നെഹ്റു വാക്സിൻ ഫ്രീയായി കൊടുത്തതുകൊണ്ടാണ് ബിജെപിക്കാരിൽ പലരും ഇന്നും ഉള്ളത്, മോദി വാക്സിൻ വിറ്റു കാശാക്കുന്നു !

107

Nazeer Hussain Kizhakkedathu ന്റെ ഫേസ്‌ബുക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോമതിയുടെയും എൻ്റെയും കുട്ടികളുടെയും വക ഒരു അൻപതിനായിരം രൂപ. . കേൾക്കുമ്പോൾ വലിയ തുകയാണ് എന്ന് തോന്നാം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഞാൻ ഓഹരിയിൽ നിക്ഷേപിച്ചു കിട്ടിയ ലാഭത്തിൻ്റെ വെറും ഒരു ശതമാനം മാത്രമാണിത്. അതുകൊണ്ട് ഒട്ടും വലിയ തുക അല്ല. സാധാരണ ആളുകൾ ജോലി ഇല്ലാതെ നെട്ടോട്ടം ഓടുകയാണെകിലും stock market ഇതൊന്നും ബാധിക്കാത്ത പോലെ മുകളിലേക്ക് ആണ് പോകുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഏതാണ്ട് ഇരട്ടിയായി.

അമേരിക്കയിൽ ഞങ്ങൾക്ക് എല്ലാവർക്കും വാക്സിൻ സൗജന്യം ആയാണ് ലഭിക്കുന്നത്.വാക്സിൻ വിറ്റ് പോലും ലാഭം ഉണ്ടാക്കാൻ നോക്കുന്ന മുതലാളിത്തത്തെ അതിൻ്റെ മടയിൽ പോയി അതിൻ്റെ ടൂളുകൾ തന്നെ ഉപയോഗിച്ച് നേരിടുന്നതിൻറ സുഖം ഒന്ന് വേറെ തന്നെയാണ് 🙂
പെട്രോളിന് ഇപ്പൊൾ അമേരിക്കയിൽ നികുതി ഉൾപെടെ ലിറ്ററിന് 63 രൂപയാണ്, ഇന്ത്യയിൽ 90 രൂപയും. അധിക നികുതി ഇനത്തിൽ കേന്ദ്ര ഗോവെര്ന്മേന്റിനു കിട്ടുന്നത് ലിറ്ററിന് 20 രൂപയാണ് എന്ന് കൂട്ടിയാൽ തന്നെ, ഒരു വർഷം ഇന്ത്യ ഉപയോഗിക്കുന്ന പെട്രോളിന്റെ കണക്ക് വച്ച് നോക്കിയാൽ (35360000000 ലിറ്റർ വാർഷിക ഉപയോഗം ) തന്നെ 70,000 കോടി രൂപ ഈയിടെ പെട്രോൾ വില കുറക്കാതെ ഇരുന്നതിലൂടെ മാത്രം സർക്കാർ പോക്കറ്റിലാക്കുന്നുണ്ട്. ഇത്രയും പണം കിട്ടിയിട്ടും വാക്സിൻ സൗജന്യം ആക്കില്ല എന്ന് പറയുന്നത് ആരായാലും ശുദ്ധ തെമ്മാടിത്തരം ആണ്.

ഇവർ എപ്പോഴും കുറ്റം പറയുന്ന നെഹ്റു ഇന്ത്യക്കാർക്ക് എല്ലാവർക്കും സൗജന്യമായി വാക്സിൻ കൊടുത്തത് കൊണ്ടാണ് ഇന്ത്യയിൽ സംഘികൾ ഉൾപ്പെടെ പലരും ഇപ്പൊൾ ജീവിച്ചിരിക്കുന്നത് തന്നെ. സൗജന്യ വാക്സിൻ മനുഷ്യ അവകാശം ആയി പ്രഖ്യാപിക്കണം. മാത്രമല്ല സൗജന്യ വാക്സിൻ കൊടുത്ത് സമൂഹത്തിന് herd immunity കിട്ടിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ഉത്പാദന വർധനവ് കൊണ്ട് ഉണ്ടാകുന്ന ലാഭം തന്നെ ഈ വാക്സിൻ നൽകുന്ന ചിലവിൻ്റെ പല മടങ്ങ് വരും. ഒരു ചെറിയ cost benefit analysis ചെയ്താൽ മനസ്സിലാകുന്ന കാര്യമാണിത്.ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്നത് ശരിയാണ്, പക്ഷേ ഇതുപോലെ സ്വന്തം രാജ്യത്തെ സാധാരണക്കാരെ ശത്രുക്കളെ പോലെ കാണുന്ന ഒരാള് ആകരുത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇതേ അവസ്ഥയിലൂടെ കടന്നു പോയവര് ആണ് അമേരിക്കയിലെ ജനങ്ങൾ. ശ്വാസം കിട്ടാതെ, ഐസിയു ബെഡ് കിട്ടാതെ കൊറോണ ബാധിച്ചു മരിച്ച അനേകം ആളുകളെ അറിയാവുന്നത് കൊണ്ട് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ അധികം ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാവരും ദയവായി മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും സുരക്ഷിതർ ആയി ഇരിക്കുക.ഈ അവസരത്തിൽ ഒന്നിച്ച് നിൽക്കുന്ന, സംഭാവനകൾ നൽകുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.