fbpx
Connect with us

International

ബിഗ് ഡാറ്റാ കാലത്തെ പത്രപ്രവർത്തനം

ലോകത്തിലെ പല പത്രപ്രവർത്തകരും ബിഗ് ഡാറ്റാ അനാലിസിസ് ചെയ്താണ് ചില പ്രധാനപെട്ട വാർത്തകൾ കണ്ടുപിടിക്കുന്നത്. ഉദാഹരണത്തിന് അറ്റ്ലാന്റ ന്യൂസ് ഒരു കളവ് പുറത്തുകൊണ്ടുവന്ന കഥ നോക്കൂ.

 165 total views,  1 views today

Published

on

Nazeer Hussain Kizhakkedathu

ബിഗ് ഡാറ്റാ കാലത്തെ പത്രപ്രവർത്തനം.

ലോകത്തിലെ പല പത്രപ്രവർത്തകരും ബിഗ് ഡാറ്റാ അനാലിസിസ് ചെയ്താണ് ചില പ്രധാനപെട്ട വാർത്തകൾ കണ്ടുപിടിക്കുന്നത്. ഉദാഹരണത്തിന് അറ്റ്ലാന്റ ന്യൂസ് ഒരു കളവ് പുറത്തുകൊണ്ടുവന്ന കഥ നോക്കൂ.അമേരിക്കയിൽ ബുഷ് ഗവണ്മെന്റ് “No Child Left Behind” എന്ന നിയമം കൊണ്ടുവന്നപ്പോൾ കുട്ടികളുടെ പഠന നിലവാരത്തിന്റെ ഉത്തരവാദിത്വം സ്കൂളുകളുടെ ചുമതലയിലായി. രാജ്യത്തെങ്ങും ഉള്ള സ്കൂളുകളിലെ കുട്ടികളുടെ ഇടയിൽ ഒരു പൊതു പരീക്ഷ നടത്തി ഫലം, കഴിഞ്ഞ വർഷം നടന്ന പരീക്ഷയുടെ ഫലവുമായി ഒത്തുനോക്കി, ഏതൊക്കെ സ്കൂളുകൾ ആണ് ആവശ്യമായ പുരോഗതി ഉണ്ടായത് എന്ന് കണ്ടുപിടിക്കും. പുരോഗതി ഇല്ലാത്ത സ്കൂളുകളിലെ ടീച്ചർമാരെ ഒന്നുകിൽ പിരിച്ചുവിടും അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറക്കും. ചിലപ്പോൾ സ്കൂൾ മൊത്തമായി തന്ന ഇല്ലാതെയാവും.

കുട്ടികൾ നന്നായി പരീക്ഷ എഴുതേണ്ടത് അങ്ങിനെ ടീച്ചർമാരുടെ കൂടി ആവശ്യമായി മാറിയ അവസരത്തിലാണ്, ചില സ്കൂളുകളിൽ ടീച്ചർമാർ പരീക്ഷയിൽ ചതി കാണിക്കാൻ തുടങ്ങിയത്. കുട്ടികളുടെ ഉത്തരക്കടലാസ് , പലപ്പോഴും കുട്ടികൾ അറിയാതെ തന്നെ, പരീക്ഷ കഴിഞ്ഞു തിരിചയക്കാനുള്ള ഒരു മണിക്കൂർ ഇടവേളക്കുളളിൽ സാധ്യമായ അത്ര ഉത്തരക്കടലാസുകൾ തിരുത്തുക എന്നതായിരുന്നു അവർ ചെയ്ത പരിപാടി.പക്ഷെ അതുവരെ മോശമായ റിസൾട്ട് കിട്ടിക്കൊണ്ടിരുന്ന പല സ്കൂളുകളും ഇത്തരം പരീക്ഷകളിൽ അവിശ്വസനീയമായ ഫലം കൊണ്ടുവരാൻ തുടങ്ങിയപ്പോൾ അറ്റ്ലാന്റ ന്യൂസ് എന്ന പത്രക്കാർക്ക് ചില സംശയങ്ങൾ ഉദിച്ചു. അധ്യാപകർ തന്നെ ചീറ്റിംഗ് ചെയ്ത ഈ കേസിനു പ്രത്യക്ഷമായ തെളിവുകൾ അസാധ്യമായത് കൊണ്ട് അവർ സ്റ്റാറ്റിസ്റ്റിക്സിലെ റിഗ്രെഷൻ അനാലിസിസ് എന്ന ടെക്‌നിക്ക് ഉപയോഗിച്ചുകൊണ്ട് അറ്റലാന്റ സ്കൂൾ സിസ്റ്റത്തിലെ എല്ലാ കുട്ടികളുടെയും മാർക്ക് പരിശോധിക്കാൻ തീരുമാനിച്ചു.

പേര് കേൾക്കുമ്പോൾ ഭയങ്കരൻ ആയി തോന്നുമെങ്കിലും റിഗ്രെഷൻ അനാലിസിസ് മനസിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ളതല്ല, പ്രത്യേകിച്ച് ലീനിയർ റിഗ്രെഷൻ അനാലിസിസ്. രണ്ട് വേരിയബിളുകൾ തമ്മിലുള്ള ബന്ധം അളക്കാനുപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്‌സ് രീതി മാത്രമാണത്. ഒരു നാട്ടിലെ ഏതാണ്ട് എല്ലാവർക്കും അഞ്ചടിക്കും ആറടിക്കും ഇടയിൽ ഉയരമുള്ളപ്പോൾ, അതിലെ ചിലർക്ക് ഏഴടിയിൽ കൂടുതൽ ഉയരമുണ്ടെങ്കിലോ, ചിലർക്ക് മൂന്നടി മാത്രമേ ഉയരം ഉള്ളുവെങ്കിലോ, അങ്ങിനെ ഉള്ളവരെ തിരിച്ചറിയാൻ ഇതുവഴി പെട്ടെന്ന് സാധിക്കും, കാരണം ശരാശരി റിഗ്രെഷൻ രേഖയുടെ വളരെ മുകളിലോ, താഴെയോ ഇങ്ങിനെയുള്ള ഡാറ്റ പോയിന്റ്സ് സ്ഥിതി ചെയ്യുക.

Advertisement

അതുപോലെ തന്നെ നമ്മുടെ നാട്ടിൽ പെയ്യുന്ന മഴയുടെ അളവ് ലീനിയർ റിഗ്രെഷൻ ചെയ്‌താൽ 2018 ലെ കാലവർഷം പെയ്ത മഴ ശരാശരിയിൽ നിന്ന് വളരെ മാറി നിൽക്കുന്നതായും കാണാൻ കഴിയും. വളരെ വര്ഷങ്ങളിലെ മഴയുടെ ഡാറ്റാ ഉണ്ടെങ്കിൽ അടുത്ത വര്ഷം പെയ്യാൻ പോകുന്ന ശരാശരി മഴ നമുക്ക് പ്രവചിക്കാനും ഇതുവഴി കഴിയും.അറ്റ്ലാന്റയിലെ കുട്ടികളുടെ പരീക്ഷ ഫലങ്ങൾ പരിശോധിച്ചപ്പോൾ ചില കുട്ടികൾ ചില ക്‌ളാസ്സുകളിൽ വളരെ നന്നായി പെർഫോം ചെയ്യുന്നു എന്നും, എന്നാൽ ഇതേ കുട്ടികൾ ഈ ക്ലാസ്സിന്റെ മുൻപത്തേ വർഷവും, അടുത്ത വർഷവും വളരെ മോശമായി ആണ് പരീക്ഷയിൽ മാർക്ക് കിട്ടിയതെന്നും കണ്ടെത്തി. സാധാരണയായി ഒരു വർഷം വളരെ നല്ല ടീച്ചറെ കിട്ടി നന്നായി പഠിക്കാൻ തുടങ്ങിയ കുട്ടികളുടെ മാർക്ക് തൊട്ടടുത്ത വർഷം പെട്ടെന്ന് പഴയ പോലെ താഴെ പോകാനുള്ള സാധ്യത പത്ത് കോടിയിൽ ഒന്ന് മാത്രമാണെന്നും അവർ കണക്കുകൂട്ടി കണ്ടുപിടിച്ചു. ഇതിൽ നിന്ന് ഈ ക്ലാസ്സിലെ ടീച്ചർ ചീറ്റ് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്ന് നിഗമനത്തിൽ അവരെത്തി.

പക്ഷെ ഇത് കൊണ്ടും അവരുടെ പഠനം അവസാനിച്ചില്ല. ഒരു ടീച്ചർ പരീക്ഷയിൽ ചീറ്റ് ചെയ്യാൻ ശ്രമിച്ചാൽ, കേരളം പി എസ് സി പരീക്ഷയിൽ എല്ലാ ഉത്തരവും ശരിയായി തിരുത്തി എഴുതി ഒന്നാം റാങ്ക് നേടിയ വിഡ്ഢികൾ അല്ലാതെ, തലക്കകത് അല്പമെങ്കിലും ആൾ താമസമുള്ളവർ ജയിക്കാൻ ആവശ്യമായ ഉത്തരങ്ങൾ എഴുതി കുറെ ഉത്തരങ്ങൾ തെറ്റായി തന്നെ ചേർക്കും. ഇങ്ങിനെ ചെയ്യുമ്പോൾ പക്ഷെ അവിടെ ഇവിടെയായി ശരി ഉത്തരവും തെറ്റായ ഉത്തരവും എഴുതാൻ സമയം എടുക്കും എന്നത് കൊണ്ട്, പലപ്പോഴും ഇവർ തുടർച്ചയായ കുറെ ഉത്തരങ്ങൾ ശരിയായി തിരുത്തി എഴുതുകയും മറ്റുള്ളവ വിദ്യാർത്ഥി എഴുതിയ പോലെ തന്നെ ശരിയോ തെറ്റോ കലർന്ന ഉത്തരങ്ങൾ ആയി വിടുകയും ചെയ്യും. ഇതും ഒരു ലളിതമായ കമ്പ്യൂട്ടർ പ്രോഗ്രാം കൊണ്ട് കണ്ടുപിടിക്കാവുന്ന പാറ്റേൺ ആണ്. ലളിതമായ ചോദ്യങ്ങളുടെയും , വിഷമം പിടിച്ച ചോദ്യങ്ങളുടെയും അടുത്തടുത്ത കുറെ ഉത്തരങ്ങൾ എല്ലാം ശരിയായി വന്നാൽ, അത് ചീറ്റിങ്ങ് നടന്നിരിക്കാൻ ഉള്ള ഒരു സാധ്യതയിലെക്കാണ് വിരൽ ചൂണ്ടുന്നത്.

അമേരിക്കയിൽ ഈ വസ്തുതകൾ ഉപയോഗിച്ച് കളവ് നടത്തിയ വളരെ ഏറെ അധ്യാപകരെയും സ്കൂൾ സൂപ്രണ്ടുമാരെയും അറസ്റ്റ് ചെയ്യുകയും അവർക്ക് ജയിൽ ശിക്ഷ വിധിക്കുകയും ഉണ്ടായി.അതുപോലെ തന്നെ എന്തുകൊണ്ട് ട്രമ്പ് അമേരിക്കയിൽ ജയിച്ചു എന്നതിനും ഒരു ബിഗ് ഡാറ്റ അനാലിസിസ് നടന്നിരുന്നു. ന്യൂ യോർക്ക് ടൈംസ് പത്രത്തിലെ നെയ്റ്റ് കോഹെൻ ചെയ്ത ഈ ഡാറ്റ അനാലിസിസിൽ ഏറ്റവും കൂടുതൽ കറുത്ത വർഗക്കാരെ വെറുക്കുന്ന , കളിയാക്കുന്ന ഗൂഗിൾ സെർച്ചുകൾ നടത്തുന്ന സ്ഥലങ്ങളിലാണ് ട്രമ്പിനു ഏറ്റവും കൂടുതൽ വോട്ട് കിട്ടിയതെന്ന് കണ്ടെത്തി. എന്ന് വച്ചാൽ, ഒരു കറുത്ത വർഗക്കാരനെ പ്രസിഡന്റ് ആയി ആദ്യമായി തിരഞ്ഞെടുത്ത അമേരിക്കയിൽ ഇതിനെ എതിർക്കുന്നവർ ഒബാമയുടെ പോളിസിയുടെ അതിന്റെ നേർ വിപരീതമായി, കുടിയേറ്റക്കാർക്ക് എതിരെ കറുത്ത വർഗക്കാർക്കെതിരെ എല്ലാം ഉള്ള പോളിസികൾ ഉള്ള ട്രംപിന് വ്യാപകമായി വോട്ട് ചെയ്തു.നോക്കൂ, ഇതൊന്നും ഇല്ലാതെ തന്നെ ബോസ്റ്റൺ ഗ്ലോബ് 2002 ൽ ചെയ്ത ഒരു വാർത്തയാണ് ലോകത്തിലെ കത്തോലിക്കാ ലോകത്തിലെ ബാല പീഡനങ്ങളെ പുറത്തു കൊണ്ടുവന്നതും, അവസാനം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വച്ച പോപ്പ് ബെനെഡിക്റ്റിനു പുറത്തേക്കുള്ള വഴി തുറന്നതും.

നമ്മുടെ നാട്ടിലെ വാർത്താ ലേഖകർ ഇപ്പോഴും പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ അതേപടി മുഖ്യമന്ത്രിയോട് ചോദിക്കുകയും, അതീന് അവർ തെളിവ് നൽകട്ടെ എന്ന് മുഖ്യമന്ത്രി മറുപടി പറയുമ്പോൾ മിണ്ടാതെ ഇരിക്കുകയും ചെയ്യുകയാണ്. ഇത് ഏത് സ്കൂൾ കുട്ടിക്കും ചെയ്യാവുന്ന കാര്യമല്ലേ? മറ്റു ചിലർ ചാനലിന്റെ റേറ്റിംഗ് കൂട്ടാനായി ബഹളം ഉണ്ടാകുന്ന രാഷ്ട്രീയക്കാരെ കൊണ്ടുവന്നു ആർക്കും ഉപകാരമില്ലാത്ത, ആരും ആരിൽ നിന്നും ഒന്നും പഠിക്കാത്ത ചർച്ചകൾ നയിക്കുന്നു. നിങ്ങൾക്ക് മാറാനുള്ള സമയമായി. ഗൂഗിൾ, ഫേസ്ബുക് ഡാറ്റ അനലിറ്റിക്സ് എല്ലാം സൗജന്യമായി പബ്ലിക് ആയി ലഭ്യമാണ്. ഉപയോഗിക്കാൻ അറിഞ്ഞാൽ മതി. അന്താരാഷ്ട്ര പത്രപ്രവർത്തനത്തിനുള്ള ഒരു പുലിറ്റ്സർ സമ്മാനം നമുക്ക് കേരളത്തിലേക്ക് കൊണ്ടുവരണ്ടേ?

Advertisement

 166 total views,  2 views today

Advertisement
SEX4 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment4 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment11 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy11 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment11 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment12 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment12 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment13 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy14 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment15 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »