Humour
ആണുങ്ങളെ കോഴി എന്നു വിളിക്കാനുള്ള കാരണം വെളിപ്പെട്ടു !

സ്ത്രീലമ്പടന്മാരായ ചില പുരുഷന്മാരെ കോഴി എന്ന് വിളിക്കാറുണ്ട്. എന്നാൽ അതിന്റെ കാരണം അറിയാതെ ലോകം ഇത്രെയും കാലം ഉഴലുകയായിരുന്നു. ഭാഗ്യത്തിന് അതിന്റെ കാരണം കണ്ടെത്താനുള്ള നിയോഗം ഉണ്ടായിരിക്കുന്നത് അമേരിക്കയിൽ താമസമാക്കിയ ഒരു ഇന്ത്യക്കാരന് തന്നെയാണ്. അദ്ദേഹത്തിന്റെ പേരാണ് നസീർ ഹുസ്സൈൻ കിഴക്കേടത്. ഒരു രസകരമായ കഥയിൽ നിന്നാണത്രെ ആ പേരുണ്ടായത്. നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ ആ ഹ്യൂമർ പോസ്റ്റ് വായിക്കാം
Nazeer Hussain Kizhakkedathu
ആണുങ്ങളെ കോഴി എന്നു വിളിക്കാനുള്ള കാരണം വെളിപ്പെട്ടു.
…
അമേരിക്കയുടെ 30-ാമത് പ്രസിഡന്റായ കാൽവിൻ കൂളിഡ്ജും ഭാര്യ ഗ്രേസ് കൂളിഡ്ജും ഒരു ചിക്കൻ ഫാമിൽ രണ്ട് ഭാഗങ്ങളിലായി സന്ദർശനം നടത്തുകയായിരുന്നു. അവിടെ പിടക്കോഴികളുമായി ഇണചേരുന്ന ഒരു പൂവൻ കോഴിയെ കണ്ടപ്പോൾ ശ്രീമതി കൂളിഡ്ജ് ഒരു പൂവൻകോഴി ഒരു ദിവസം എത്ര തവണ ഇണചേരുമെന്ന് ഫാം നടത്തുന്ന ആളോട് ചോദിച്ചു.
“ഡസൻകണക്കിന് തവണ” എന്ന് കർഷകൻ വിശദീകരിച്ചു,
“എന്റെ ഭർത്താവിനെ കാണുമ്പോൾ ഇത് പറയൂ” എന്ന് ശ്രീമതി കൂളിഡ്ജ് പറഞ്ഞു. .
കർഷകൻ ഇത് പ്രസിഡൻ്റിനോട് പറഞ്ഞപ്പോൾ , ഒരേ പൂവൻ കോഴി എല്ലാ തവണയും ഒരേ പിടക്കോഴിയോട് ആണോ ഇണ ചേരുന്നത് എന്ന് കൂളിഡ്ജ് കർഷകനോട് ചോദിച്ചു.
‘ഇല്ല, ഓരോ തവണയും വ്യത്യസ്ത പിടക്കോഴിയാണ്.” എന്ന് കർഷകൻ മറുപടി നൽകി.
”അത് എൻ്റെ ഭാര്യയോട് പറയൂ” എന്ന് പ്രസിഡൻ്റ് ചിരിച്ചുകൊണ്ട് മറുപടി നൽകി.
കഥ നടന്നതാണോ ഇല്ലയോ എന്നത് അറിയില്ല. പക്ഷേ മനുഷ്യൻ ഉൾപ്പെടെ സസ്തനികളിൽ ഒരേ പങ്കാളിയുമായി ഇണ ചേർന്ന് കൊണ്ടിരുന്നാൽ കാലം ചെല്ലുന്തോറും നമുക്ക് ലൈംഗിക താൽപര്യം കുറയുകയും എന്നാൽ പുതിയൊരു പങ്കാളി വരുമ്പോൾ ഈ താല്പര്യം ആദ്യത്തേത് പോലെ പോലെ കൂടുകയും ചെയ്യുന്ന പ്രതിഭാസത്തെ കൂളിഡ്ജ് ഇഫക്ട് എന്നാണ് വിളിക്കുന്നത്. തിരിച്ച് ആദ്യത്തെ പങ്കാളിയുടെ അടുത്ത് പോകുമ്പോൾ ലൈംഗിക താല്പര്യം വീണ്ടും താഴോട്ട് പോകും. പുരുഷന്മാരിലാണ് ഈ പ്രതിഭാസം കൂടുതലായി ആയി കാണപ്പെടുന്നത്. ആണുങ്ങളെ കോഴി എന്ന് വിളിക്കുന്നത് ശാസ്ത്രീയം ആണെന്ന് ഇപ്പൊൾ മനസ്സിലായോ 🙂.
1,356 total views, 4 views today