാർത്തകൾ നൽകിയതാണ്, എന്നാൽ ഇപ്പോൾ അപകടം നടന്നാൽ പോലും അത് വലിയ വാർത്ത ആകുന്നില്ല.
ഉദാഹരണത്തിന് രണ്ടാഴ്‌ച മുൻപ് ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് മുങ്ങി 55 വയസുള്ള ഒരു ആന്ധ്ര സ്വദേശി മരിച്ചിരുന്നു, അതിനെ പറ്റി വലിയ ചർച്ചകളോ വാർത്തകളോ ഞാൻ കണ്ടില്ല. അടുത്ത വലിയ ബോട്ട് അപകടം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും നമ്മൾ അതിന്റെ പിറകെ ഓടാൻ പോകുന്നത്. നിങ്ങൾ വാടകക്ക് എടുക്കാൻ പോകുന്ന ഹൗസ് ബോട്ട് ഉദ്യോഗസ്ഥർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയതാണോ എന്നത് പരിശോധിക്കാൻ ഉള്ള സർക്കാർ വെബ്സൈറ്റ് ഉണ്ടോ എന്നെനിക്കറിയില്ല, ഇല്ലെങ്കിൽ അത്യാവശായി ചെയ്യേണ്ട ഒന്നാണത്.

accident 5നോട്ട് 2 : കുഴിമന്തി പോലുള്ള അറേബ്യൻ ഭക്ഷണം കഴിച്ചിട്ടാണ് ഭക്ഷ്യ വിഷബാധ വരുന്നത് എന്നതൊരു തെറ്റിദ്ധാരണയാണ്, നൂറ്റാണ്ടുകളായി അറേബ്യയിലും, യെമെനിലും ടുണിഷ്യയിലും ഗ്രീസിലും തുർക്കിയിലും എല്ലാം കഴിക്കുന്ന ഭക്ഷണമാണ് കുഴിമന്തിയും, ഷവർമയും എല്ലാം. വൃത്തിയില്ലാത്ത ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമാണ് പ്രധാന പ്രശ്നം. അമേരിക്കയിൽ പലപ്പോഴും E. coli ബാക്ടീരിയ കൊണ്ടുള്ള ഭക്ഷ്യ വിഷബാധ വരുന്നത് ശരിയായ കഴുകാതെ ഉപയോഗിക്കുന്ന ലെറ്റൂസ് പോലുള്ള പച്ചക്കറി കഴിക്കുന്നത് മൂലമാണ്. അത്കൊണ്ട് പച്ചക്കറി കൂടുതൽ സുരക്ഷിതം എന്നത് പൊള്ളയായ വാദമാണ്.

നോട്ട് 3 : പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞ പോലെ മര്യാദയ്ക്ക് നിയമം പാലിച്ച് കാറോടിക്കുന്ന സ്വഭാവം പലപ്പോഴും കേരളത്തിൽ എന്നെ പ്രശ്‌നത്തിൽ ചാടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് പള്ളുരുത്തിയിൽ സീബ്ര ക്രോസ്സിങ്ങിൽ റോഡ് കടക്കാൻ കാത്തുനിന്ന ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ കാർ നിർത്തികൊടുത്തതും പിന്നിൽ നിന്ന് വന്ന ബസുകാരൻ എന്റെ കാറിൽ ഇടിക്കാൻ പോയതും എന്നെ തെറി വിളിച്ചതും വേറെയൊരു കഥയാണ് 🙂

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

“സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ്, വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് ചിരിപ്പിക്കുമ്പോൾ ആ കൂടെ ഇരിക്കുന്ന ആളെയും ഓർക്കണം”, കുറിപ്പ്

രാഗീത് ആർ ബാലൻ രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ

‘ പ്യാലി ‘ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ

“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്

ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ,നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?”, ഫേസ്ബുക്ക് ലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. അറിവ്

ഉപഗ്രഹഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ചുനൽകി അമേരിക്കൻ സംഘം കപ്പലണ്ടി നൽകി, ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?

ഇസ്രോയും(ISRO), നാസയും(NASA) ​ഒ​ന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റ​ലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ

താരചക്രവർത്തിനികളായിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് ആരെന്നറിയാമോ ?

Roy VT ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം

ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്

ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന്

വീണ്ടും ജാക്കി ചാൻ, പ്രായത്തെ വെല്ലുന്ന പ്രകടനം, ‘റൈഡ് ഓൺ’ ട്രെയ്‌ലർ പുറത്തിറങ്ങി

ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ

ദശരഥം രണ്ടാംഭാഗത്തിനു മോഹൻലാൽ സഹകരിക്കുന്നില്ലെന്ന് പരാതിപറഞ്ഞ സിബിമലയിൽ നിന്നും ഭദ്രൻ വ്യത്യസ്തനാകുന്നത് അവിടെയാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2

ഒരു പടത്തിന് കോടികൾ വാങ്ങുന്നവരും ഒന്നുമാകാതെ ബലിമൃഗങ്ങൾ ആകുന്നവരും (എന്റെ ആൽബം- 76)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

“രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം”

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം ഇന്നും പൂർണമായും ആ മാറ്റങ്ങൾക്ക്

അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും

മാളികപ്പുറം നേടിയ മഹാവിജയം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മൊത്തം നൂറുകോടിയുടെ ബിസിനസ് നടന്ന ചിത്രം

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ ക്രിസ്റ്റഫർ ’ ക്രിസ്റ്റഫർ പ്രെമോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ക്രിസ്റ്റഫർ

‘ ദി ബ്രാ ‘ എഞ്ചിനിൽ കുടുങ്ങിയ ബ്രേസിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം

The Bra Sajid AM സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പുതിയ ഗാനം, സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ്

” ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത്‌ പ്രതീക്ഷിച്ചില്ല ! എത്രത്തോളം അപ്ഡേറ്റഡ്? ” സോഷ്യൽ മീഡിയ കുറിപ്പ്

ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.” മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന്

“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്

വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു

SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ