ലവ് ജിഹാദ് ആരോപണം; വലിയ കഷ്ണം കിട്ടിയിട്ടും ചെറുതാണ് കിട്ടിയതെന്നുള്ള കപട രോദനം

157

കേരളത്തിലെ കണക്കുകൾ പ്രകാരം ഹിന്ദുമതത്തിലേക്കാണ് ഏറ്റവും കൂടുതൽ മത പരിവർത്തനം ചെയ്തതെന്ന വാർത്തകൾ കണ്ടുകാണുമല്ലോ. ലവ് ജിഹാദ് ആരോപണത്തെ പാടെ അവഗണിക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്. Nazeer Hussain Kizhakkedathu ന്റെ പോസ്റ്റ് വായിക്കാം

Nazeer Hussain Kizhakkedathu :

പണ്ടൊക്കെ ഉമ്മ ഞങ്ങൾ കുട്ടികൾക്ക് പൊരിച്ച മീനിൻ്റെ കഷണം വിളമ്പുന്ന സമയത്ത് അതിൽ വലിയ കഷണം കിട്ടാൻ വേണ്ടി ഞങൾ അടിപിടി കൂടുമായിരുന്നു. ഏതാണ്ട് എല്ലാം ഒരേ വലിപ്പം ആയിരിക്കുമെങ്കിലും ഒരു ചെറിയ വ്യത്യാസം പോലും ഭൂകമ്പം ഉണ്ടാക്കും.
പിന്നീട് ഞാൻ ഒരു ഐഡിയ പ്രയോഗിച്ചു. എനിക്കാണ് ഏറ്റവും വലിയ കഷ്ണം കിട്ടുന്നത് എങ്കിലും എനിക്ക് ചെറിയ പീസാണ് കിട്ടിയത് എന്നും പറഞ്ഞ് ബഹളം വയ്ക്കും, മറ്റുള്ളവർ അതോടെ ആകെ കൺഫ്യൂഷൻ ആകും.

കേരളത്തിലെ ലവ് ജിഹാദ് വിവാദത്തിൽ മുങ്ങി പോകുന്ന കണക്കുകൾ കാണുമ്പോൾ എനിക്ക് ഇതാണ് ഓർമ വരുന്നത്. വലിയ കഷ്ണം കിട്ടിയവൻ്റെ ഉച്ചത്തിലുള്ള കരച്ചിൽ. മനോരമയിൽ വന്ന ഒരു വാർത്ത പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ മാറിയത് ഹിന്ദു മതത്തിലേക്ക്- 4968 പേർ. ഏറ്റവും കുറവു മാറ്റം ബുദ്ധമതത്തിലേക്കും- ആറ്. ഇസ്‌ലാം മതത്തിലേക്ക് 1864 പേരും ക്രിസ്തു മതത്തിലേക്ക് 1496 പേരും മാറി.

Advaid അദ്വൈത് on Twitter: "There has been 8334 religious conversions in  Kerala in the last 7 years. 4968 converts chose Hinduism. 1864 converts  chose to Islam. 1496 conversions to Christianity. Source :ഇക്കാലയളവിൽ ആകെ മതം മാറിയത് 8334 പേർ. ഇതിൽ 60 ശതമാനത്തോളം പേർ ഹിന്ദു മതത്തിലേക്കാണു പരിവർത്തനം നടത്തിയത്. 2011 ജനുവരി മുതൽ 2017 ഡിസംബർ വരെ സംസ്ഥാന സർക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ മീഡിയ റിസർച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ തയാറാക്കിയതാണ് ഈ കണക്കുകൾ. ഇവ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്. പേരും മതവും മാറിയതു ഗസറ്റിൽ പ്രസിദ്ധീകരിക്കാത്തവർ ഉണ്ടോയെന്നു വ്യക്തമല്ലെന്ന് ഇന്റലിജൻസ് അധികൃതർ പറഞ്ഞു.

പഠനത്തിൽ തെളിഞ്ഞ മറ്റു ചില കണക്കുകൾ: ഇക്കാലയളവിൽ ക്രിസ്തുമതത്തിൽ നിന്ന് 4756 പേരും ഇസ്‌ലാം മതത്തിൽ നിന്ന് 212 പേരും ഹിന്ദു മതത്തിലേക്കു മാറി. ആകെ 4968 പേർ. ഇതിൽ 2244 സ്ത്രീകൾ. ഹിന്ദുമതത്തിൽ നിന്നു 1424 പേരും ഇസ്‌ലാം മതത്തിൽനിന്ന് 72 പേരും ക്രിസ്തുമതത്തിലേക്കു മാറി. ആകെ 1496 പേർ. ഇതിൽ 720 പേർ സ്ത്രീകൾ.

ക്രിസ്തുമതത്തിൽ നിന്ന് 390 പേരും ഹിന്ദുമതത്തിൽ നിന്നു 1472 പേരും ബുദ്ധ മതത്തിൽനിന്ന് ഒരാളും ജൈന മതത്തിൽനിന്ന് ഒരാളും ഇസ്‌ലാം മതത്തിലേക്കു മാറി. ആകെ 1864 പേരിൽ 1055 സ്ത്രീകൾ. ക്രിസ്തുമതത്തിൽ നിന്ന് ഒരാളും ഹിന്ദുമതത്തിൽ നിന്ന് അഞ്ചുപേരും ഇക്കാലയളവിൽ ബുദ്ധ മതത്തിൽ ചേർന്നു. അതിൽ രണ്ടു സ്ത്രീകൾ. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി..