മുസ്ലിം പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കുട്ടികളെ ഉണ്ടാക്കുമെന്ന് പറഞ്ഞ വർഗ്ഗീയവാദിയുടെ കേസ് എന്തായെന്ന് അറിയുമോ ?

278

Nazeer Hussain Kizhakkedathu

ഒരു സംഘി, മുസ്ലിം പെൺകുട്ടികളെ എല്ലാം ബലാത്സംഗം ചെയ്ത് അവർക്ക് കുട്ടികളെ ഉണ്ടാക്കി കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇട്ട കേസ് എന്തായി എന്ന് ആർക്കെങ്കിലും അറിയാമോ? ഇയാളെ എത്ര സംഘ പരിവാര് നേതാക്കൾ അപലപിച്ചു എന്ന് ആർക്കെങ്കിലും ഓർമയുണ്ടോ?ഒരു കുറ്റകൃത്യം ചെയ്ത ആളെ മാതൃകാപരമായി നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷിക്കുക മാത്രമല്ല ആ ശിക്ഷ നടന്നു ഇന്ന് ജനങ്ങളെ പത്ര മാധ്യമങ്ങൾ അറിയിക്കുക കൂടി ചെയ്താൽ മാത്രമേ പിന്നീട് അത്തരം കുറ്റകൃത്യങ്ങൾ ചെയ്താൽ ശിക്ഷിക്കപ്പെടും എന്നുള്ള ബോധ്യം ആളുകൾക്ക് വരികയും കുറ്റകൃത്യങ്ങൾ കുറയുകയും ചെയ്യുകയുള്ളൂ..

എന്നാലും എല്ലാ മുസ്ലിം സ്ത്രീകളെയും ബലാൽസംഘം ചെയ്യുമെന്ന് ഒരു സംഘി പറഞ്ഞപ്പോൾ നമ്മൾ ഇപ്പൊൾ കാണുന്ന തരത്തിലുള്ള പൊതു ജന രോഷം അന്ന് ഉണ്ടകാതിരുന്നത് എന്തുകൊണ്ട് ആയിരിക്കും? അന്ന് ബിജെപി നേതാക്കൾക്ക് ഇപ്പൊൾ ഉണ്ടായ പോലുള്ള പ്രതികരണം ഉണ്ടാകാതെ ഇരുന്നതിൽ അൽഭുതം ഇല്ല, കാരണം കത്വയിൽ എട്ടു വയസ്സുള്ള ആസിഫ എന്ന പെൺകുട്ടിയെ ബലാൽസംഘം ചെയ്തു കൊന്ന കേസിൽ പ്രതികൾക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്ത ഒരാളെ പിന്നീട് മന്ത്രി ആക്കി പ്രൊമോഷൻ കൊടുത്ത ഒരു പാർട്ടി ആണത്. എല്ലാ കുറ്റവാളികളെയും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ അപലപിക്കണം, അല്ലെങ്കിൽ നമ്മൾ വെറും സംഘികൾ ആയിപോകും.