Connect with us

സ്ത്രീ ശരീരത്തിൽ നാവുകൊണ്ട് അക്ഷരമാല എഴുതുന്ന ടെക്നിക് തരുന്ന ഫലം അനുഭവിച്ചു തന്നെ അറിയണം

ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത

 40 total views,  1 views today

Published

on

Nazeer Hussain Kizhakkedathu

മലയാള സിനിമയിൽ സ്ത്രീകൾ തന്നെ ഫോർപ്ലേ ആവശ്യപ്പെടുന്ന സീനുകൾ വരുന്ന സമയത്ത് എൻ്റെ പഴയ ഒരു പോസ്റ്റ് ഒന്ന് കൂടി. ഇനി സ്ത്രീകളുടെ രതിമൂർച്ഛയെ കുറിച്ച് കൂടി നമുക്ക് സംസാരിച്ച് തുടങ്ങണം. കാര്യം സാധിച്ച് കഴിഞ്ഞ് തിരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ഇന്ത്യൻ പുരുഷന്മാരെ ഉണർത്തേണ്ട സമയമായി..

Foreplay എന്ന വാക്കിന്റെ മലയാളം എന്താണെന്നറിയാമോ?

ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത ഒരു സംഭവമാണ്.കൊച്ചു പുസ്തകങ്ങൾ വായിച്ചു ലൈംഗികത പഠിച്ച ആണുങ്ങളും, ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തു പോകും എന്ന് കേട്ട് വളർന്ന പെണ്ണുങ്ങളും ഉള്ള ഒരു സമൂഹത്തിൽ ഇത് അത്ര അസാധാരണമല്ല. പലരും കരുതുന്നത് ലൈംഗികത തുടങ്ങുന്നതും അവസാനിക്കുന്നതും ബെഡ് റൂമിൽ ആണെന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർ. കിടപ്പറയിൽ വന്നു ഒരു കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും കൊണ്ടുണരുതല്ല സ്ത്രീ ലൈംഗികത. വളരെ നേരം എടുത്തു മാത്രം പരകോടിയിൽ എത്തുന്ന സ്ത്രീലൈംഗികത ദിവസം മുഴുവൻ നടക്കുന്ന ഒരു തുടർ പ്രവർത്തനമാണ് ഇത് മനസിലാവാതെ കിടപ്പറയിൽ യുദ്ധം പ്രഖ്യാപിക്കുന്ന ആണുങ്ങളാണ്, എന്റെ ഭാര്യയ്ക്ക് ലൈംഗികതയിൽ ഒരു താല്പര്യവും ഇല്ലെന്ന് പരാതി പറയുന്നത്.

ഓർഗാസം എന്ന് കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത വളരെ അധികം സ്ത്രീകൾ ഉള്ള ഒരു സമൂഹം കൂടിയാണ് നമ്മുടേത്, കാര്യം കണ്ടു തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷന്മാരുടെ നാട്ടിൽ ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു കൊടുക്കൽ വാങ്ങലാണ് ലൈംഗികത, പലപ്പോഴും സ്ത്രീകൾക്ക് കൊടുക്കാനുള്ള ബാധ്യത മാത്രമായി ഇത് ചുരുങ്ങി പോകുന്നു എന്ന് മാത്രം. നമ്മുടെ സമൂഹവും മതങ്ങളും സ്ത്രീകളെ പഠിപ്പിച്ചിരിക്കുന്നതും, ഭർത്താവിനെയും, അവന്റെ കുടുംബത്തെയും, കുട്ടികളെയും നോക്കുന്നതാണ് സ്ത്രീയുടെ ജീവിത ലക്‌ഷ്യം എന്നാണല്ലോ. ലൈംഗികതയിലും വിവാഹജീവിതത്തിലും സന്തോഷവും സംതൃപ്തിയും സ്ത്രീയുടെ കൂടെ അവകാശം ആണെന്ന് നമ്മുടെ സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്.

ലൈംഗികത നാല് ഘട്ടങ്ങളായാണ് നടക്കുന്നത്. Foreplay, Play, Orgasm, & Post-Orgasm എന്നിവയാണിവ. ഇതിൽ Foreplay ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഒന്നാണ്. അടുക്കളയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോൾ പിറകിലൂടെ പോയി കൊടുക്കുന്ന ഒരു അപ്രതീക്ഷിത കെട്ടിപിടുത്തവും, ഉമ്മ വയ്ക്കലും, whatsapp ൽ ഭാര്യയ്ക്ക് അയക്കുന്ന ചില കുസൃതി മെസ്സജുകളും മുതൽ, ചില നോട്ടങ്ങൾ വരെ foreplay യുടെ ഭാഗമാണ്.

പതുക്കെ പതുക്കെ ചൂടായി വരുന്ന കടൽ പോലെയാണ് സ്ത്രീ ലൈംഗികതയെന്നാൽ, പെട്ടെന്ന് ചൂട് പിടിക്കുകയും തണുക്കുകയും ചെയ്യുന്ന കരയാണ് പുരുഷൻ. കരയിലേക്കാൾ കൂടുതൽ അത്ഭുതങ്ങൾ തീർച്ചയായും ഒളിപ്പിച്ചു വച്ചിരിക്കുന്നത് കടൽ തന്നെയാണ് ഇക്കാര്യത്തിലും. അത് മനസിലാക്കാൻ ശ്രമിക്കാതെ കിടപ്പറയിൽ മാത്രം തുടങ്ങുന്ന ഒന്നായി ലൈംഗികത മാറിയാൽ വൈവിധ്യമാർന്ന രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച സമുദ്രം വെറും ഉപ്പുവെള്ളം മാത്രമുള്ള ഒരു കുളമായി മാത്രം നിങ്ങൾക്ക് അനുഭവപ്പെടും. പല തരം ഫോർപ്ലെ ടെക്നിക്കുകൾ ഇൻ്റർനെറ്റിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ലഭിക്കും. സ്ത്രീ ശരീരത്തിൽ നാവ് കൊണ്ട് അക്ഷരമാല എഴുതുന്ന ടെക്നിക് ഒക്കെ തരുന്ന ഫലം അനുഭവിച്ച് തന്നെ അറിയണം. അടുത്ത തലമുറയിൽ എങ്കിലും foreplay ക്ക് ഒരു മലയാളം വാക്കുണ്ടാവും എന്ന് പ്രതീക്ഷിക്കാം…

 41 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement