Connect with us

COVID 19

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. കാരണം ഇവിടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ

 29 total views

Published

on

Nazeer Hussain Kizhakkedathu (USA)

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. കാരണം ഇവിടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു നഴ്സിംഗ് ഹോമിൽ മുറികളിലും ഫ്രീസറിലും ആയി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് 17 മൃതദേഹങ്ങളാണ്. ഞാൻ താമസിക്കുന്ന ജില്ലയിൽ മാത്രം ഇതുവരെ 216 പേര് മരിച്ചിട്ടുണ്ട്, കേരളത്തിന്റെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് ഇതുവരെ നാലായിരം പേരോളം മരിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 33,000 പേര് മരിച്ചു. (Update ഇപ്പൊൾ ടിവി വച്ചപ്പോൾ കണ്ട കണക്ക് : 37,084 പേര് മരിച്ചു
Update 2 : 38,664 deaths now)

ഏതാണ്ട് എല്ലാ ദിവസവും രണ്ടോ മൂന്നോ മലയാളികളുടെ മരണ വാർത്തക്ക് താഴെ ആദരാജ്ഞലികൾ എന്ന് എഴുതേണ്ടി വരുന്നുണ്ട്. പലരും വർഷങ്ങളായി ഇവിടെ ഉള്ളവരും, അസോസിയേഷനുകൾ വഴി നേരിട്ടോ , വേറെ സുഹൃത്തുക്കൾ വഴിയോ അറിയാവുന്നവരുമാണ്. അടുത്ത കൂട്ടുകാരോ ബന്ധുക്കളോ ഇപ്പോഴും കൊറോണ ബാധിതരായുണ്ട്. ഇങ്ങിനെയുള്ള വാർത്തകളുടെ ഇടയിൽ , കൊറോണ പ്രധാന വർത്തയല്ലാത്ത ഒരു നാട് കാണുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ, അതും എന്റെ നാട് തന്നെ തിരിച്ച് പഴയ പടി കക്ഷി രാഷ്ട്രീയ തർക്കങ്ങളിലേക്ക് തിരിച്ചുപോയതായി കാണുന്നത്. അതിന്റെ അർഥം കൊറോണ ഇപ്പോൾ നമ്മുടെ നാട്ടിൽ തത്കാലം എങ്കിലും പ്രധാന പ്രശനം അല്ല എന്ന് തന്നെയാണ്. ഇങ്ങിനെ ആക്കിത്തീർത്തത് നമ്മുടെ ആരോഗ്യ പ്രവർത്തകരും ഗവണ്മെന്റും ഒക്കെ കഠിന പ്രയത്നം ചെയ്തിട്ടു തന്നെയാണ്. വളരെ അധികം അന്താരാഷ്ട്ര മാധ്യമങ്ങളിൽ കേരളത്തെ കുറിച്ചുള്ള വാർത്തകൾ കണ്ട സന്തോഷം മറച്ചുവയ്ക്കുന്നില്ല.

പൊളിറ്റിക്സ് എന്നത് ബിസി നാലാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ എഴുതിയ ഒരു പുസ്തകമാണ്. ഒരു രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി ചെയ്യുന്നത് എന്തോ അതാണ് രാഷ്ട്രീയം എന്ന ഒരു വ്യഖ്യാനം കൂടി രാഷ്ട്രീയത്തിനുണ്ട്. പരസ്പരം ചെളി വാരിയെറിയുന്ന കക്ഷി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം. കൊറോണക്കാലത്ത് നല്ല രാഷ്ട്രീയത്തിന്റെ രണ്ടു ഉദാഹരണങ്ങൾ കണ്ടു, ഒന്ന് സംസ്ഥാനത്തെ സർക്കാർ തന്നെ ഏറ്റവും മികച്ച രീതിയിൽ പൊതു ആരോഗ്യ സംവിധാനത്തെയും മറ്റു സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി കൊറാണയെ നേരിട്ടത്. മറ്റൊന്ന് തന്റെ എംപി ഫണ്ട് കൊറോണ പ്രതിരോധത്തിന് എങ്ങിനെ ഏറ്റവും നന്നായി ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന ശശി തരൂർ എം പി.

ഫേസ്ബുക്കിൽ എങ്കിലും മോശം ഉദാഹരണങ്ങളിൽ എനിക്ക് ഇഷ്ടപെട്ട രാഷ്ട്രീയ നേതാവായ വിടി ബാലറാമും ഉൾപ്പെടുന്നു എന്നത് സങ്കടം ഉള്ള കാര്യമാണ്. ഞാൻ ജോലി ചെയ്യുന്നത് ഒരു സ്വിസ് ബാങ്കിലാണ്. കേരള സർക്കാരിന്റെ അത്ര തന്നെയോ അതിനേക്കാൾ കൂടുതലോ ആയ രഹസ്യ വിവരങ്ങൾ ഞങ്ങളും മൈക്രോസോഫ്റ്റും ആയി ഒരു കരാറിൽ എത്തി ക്‌ളൗഡിൽ അവരുടെ സെർവറിൽ ആണ് സ്റ്റോർ ചെയ്യുന്നത്. എൻക്രിപ്ഷൻ ഒക്കെ അറിയാവുന്നവർക്കും ക്‌ളൗഡ്‌ പ്രോജെക്ടിൽ മുൻപ് ജോലി ചെയ്തവർക്കും ഇതിന്റെ സാധ്യത എളുപ്പം മനസിലാകും. പക്ഷെ സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി മൈക്രോസോഫ്റ്റും ആയുള്ള കരാർ എഴുതാൻ മാത്രം ഒരു വർഷത്തിൽ ഏറെ എടുത്തു.

ഞങ്ങളുടെ ബാങ്കിന്റെ ക്‌ളൗഡ്‌ ഡാറ്റ കൈമാറ്റം കൈകാര്യം ചെയ്ത ടീമിൽ ഉള്ള ആളെന്ന നിലയ്ക്ക് സ്പ്രിംഗ്ലർ വിവാദത്തെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ പറയാൻ ജോലിയുമായി ബന്ധപ്പെട്ട ചില പരിമിതികളുണ്ട്. മാത്രമല്ല എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ന്യൂ ജേഴ്‌സിയിലെ പല മലയാളികൾക്കും അറിയാവുന്ന, ഞങ്ങളുടെ ഒക്കെ സ്വകാര്യ അഭിമാനമായ രാഗി തോമസാണ് ഈ കമ്പനി തുടങ്ങിയതും നടത്തിക്കൊണ്ടു പോകുന്നതും. ഇതിനെകുറിച്ചെല്ലാം അറിയാവുന്ന, പറയാവുന്ന ചില കാര്യങ്ങൾ പിന്നീട് വിശദമായി എഴുതാം. ഇപ്പോൾ തല്ക്കാലം കൊറോണയെ എങ്ങിനെയെങ്കിലും പിടിച്ചുകെട്ടാൻ നോക്കാം. കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓൻറെ കോണകം പാറിയ കഥ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കരുതല്ലോ.

 30 total views,  1 views today

Advertisement
Advertisement
Entertainment17 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment2 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment4 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment5 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment7 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment7 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement