fbpx
Connect with us

COVID 19

2020 ൽ മരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം, ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം

ചെറുപ്പം മുതൽ എന്നെ ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരു രോഗമാണ് ടോൺസിലൈറ്റിസ്. ഏഴിൽ പഠിക്കുമ്പോൾ തന്നെ ടോൺസിൽ അണുബാധയേറ്റ് തുടർച്ചയായി ഡോക്ടറെ കാണാൻ തുടങ്ങിയപ്പോൾ ഡോകട്ർ ഓപ്പറേഷൻ ചെയ്ത ടോണ്സിൽസ് എടുത്തു കളയാൻ നിർദ്ദേശിച്ചു.

 105 total views

Published

on

Nazeer Hussain Kizhakkedathu

ചെറുപ്പം മുതൽ എന്നെ ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരു രോഗമാണ് ടോൺസിലൈറ്റിസ്. ഏഴിൽ പഠിക്കുമ്പോൾ തന്നെ ടോൺസിൽ അണുബാധയേറ്റ് തുടർച്ചയായി ഡോക്ടറെ കാണാൻ തുടങ്ങിയപ്പോൾ ഡോകട്ർ ഓപ്പറേഷൻ ചെയ്ത ടോണ്സിൽസ് എടുത്തു കളയാൻ നിർദ്ദേശിച്ചു. ഓപ്പറേഷൻ എന്നൊക്കെ കേട്ടാൽ പേടിയായിരുന്ന ഉമ്മ അത് സമ്മതിച്ചില്ല. അവസാനം അമേരിക്കയിൽ വന്നു മാസത്തിൽ ഒരു പ്രാവശ്യം വച്ച് തൊണ്ടവേദനക്ക് ഡോക്ട്ടറെ കാണാൻ തുടങ്ങിയ സമയത്താണ് എന്തുകൊണ്ട് ഇനിയെങ്കിലും ഇത് ഓപ്പറേഷൻ വഴി എടുത്തു കളഞ്ഞുകൂടാ എന്നൊരു ചിന്ത വന്നത്. അപോഴെക്കും എനിക്ക് മുപ്പത് വയസ് കഴിഞ്ഞിരുന്നു.

ഓപ്പറേഷൻ നടത്തുന്നതിന് മുൻപ് ഇവിടുള്ള ഡോക്ടർ എനിക്കൊരു ബ്രീഫിങ് തന്നു. ടോണ്സിലെക്ടമി എന്നാണ് ഈ ഓപ്പറേഷന്റെ പേര്. ടോണ്സില്സ് മുറിച്ചു കളഞ്ഞു കഴിഞ്ഞിട്ട് മുറിവ് തുന്നി കിട്ടുന്നതിന് പകരം കരിച്ചു കളയുകയാണ് ചെയ്യുന്നത് (Cauterizing). നൂറിൽ മൂന്ന് പേർക്ക് ഒന്നുരണ്ടു ദിവസം കഴിഞ്ഞു ബ്ലീഡിങ് ഉണ്ടാകും, പുറത്ത് രക്തം കാണാത്ത തരത്തിലുള്ള ബ്ലീഡിങ് ആയത് കൊണ്ട് വായിൽ ചോരയുടെ രുചി എന്തെങ്കിലും തോന്നിയാൽ ഉടനെ എമെർജൻസി റൂമിലേക്ക് വരണം. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച ഐസ് ക്രീം പോലെ സോഫ്റ്റ് ഫുഡ് കഴിക്കണം. ഇതെല്ലം സമ്മതം ആണെങ്കിൽ സമ്മതപത്രത്തിൽ ഒപ്പിടണം.

ഇത്രയു പറഞ്ഞതിൽ എന്റെ മനസ്സിൽ തറച്ചത് രണ്ടാഴ്‌ചത്തെ ഐസ് ക്രീം തീറ്റ മാത്രമാണ്. നൂറിൽ വെറും മൂന്ന് പേർക്ക് മാത്രം സംഭവിക്കുന്ന ആന്തര രക്തസ്രാവം എന്റെ തലച്ചോർ രജിസ്റ്റർ ചെയ്തത് പോലുമില്ല. പക്ഷെ ദൗർഭാഗ്യവശാൽ ആ മൂന്നിൽ ഒരാൾ ഞാനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പപ്പങ്ങ കഷ്ണം ഉള്ള ഒരു ഐസ്ക്രീം കഴിച്ചതും തൊണ്ടയിൽ നിന്ന് ചോര വരാൻ തുടങ്ങി. ന്യൂ യോർക്കിൽ താമസിക്കുന്ന ഡോകട്ർ ഉടനെ ആശുപത്രിയിലേക്ക് വരാൻ പറഞ്ഞു. രക്തസ്രാവം ആന്തരികമായത് കൊണ്ട് എത്രമാത്രം രക്തം പോകുന്നുണ്ട് എന്ന് കണ്ടുപിടിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ സീരിയസ് ആയ ഒരു സ്ഥിതിയാണ് ഇതിനെ കണക്കാക്കുന്നത്. പിന്നെയും സർജ്ജറി നടത്തി ബ്ലീഡിങ് വരുതിയിലാക്കി.

ആ സംഭവത്തിന് ശേഷമാണു സ്ഥിതിവിവരകണക്കുകളിൽ (statistics) മൂന്ന് ശതമാനം എന്നൊക്കെ പറയുന്നത് നിസാര സംഖ്യയല്ല എന്ന് ഞാൻ കണക്കിലെടുക്കാൻ തുടങ്ങിയത്. നമുക്ക് സംഭവിക്കുന്നത് വരെ ഇതെല്ലം വെറും സംഖ്യകൾ മാത്രമാണ്. ഉദാഹരണത്തിന് അമേരിക്കയിൽ കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയ കാലത്ത് ഇത് ഇവിടെ സ്ഥിരം വരാറുള്ള ഫ്ലൂ പോലെ ഒന്നാണെന്നും മറ്റും പറഞ്ഞു നിസാരവൽക്കരിച്ച കൂട്ടുകാർ എനിക്കുണ്ടായിരുന്നു. പിന്നീട് നമ്മുടെ കൂട്ടുകാർക്ക് കൊറോണ പിടിപെടുകയും, പരിചയമുള്ള മലയാളികൾ വരെ മരിക്കാനും തുടങ്ങിയപ്പോളാണ് കാര്യങ്ങളുടെ ഗൗരവം ആളുകൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കുട്ടികൾക്കും കൊറോണ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ന്യൂയോർക്ക് ആശുപത്രികൾ റിപ്പോർട്ട് ചെയ്‌തു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ രോഗം പിടിപെട്ടവരിലെ മരണനിരക്ക് ഇപ്പോൾ 6 ശതമാനമാണ്. ഇന്ത്യയിൽ ഇപ്പോൾ ഇത് “വെറും” മൂന്നു ശതമാനം മാത്രമാണ്. കൊറോണ പിടിപെടാത്തവർക്ക് വെറും ഒരു നിസാര സംഖ്യ മാത്രം, പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് ഒരു വലിയ സംഖ്യ.

Advertisementകേരളത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ശതമാനത്തിലും താഴെയാണ്. മുൻപ് എന്തുകൊണ്ടാണ് ഇന്ത്യയിൽ അമേരിക്കയിലെ പോലെ കൊറോണ വ്യാപനം ഉണ്ടാകാത്തത് എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു. കേരളത്തിൽ കൊറോണ വന്ന ഇടക്ക് തെങ്കാശിയിൽ നിന്ന് ഗോമതിയുടെ അച്ഛനും അമ്മയും സ്ഥിരം വിളിച്ച് കേരളത്തിലെ ബന്ധുക്കളുടെ സുരക്ഷയെ കുറിച്ച് തിരക്കുമായിരുന്നു. പക്ഷെ ഇപ്പോൾ കഥ മാറി. തെങ്കാശി ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളും ഹോട് സ്പോട് ആയി മാറി. ഇപ്പോൾ ഞങ്ങൾ അച്ഛനെയും അമ്മയെയും വിളിച്ച് പുറത്തേക്ക് പോകരുത് എന്ന് പറയാൻ തുടങ്ങി. കേരളം കൊറോണ തുടങ്ങിയ സമയത്ത് നടത്തിയ ട്രേസിങ് , സോഷ്യൽ ഡിസ്റ്റൻസിങ് , പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌൺ പോലുള്ള ഇടപെടലുകൾ ആണ് രോഗികളുടെ എണ്ണവും മരണവും ഇത്രയും കുറക്കാൻ സഹായിച്ചത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.

ലോക്ക് ഡൌൺ ചെയ്യുമ്പോൾ ഉള്ള ഒരു പ്രശ്നം അത് സാമ്പത്തിക രംഗത്തെ അടിമുടി ബാധിക്കുമെന്നതാണ്. എന്നെയും ഗോമതിയെയും പോലുള്ള ചുരുക്കം പേർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയും. പക്ഷെ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യന്ന എന്റെ അനിയനെയും , തിരുപ്പൂരിൽ നിന്ന് വസ്ത്രങ്ങൾ എടുത്തുകൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തുന്ന എന്റെ ഇത്തയുടെ മകനെയും പോലെ ബഹുഭൂരിപക്ഷം ആളുകൾക്കും അങ്ങിനെ ഒരു ഭാഗ്യമില്ല. കൊറോണ പേടിച്ച് ലോക്ക് ഡൌൺ അനന്തമായി നീട്ടിയാൽ ആളുകൾ പട്ടിണി കിടന്നു മരിക്കും. പക്ഷെ മാർക്കറ്റ് ഒരു നിയന്ത്രണവും ഇല്ലാതെ തുറന്നാൽ നമ്മുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ ഉള്ളവർ കൊറോണ ബാധിച്ചു മരിക്കും. മൂന്നു ശതമാനവും ആറു ശതമാനവും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉൾപ്പെട്ടില്ലെങ്കിൽ മാത്രമാണ് നമുക്ക് ചെറിയ സംഖ്യകൾ ആയി തോന്നുക. അതുകൊണ്ട് തന്നെ മാർക്കറ്റ് മുഴുവൻ ആയി അനിയത്രിതമായി തുറക്കുക എന്നത് ആലോചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സൗത്ത് കൊറിയയിൽ night ക്ലബ്ബിൽ പോയ ഒരാളുടെ അടുത്ത് നിന്നാണ് രണ്ടാമത് തുറന്നതിന് ശേഷം പുതിയ വ്യാപനം തുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ..

ഒരു വാക്‌സിനോ, മരുന്നോ മാർക്കെറ്റിൽ ഇറങ്ങുന്നത് വരെ നിയന്ത്രിതമായി മാർക്കറ്റ് തുറക്കുക മാത്രമാണ് സർക്കാരിന് മുൻപിലുള്ള വഴി. ആശുപത്രികളുടെയും പുനരധിവാസ കേന്ദ്രങ്ങളുടെയും എണ്ണവും ഭാവിയിൽ മാർക്കറ്റ് തുറക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന രോഗികളുടെ എണ്ണവും തമ്മിൽ മാച്ച് ആകണം. പക്ഷെ ഇത് ചെയ്യുമ്പോൾ ആളുകൾ, പ്രത്യേകിച്ച് രോഗം ഉള്ളവരും, രോഗം ഉള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരും എവിടെ എല്ലാം പോകുന്നു, ആരോടെല്ലാം ഇടപഴകുന്ന എന്നത് പ്രധാനമായ സംഗതിയാണ്. വിദേശത്തു നിന്ന് പ്രവാസികൾ തിരിച്ചു വന്നതും മറ്റും വളരെ നല്ല രീതിയിലാണ് നമ്മൾ കൈകാര്യം ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ അതെ കാര്യക്ഷമത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പാസുകൾ ഇല്ലാതെ അതിർത്തി വഴി വരുന്നവരെ ട്രേസ് ചെയ്യാൻ കഴിയാതെ വന്നാൽ അത് വലിയൊരു വ്യാപനത്തിന് വഴി തെളിക്കും. അത് മനസിലാക്കിയാവണം ഹൈക്കോടതി ഇപ്പോൾ അതിർത്തിയിൽ വന്നവർക്ക് പ്രവേശനം അനുവദിച്ചെങ്കിലും ഇനി പാസ്സില്ലാത്തവരെ കടത്തി വിടില്ല എന്ന് പറഞ്ഞത്. പക്ഷെ പാസുകൾ ഇപ്പോൾ കിട്ടുന്നില്ല എന്നുള്ള പരാതികൾ ചില വിദ്യാർഥികൾ ടീവിയിൽ ഉന്നയിച്ചു കണ്ടു. സർക്കാർ ഏത്രയും പെട്ടെന്നു അങ്ങിനെയുള്ളവരുടെ ആശങ്കകൾ അകറ്റാൻ നടപടി എടുക്കണം.
ഓർക്കുക 2020 ൽ മരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം. ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം.

 106 total views,  1 views today

AdvertisementAdvertisement
Entertainment19 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment44 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment2 hours ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment2 hours ago

ഒടുവിൽ ആ ഇഷ്ടം തുറന്നു പറഞ് അനുശ്രീ. അടിപൊളിയായിട്ടുണ്ട് എന്ന് ആരാധകർ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 hour ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement