Connect with us

Kerala

നമ്മൾ എവിടെ നിന്ന് വരുന്നു എന്ന കാര്യത്തെ പരോക്ഷമായി കളിയാക്കിക്കൊണ്ട് “വനവാസി” എന്ന് വിളിക്കാൻ ചില “നഗരവാസി” രാഷ്ട്രീയക്കാരുണ്ടാവും

ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, “Thinking fast and slow” എന്ന വിഖ്യാതമായ

 0 total views

Published

on

Nazeer Hussain Kizhakkedathu
ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, “Thinking fast and slow” എന്ന വിഖ്യാതമായ പുസ്തകം എഴുതിയ, ഇക്കണോമിക്‌സിൽ നോബൽ കിട്ടിയ ഡാനിയേൽ കാനിമൻ ഇപ്പോഴും മനഃശാസ്ത്രം പഠിപ്പിക്കുന്ന , ഐവി ലീഗ് സർവകാലാശാലയായ ഇവിടെ പ്രവേശനം നേടുക വളരെ കഠിനമാണ്. പക്ഷെ ഈ യൂണിവേഴ്സിറ്റി അടിമത്വത്തിനു ചൂട്ടു പിടിച്ചതിനും , കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചതിനും കൂടി കുപ്രസിദ്ധമാണ്.
മിഷേൽ ഒബാമ പഠിച്ചതും ഈ യൂണിവേഴ്സിറ്റിയിലാണ്. കറുത്ത വർഗക്കാരിയായ മിഷേൽ ആണ് റൂം മേറ്റ് എന്നറിഞ്ഞപ്പോൾ ആ മുറിയിൽ താമസിച്ചിരുന്ന വെളുത്ത വർഗക്കാരി മുറി മാറി പോയി എന്ന് മിഷേൽ തന്റെ പുസ്തകത്തിൽ പറയുന്നു. ഓർക്കുക മിഷേൽ പ്രിൻസ്റ്റണിൽ പഠിച്ചത് 1980 കളിലാണ്. അത്ഭുതപ്പെടാനില്ല, കാരണം പ്രിൻസ്റ്റണിലെ പല പ്രൊഫെസ്സർമാർക്കും പണ്ട് അടിമകളായി കറുത്ത വർഗ്ഗക്കാരുണ്ടായിരുന്നു. ന്യൂ ജേഴ്സിയിലെ അടിമകച്ചവടത്തിന്റെ ഒരു കേന്ദ്രം കൂടിയായിരുന്നു പ്രിൻസ്ടൺ സർവകലാശാല പണ്ട്.
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളുടെയും ഭരണഘടനകളുടെ ആമുഖത്തിൽ സ്ഥാനം പിടിച്ച “സ്വാതന്ത്ര്യം, സമത്വം, നീതി” എന്നൊക്കെ ഇരുന്നൂറ് വർഷം മുൻപ് ഭരണഘടനയിൽ എഴുതിവച്ച, അമേരിക്കയിൽ കറുത്തവർക്കും വെളുത്തവർക്കും ഒരേ സ്കൂളിൽ ഇരിക്കാം എന്ന് കോടതി വിധി വന്നത് 1960 ൽ മാത്രമാണ്. അന്ന് പക്ഷെ ക്ലാസ്സിലേക്ക് പോയ റൂബി ബ്രിഡ്ജസ് എന്ന കുട്ടിക്ക് പട്ടാളക്കാരുടെ അകമ്പടിയോടെ ഒറ്റക്ക് ക്ലാസ്സിരിക്കേണ്ടി വന്നു, കാരണം വെളുത്ത കുട്ടികളെ അവരുടെ മാതാപിതാക്കൾ സ്കൂളിൽ നിന്ന് പിൻവലിച്ചു.
ഈ വർഷം, പഠനമികവിന്റെ അടിസ്ഥാനത്തിൽ പ്രിൻസ്ടനിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി തിരഞ്ഞെടുത്തത് നിക്കോളാസ് ജോൺസൻ എന്ന ഒരു കറുത്ത വർഗക്കാരനെയാണ്, 274 വർഷത്തെ ചരിത്രത്തിൽ ആദ്യം. ചരിത്രം വഴിമാറി നടക്കുന്ന ഈ വാർത്ത വായിച്ചപ്പോൾ എനിക്ക് കേരളത്തിലെ ശ്രീധന്യയെ ഓർമ വന്നു, അയ്യങ്കാളിയെയും.
1914 ലാണ് താഴ്ന്ന ജാതിക്കാരിയാണ് എന്ന ഒറ്റകാരണത്താൽ ഊരൂട്ടമ്പലം ഗവണ്മെന്റ് സ്കൂളിൽ പഞ്ചമിക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതും, സ്കൂൾ ഉയർന്ന ജാതിക്കാർ തീവച്ച് നശിപ്പിക്കുന്നതും. വിദ്യഭ്യാസ സമത്വം കിട്ടുന്ന വരെ കർഷകർ ജോലിക്ക് കയറില്ല എന്ന സമരമുറയാണ് അയ്യൻ‌കാളി ഇതിനെതിരെ പ്രയോഗിച്ചത്. വളരെ നാൾ നീണ്ടുനിന്ന ഈ സമരം ദളിത് വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം ഉറപ്പുവരുത്തിയാണ് അവസാനിച്ചത്. ആ സമരവിജയത്തിന്റെ ഒരു തുടർച്ചയയാണ് ശ്രീധന്യയുടെ വിജയത്തെ ഞാൻ കാണുന്നത്.
ചൂട് വച്ച് വിരിയിച്ചെടുക്കുന്ന ചിലരുടെ വിജയങ്ങൾക്കിടയിൽ പൊരുതി തന്നെ നേടേണ്ട വിജയങ്ങൾ ചിലതുണ്ട്, അതിന്റെ മധുരം ഒന്ന് വേറെ തന്നെയായിരിക്കും.അതിനിടയിൽ നമ്മൾ എവിടെ നിന്ന് വരുന്നു എന്ന കാര്യത്തെ പരോക്ഷമായി കളിയാക്കിക്കൊണ്ട് “വനവാസി” എന്ന് വിളിക്കാൻ ചില “നഗരവാസി” രാഷ്ട്രീയക്കാരുണ്ടാവും. അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പിക്കൊണ്ട്, തലയുയർത്തി മുന്നോട്ടുപോവുക .
നോട്ട് : അമേരിക്കയിലെ മറ്റൊരു പ്രശസ്ത സര്വകലാശാലയായ, 1701 ൽ സ്ഥാപിക്കപ്പെട്ട , Yale University , ഒരു കണക്കിൽ കേരളത്തിന്റെ പണം കൊണ്ടുണ്ടാക്കിയതാണ്, അതിന്റെ കഥ പിന്നെ എഴുതാം.

 1 total views,  1 views today

Advertisement
Entertainment9 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment15 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment19 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement