ഞാനൊരു അമേരിക്കൻ പൗരനാണെങ്കിലും ട്രമ്പിന്റെ വാർത്താസമ്മേളനം കാണാറില്ല, പിണറായിയുടേതിന് എന്നും കാത്തിരിക്കാറുണ്ട്

381

Nazeer Hussain Kizhakkedathu

“അൾട്രാ വയലറ്റ് രശ്മികൾ കൊറോണ വൈറസിനെ കൊല്ലുമെങ്കിൽ ശക്തിയായ പ്രകാശം അല്ലെങ്കിൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിന്റെ അകത്തേക്ക് അടിച്ചു അവയെ കൊല്ലാൻ നിങ്ങൾക്ക് ശ്രമിച്ചു കൂടെ?”

“മാത്രമല്ല, അണുനാശിനികൾ കൊണ്ട് കൈ കഴുകിയാൽ വൈറസ് മരിക്കും എന്ന് നിങ്ങൾ പറയുന്നു, എങ്കിൽ ഈ ആണ് നാശിനി കൊണ്ട് കൊറോണ ബാധിച്ച ശ്വാസകോശങ്ങൾ കഴുകി വൃത്തിയാക്കി രോഗികളെ രക്ഷിക്കാൻ കഴിയുമോ എന്ന് നിങ്ങള്ക്ക് പരീക്ഷിച്ചു കൂടെ…”

ട്രോളല്ല, ഞങ്ങളുടെ പ്രസിഡന്റ് ട്രമ്പ് ഇന്ന് സീരിയസ് ആയി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഡോക്ടര്മാരോടും ശാസ്ത്രഞ്ജന്മാരോടും പറഞ്ഞതാണ്, സംശയമുള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം. സൂര്യഗ്രഹണസമയത്ത് നേരിട്ട് സൂര്യനെ നോക്കിയ മഹാനാണ്, പറഞ്ഞിട്ട് കാര്യമില്ല.രാഷ്ട്രീയക്കാർ തങ്ങൾക്ക് അറിയില്ലാത്ത വിഷയത്തിൽ ആഴത്തിൽ പഠിക്കാതെ അഭിപ്രായങ്ങൾ പറയരുത് എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം.

ഒരു അമേരിക്കൻ പൗരൻ ആണെങ്കിലും ട്രമ്പിന്റെ വാർത്താ സമ്മേളനം ഞാൻ കാണാറില്ല, പിണറായി വിജയന്റേതിന് എല്ലാ ദിവസവും കാത്തിരിക്കാറുണ്ട്. കാരണം ഇപ്പോൾ മനസിലായല്ലോ.