0 M
Readers Last 30 Days

അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഓഫീസുകളിലെ ഇരിപ്പിടങ്ങൾക്ക് സമീപം പ്രത്യക്ഷപ്പെടുന്ന ബ്രൗൺ കാർഡ്ബോർഡ് ബോക്‌സും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
232 VIEWS

അമേരിക്കൻ മലയാളി നസീർ ഹുസ്സൈൻ കിഴക്കേടത്ത് സോഷ്യൽ മീഡിയയിൽ എഴുതിയത്

രണ്ടായിരത്തിയെട്ടിൽ, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഞാൻ ഓഫിസിൽ പോയിരുന്നത് , എന്റെ ഇരിപ്പിടത്തിന് അരികെ ഒരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടാകുമോ എന്ന് പേടിച്ചായിരുന്നു.നമ്മുടെ സീറ്റിന്റെ അടുത്തൊരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മളെ കമ്പനി പറഞ്ഞുവിടാനുള്ള സാധ്യത അന്നുണ്ടെന്നാണ്. ഓഫീസിൽ എന്റെ കുറെ സുഹൃത്തുക്കളെ അങ്ങിനെ പറഞ്ഞു വിട്ടിരുന്നു. നമ്മളെ പറഞ്ഞു വിടാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സിൽ നിന്ന് ഒരാൾ വരും, നമുക്ക് തരാൻ പോകുന്ന പാക്കേജ് എന്താണെന്ന് പറയും. പിന്നീട് നമ്മുടെ സീറ്റിലേക്ക് തിരികെ പോകാൻ സമ്മതിക്കില്ല, അവിടെയുള്ള എല്ലാ സാധനവും സെക്യൂരിറ്റി നേരത്തെ പറഞ്ഞ ബ്രൗൺ നിറമുള്ള കാർഡ്ബോർഡ് ബോക്സിൽ ആക്കി നമ്മളെ വാതിലിനു പുറത്തേക്ക് കൊണ്ടുവിടും. അന്ന് ഫിനാൻഷ്യൽ കമ്പനികളുടെ വാതിൽക്കൽ അനേകം പേര് ഇങ്ങിനെ ബ്രൗൺ നിറമുള്ള കാർഡ്ബോർഡ് ബോക്‌സും പിടിച്ചു ടാക്സി നോക്കി നിൽക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.

അന്ന് കമ്പനി മൊത്തമായി പൂട്ടിപ്പോകാൻ സാധ്യതയുണ്ടായിരുന്ന ഒരു കമ്പനിയായിരുന്നു ഞാൻ ജോലി ചെയ്തിരുന്ന മെരിൽ ലിഞ്ച് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്ക്, മറ്റൊന്ന് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ലീ മാൻ ബ്രദേഴ്‌സ് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കായിരുന്നു. 2008 സെപ്റ്റംബറിൽ ലീ മാൻ ബ്രദേഴ്‌സ് പൊളിഞ്ഞു, എന്റെ സുഹൃത്തുക്കൾ ഉൾപെടെ അനേകം പേർക്ക് പെൻഷനും നിക്ഷേപവും ഉൾപെടെ എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ എല്ലാ ബാങ്കുകളും നേരിട്ടോ അല്ലാതെയോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ഒരു പ്രധാനപ്പെട്ട ബാങ്ക് പൊളിഞ്ഞാൽ അതിന്റെ അലയൊലികൾ എല്ലാ ബാങ്കുകളെയും ബാധിക്കും. ഉദാഹരണത്തിന് ലീ മാൻ ബ്രദേഴ്‌സ് കോടിക്കണക്കിനു രൂപ കൊടുക്കാനുള്ള ബാങ്കിന് ആ തുക കിട്ടാത്തത് കൊണ്ട് നഷ്ടമുണ്ടാകും, അത് ഈ പറഞ്ഞ ബാങ്കുമായി ഇടപാട് നടത്തുന്ന മറ്റു ബാങ്കുകളെ ബാധിക്കും. അമേരിക്ക ഒരു വൻ തകർച്ച മുന്നിൽ കണ്ട സമയമായിരുന്നു അത്.

അമേരിക്കയിൽ പക്ഷെ ആദ്യമായിട്ടായിരുന്നില്ല ഇങ്ങിനെ സാമ്പത്തിക രംഗം തകരുന്നത്. 1930 കളിൽ നടന്ന സാമ്പത്തിക തകർച്ചയുടെ ഒരവർത്തനമായിരുന്നു 2008 ലേത്. എന്തുകൊണ്ടാണ് ബാങ്കുകൾ തകരുന്നത് എന്നതിനെ കുറിച്ച് അനേകം ഗവേഷണങ്ങൾ അപ്പോഴേക്കും നടന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഗവേഷങ്ങൾ നടത്തിയ Ben Bernanke 1983 ൽ തന്നെ ബാങ്കുകളുടെ നിയന്ത്രണമില്ലാത്ത പ്രവർത്തികൾ എങ്ങിനെയാണ് ചിലപ്പോൾ സാമ്പത്തിക രംഗത്തിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കുന്നത് എന്നതിനെ കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 2008 ൽ ഈ സാമ്പത്തിക തകർച്ച നടക്കുമ്പോൾ പ്രസിഡന്റ് ബുഷിന്റെ കീഴിൽ ഫെഡറൽ റിസേർവ് ചെയർമാൻ ആയിരുന്നു.

അമേരിക്കൻ സാമ്പത്തിക രംഗത്തിന്റെ തകർച്ച നിയന്ത്രണ വിധേയമാക്കാൻ Bernanke പല നിർദേശങ്ങൾ മുന്നോട്ടു വച്ചു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ബാങ്കുകൾക്ക് നൽകുന്ന ഹ്ര്വസകാല വായ്പകളുടെ പലിശ പൂജ്യമായി കുറച്ചും , ബോണ്ടുകൾ മാർക്കറ്റിൽ നിന്ന് ഗവണ്മെന്റ് തന്നെ തിരികെ വാങ്ങി ദീർഘകാല വായ്പാ നിരക്കുകൾ കുറച്ചു നിർത്തിയും (ക്വാണ്ടിറ്റേറ്റീവ് ഈസിങ് ), ബാങ്കുകളുടെ തകർച്ച തടയാനായി ഗവണ്മെന്റ് തന്നെ Capital Purchase Program എന്ന പേരിൽ ഏതാണ്ട് അഞ്ഞൂറ് ബില്യൺ ഡോളർ തകരാൻ പോകുന്ന കമ്പനികൾ നിക്ഷേപിച്ചും ഒക്കെയാണ് അമേരിക്കയിലെ ഏതാണ്ട് എല്ലാ കമ്പനികളും ബാങ്കുകളും സ്റ്റോക്ക് മാർക്കറ്റും തകരുമായിരുന്ന ഒരു വലിയ വിപത്തിൽ നിന്ന് അന്നത്തെ സാമ്പത്തിക രംഗം കരകയറ്റിയത്. ഞാൻ ജോലി ചെയ്തിരുന്ന മെരിൽ ലിഞ്ച് തകരാതെ അതിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇത്തരത്തിലുള്ള ഗവണ്മെന്റ് ഇടപെടലായിരുന്നു.
പിന്നീട് ഒബാമ പ്രസിഡന്റ് ആയപ്പോൾ ഇനി ഇത്തരം തകർച്ച ഉണ്ടാകാതിരിക്കാനായി Dodd-Frank Act കൊണ്ടുവന്നു. ഇതിൽ പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ ഉണ്ടായിരുന്നു.

1) തകർന്നാൽ ഒരു രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സിറ്റിബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകളുടെ (too big to fail ) സാമ്പത്തിക സ്ഥിരത ഗവണ്മെന്റ് സ്ഥിരമായി നിരീക്ഷിക്കും. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ബാങ്ക് ഉൾപ്പെടെ അമേരിക്കയിലെ ഏതാണ്ട് എല്ലാ ബാങ്കുകളും ഇത്തരം സ്ട്രെസ് ടെസ്റ്റുകൾ ഇപ്പോൾ വർഷാവർഷം നടത്താറുണ്ട് സർക്കാരിന് അതിൽ മേൽനോട്ടവുമുണ്ട്.

2) രണ്ടായിരത്തി എട്ടിലെ സാമ്പത്തിക തകർച്ചയുടെ പ്രധാന കാരണം ലോൺ തിരിച്ചടക്കാൻ കഴിവില്ലാത്ത ആളുകൾക്ക് ബാങ്കുകൾ ലോൺ കൊടുത്തതായിരുന്നു. വീടുകളുടെ വില വാങ്ങിയ വിലയുടെ താഴെ പോവുകയും, ലോൺ തിരിച്ചടക്കാൻ മാർഗമില്ലാതെ വരികയും ചെയ്തപ്പോൾ, വീട് വാങ്ങാനായി ആദ്യം കൊടുത്ത പൈസ നഷ്ടപെട്ടത് വീട് വാങ്ങിയ സാധാരണക്കാർക്കാണ്. അതുകൊണ്ട് ഗവണ്മെന്റ് Consumer Financial Protection Bureau എന്നൊന്ന് തുടങ്ങി ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ചില അവകാശങ്ങൾ അനുവദിച്ചു. തങ്ങൾ എടുക്കുന്ന ലോൺ ഭാവിയിൽ പണി തരാൻ സാധ്യതയുളളതാണോ അല്ലയോ എന്നത് ഇപ്പോൾ ലോണെടുക്കുന്നവർക്ക് അറിയാൻ കഴിയും, മുൻപ് അങ്ങിനെ ആയിരുന്നില്ല. ക്രെഡിറ്റ് കാർഡ് സ്റ്റെസ്റ്റമെന്റിൽ ഇപ്പോൾ വ്യ്കതമായി എത്ര പൈസ ഫീ ആയും പലിശ ആയും ഈടാക്കുന്നുണ്ട് എന്നൊക്കെ ഇപ്പോൾ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ടാകും.

3) നമ്മൾ ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ബാങ്ക് ആ പണം മറ്റുളളവർക്ക് ലോൺ കൊടുക്കാനായി ഉപയോഗിക്കും. പക്ഷെ അങ്ങിനെ ലോൺ കൊടുക്കുന്നത് തിരിച്ചടക്കാൻ കഴിയാത്ത ആളുകൾക്ക് ആണെകിലോ, ബാങ്ക് പണം നിക്ഷേപിക്കുന്നത് വലിയ റിസ്ക് ഉള്ള സ്റ്റോക്കുകളിൽ ആണെങ്കിലോ ചിലപ്പോൾ നമ്മുടെ പണം നഷ്ടപ്പെടും. ഈ നിയമനത്തിന്റെ ഭാഗമായി, ബാങ്കുകൾക്ക് എത്ര പണം നിക്ഷേപിക്കാം, എത്ര പണം ഇങ്ങിനെയുള്ള സ്റ്റോക്കുകളിൽ നിക്ഷേപിക്കാം എന്നതിനെ പറ്റിയൊക്കെ വ്യക്തമായ നിർദേശങ്ങൾ ഉള്ള വോൾക്കർ നിയമങ്ങൾ നിലവിൽ വന്നു. ഇതനുസരിച്ച് ബാങ്കിൽ ഇടുന്ന പണം ബാങ്കുകൾക്ക് തോന്നിയ പോലെ ചിലവഴിക്കാൻ കഴിയില്ല, അതിന് ഗവണ്മെന്റ് നിയന്ത്രണമുണ്ട്.

ഒരു ബാങ്ക് പൊളിയാൻ പോകുന്നു എന്ന ഒരു ശ്രുതി പരന്നാൽ ആളുകൾ ആ ബാങ്കിലെ നിക്ഷേപം എത്രയും പെട്ടെന്ന് പിൻവലിക്കാൻ നോക്കും, പക്ഷെ ദീർഘകാല വായ്പകൾ കൊടുത്തിട്ടുള്ള ബാങ്കുകൾക്ക് പണം എല്ലാവര്ക്കും പെട്ടെന്ന് നല്കാൻ കഴിയില്ല, അതുകൊണ്ട് ഒരു ബാങ്ക് തകരാൻ പോകുന്നു എന്ന പ്രചാരണം മാത്രം മതി ഒരു ബാങ്കിനെ പൊളിക്കാൻ. അമേരിക്കയിലും ഇന്ത്യ ഉൾപെടെ പല രാജ്യങ്ങളിലും ബാങ്കിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി കൊടുക്കുന്നുണ്ട്. അമേരിക്കയിൽ $2,50,000 വും ഇന്ത്യയിൽ അത് അഞ്ച് ലക്ഷവും ആണെന്ന് തോന്നുന്നു. ഇങ്ങിനെ ഒരു ഉറപ്പ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് കൊണ്ട് ബാങ്ക് തകരാൻ പോകുന്നു എന്ന പ്രചാരണം ഉണ്ടെങ്കില്, ആളുകൾ ഉടനെ പണം പിന്വലിക്കേണ്ട ആവശ്യം വരുന്നില്ല.
മുതലാളിത്തത്തിന്റെ പ്രധാന പ്രശനങ്ങൾ പലതും മുതലാളിത്തം സോഷ്യലിസത്തിന് പരിഹാരമെന്നോണം വയ്ക്കുന്ന പരിഹാരങ്ങൾ തന്നെയാണ് എന്നത് ഒരു വിരോധാഭാസമാണ്. ഉദാഹരണത്തിന് സ്വകാര്യ സ്വത്ത് എത്ര വേണമെങ്കിലും കൈവശം വയ്ക്കാനുളള സ്വാതന്ത്ര്യം. മുതലാളിത്തത്തിൽ പലപ്പോഴും സ്വാകാര്യ സ്വത്ത് വളരെ കുറഞ്ഞ എണ്ണം ആളുകളുടെ കയ്യിൽ ആയിരിക്കും. ഉദാഹരണത്തിന് അമേരിക്കയിൽ ഒരു ശതമാനം ആളുകൾ തൊണ്ണൂറ് ശതമാനം ആളുകളേക്കാൾ സമ്പത്ത് കയ്യിൽ വച്ചിട്ടുണ്ട്.

മറ്റൊന്ന് ഒരാൾക്കു സ്വകാര്യ സംരംഭം തുടങ്ങാനുള്ള സ്വാതന്ത്ര്യമാണ്. ഒരാൾ ഒരു സംരംഭം തുടങ്ങുമ്പോൾ ആ കമ്പനി വിജയമായാൽ അതിന്റെ ലാഭം അയാൾക് ലഭിക്കുമെന്ന് പോലെ തന്നെ നഷ്ടം വന്നാൽ അതിന്റെ നഷ്ടം വന്നാൽ അത് സഹിക്കാനുള്ള ബാധ്യതയും അയാൾക്ക് തന്നെയാണ്. എന്നാൽ മേല്പറഞ്ഞ രണ്ടായിരത്തി എട്ടിലെ സാമ്പത്തിക തകർച്ചയുടെ സമയത്ത് സംഭവിച്ച പോലെ പലപ്പോഴും കമ്പനി ലാഭം ഉണ്ടാകുമ്പോൾ അതിന്റെ സാമ്പത്തിക ലാഭം അതിന്റെ മുതലാളിമാർക്ക് കിട്ടുകയും, എന്നാൽ കമ്പനി തകരുമ്പോൾ അത് സാധാരക്കാരുടെ നികുതി ഉപയോഗിച്ച് തകരാതെ പിടിച്ചു നിർത്താൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. സാധാരണക്കാരന്റെ സംരംഭങ്ങൾക്ക് ഇങ്ങിനെ ഒരു ഇൻഷുറൻസ് സർക്കാർ നൽകുന്നുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിൽ ഒക്കുപ്പൈ വാൾ സ്ട്രീറ്റ് എന്നൊരു പൊതുജന പ്രതിഷേധ സമരം നടന്നപ്പോൾ ഞാനും അതിൽ പങ്കെടിത്തിരുന്നു.

നമ്മുടെ നാട്ടിൽ പലപ്പോഴും സോഷ്യലിസം മുതലാളിത്തം എന്നീ വാക്കുകൾ നേർ എതിർചേരിയിൽ നിൽക്കുന്ന കറുപ്പും വെളുപ്പുമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. സോഷ്യലിസത്തെ വിശ്വസിക്കുന്നവർ മുതലാളിത്തത്തെയും, തിരിച്ച് മുതലാളിത്തത്തിൽ വിശ്വസിക്കുന്നവർ സോഷ്യലിസത്തെയും വളരെ മോശമായിട്ടാണ് കാണുന്നത്. ചൈന ഒരു 100% സോഷ്യലിസ്റ്റ് രാജ്യമാണ് അമേരിക്ക ഒരു 100% മുതലാളിത്ത രാജ്യവുമായിട്ടൊക്കെയാണ് ആളുകൾ കരുതുന്നത്. എന്നാൽ യാഥാർഥ്യം ഇതിൽ നിന്നും വളരെ അകലെയാണ്. അമേരിക്കയിൽ സോഷ്യലിസം ഇഷ്ടം പോലെയുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ശമ്പളത്തിൽ നിന്ന് സോഷ്യൽ സെക്യൂരിറ്റി ടാക്സ് തന്നെ പിടിക്കുന്നുണ്ട്, ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുന്ന സമയത്ത് സർക്കാർ അത് മാസാമാസം ഒരു സംഖ്യ വച്ച് തിരികെ തരും. അത് കൂടാതെ എല്ലാ പൊതു വിദ്യാലയങ്ങളും സൗജന്യമാണ് ( നികുതി വരുമാനം കൊണ്ട് നടന്നു പോകുന്നത് കൊണ്ട്, പണക്കാരനും പാവപ്പെട്ടവനും ഒരേ സ്കൂൾ വിദ്യാഭ്യാസം ലഭിക്കും, പ്രൈവറ്റ് സ്കൂളുകൾ വേറെയുമുണ്ട്. പല സ്റ്റേറ്റ് കോളേജുകളിലും ഫീ സ്വകാര്യ കോളേജുകളെക്കാൾ കുറവാണ്). ചൈനയുടെ കാര്യമെടുത്താൽ ആലിബാബയുടെ മുതലാളി ചൈനീസ് ഗവണ്മെന്റ് അല്ല എന്നതിൽ നിന്ന് തന്നെ അവിടെ 100% സോഷ്യലിസം അല്ലെന്ന് കാണാം (China has co-existence of private capitalists and entrepreneurs with public and collective enterprise). ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിന്റെ രണ്ടിന്റെയും ഇടക്കുള്ള ഒരു വഴിയാണ് തിരഞ്ഞെടുക്കുന്നത്. മുതലാളിത്ത രാജ്യങ്ങളിൽ ഏറ്റവും കുറവ് സോഷ്യലിസമുള്ള രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക എന്ന് വേണമെങ്കിൽ പറയാം, ആരോഗ്യ സംരക്ഷണം ഒക്കെ സർക്കാരിന്റെ ഭാഗമായു യൂറോപ്പ്യൻ രാജ്യങ്ങൾ കുറെ കൂടി സോഷ്യലിസ്റ്റിക് മുതലാളിത്ത രാജ്യങ്ങളാണ്. ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മുതലാളിത്തമാണെന്ന തരത്തിൽ സംസാരിക്കുന്ന ചുരുക്കം ചില മലയാളികളെങ്കിലും ഇത്തരം സൂക്ഷ്മാംശങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കാറില്ല. മുതലാളിത്തത്തിനും സോഷ്യലിസത്തിനും അതിന്റെതായ പ്രശനങ്ങൾ ഉണ്ടെന്നും അവയും, അവയുടെ പരിഹാരമാർഗങ്ങളും കൂടി ചർച്ചകളിൽ കടന്നുവരേണ്ടതാണ്.

From left: Ben Bernanke, Douglas Diamond and Philip Dybvig. The laureates’ work had ‘improved our ability to avoid both serious crises and expensive bailouts’, said the Nobel committee
From left: Ben Bernanke, Douglas Diamond and Philip Dybvig. The laureates’ work had ‘improved our ability to avoid both serious crises and expensive bailouts’, said the Nobel committee

ഇത്തവണത്തെ സാമ്പത്തിക നോബൽ സമ്മാനം ലഭിച്ചവരിൽ ഒരാൾ ബെൻ ബെർണാങ്കി ആയത് കൊണ്ട് പഴയ ഓർമ്മകൾ വന്നപ്പോൾ എഴുതിയതാണ്. പുറമേക്ക് ഇത് മുതലാളിത്തത്തിന് ലഭിച്ച നോബൽ ആണെന്ന് തോന്നാമെങ്കിലും മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടതിനാണ് സമ്മാനമെന്നു കാണാം.
എഴുതിവന്നപ്പോൾ കുറച്ചു നീളം കൂടിപ്പോയി. ക്ഷമിക്കുക. മേല്പറഞ്ഞ കാര്യങ്ങൾ കൂടാതെ പെരുമാറ്റ പക്ഷപാതങ്ങൾ (behavioural biases), ഫീഡ്‌ബാക്ക് ലൂപ്പുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ ഭാഗമാണ്, നമ്മളറിയാതെ തന്നെ നമ്മളുടെ സാമ്പത്തിക കാര്യങ്ങളെ സ്വാധീനിക്കുന്ന അത്തരം കാര്യങ്ങളെകുറിച്ചെല്ലാം വേറെ ഒരിക്കൽ എഴുതാം.
എന്ന് അമേരിക്കയിൽ ദീർഘ നാൾ താമസിച്ച് മുതലാളിത്ത ബാങ്കിൽ ജോലി നോക്കി മുതലാളിത്തത്തെ കുറ്റം പറയുന്ന ഒരു കമ്മി….

ചർച്ചിൽ പറഞ്ഞു എന്ന് പറയപ്പെടുന്ന ഈ ഉദ്ധരണിയോടെ അവസാനിപ്പിക്കാം : “If a man is not a socialist by the time he is 20, he has no heart. If he is not a conservative by the time he is 40, he has no brain”

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ