fbpx
Connect with us

cinema

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

Published

on

Nazeer Hussain Kizhakkedathu 

(സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് )

നിങ്ങൾ ഒരു സിനിമാ സംവിധായകൻ അല്ലെങ്കിൽ സംവിധായിക ആണെന്ന് കരുതുക. താഴെ പറയുന്ന സീൻ നിങ്ങൾ ചിത്രീകരിക്കുന്നു എന്നും മനസ്സിൽ ചിന്തിക്കുക. നിങ്ങളാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും അവരോട് അഭിനയിക്കാൻ ആവശ്യപ്പെടുന്നതുമെല്ലാം. ഒരു നല്ല സംവിധായകൻ ആകണമെങ്കിൽ മനസ്സിൽ ഓരോ സീനും ഒരു സ്‌ക്രീനിൽ എന്ന പോലെ നിങ്ങള്ക്ക് കാണുവാൻ സാധിക്കണം. ഇത് വായിക്കുമ്പോൾ ഈ സംഭവങ്ങൾ നിങ്ങൾ മനസ്സിൽ കാണണം. എന്നിട്ട് മാത്രം തുടർന്ന് വായിക്കുക.

“ഒരു പ്രശസ്ത വക്കീൽ ആണ് ഈ സീനിലെ പ്രധാന കഥാപാത്രം. ഈ വക്കീൽ തന്റെ കക്ഷിയെ കാണാനായി യാത്ര പുറപ്പെടുന്നു. ഒരു സ്കൂട്ടറിലാണ് വക്കീൽ പോകുന്നത്. നഗരത്തിനടുത്തുള്ള ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റാറ്റാന്റിലാണ് കക്ഷി വരാമെന്ന് പറഞ്ഞിട്ടുള്ളത്. വക്കീൽ അവിടെയെത്തി സ്കൂട്ടർ പാർക്ക് ചെയ്തു കക്ഷിയെ കാണാനായി പോകുന്ന വഴിക്ക്, മദ്യപിച്ച് ലക്കുകെട്ട ഒരാൾ പെട്ടെന്ന് വക്കീലിനെ ആക്രമിക്കുന്നു. അസഭ്യം പറയുന്നു, വക്കീലിന്റെ കയ്യിലെ ഫോണെടുത്ത് വലിച്ചെറിയുന്നു. ഒരു നിമിഷത്തേക്ക് പകച്ച് പോയ വക്കീൽ പെട്ടെന്ന് മനഃസാന്നിധ്യം വീണ്ടെടുക്കുകയും അക്രമിയെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. കുറെ പേര് ഇത് മൊബൈൽ ഫോണിൽ പകർത്തുന്നു”
ഇത്രയും നിങ്ങൾ മനസ്സിൽ കണ്ടുകഴിഞ്ഞുവെങ്കിൽ മാത്രം താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുക.

1. വക്കീൽ കഥാപാത്രം ഒരു പുരുഷൻ ആയിരുന്നോ സ്ത്രീ ആയിരുന്നോ
2. വക്കീൽ കഥാപാത്രം ഒരു ദളിത് ആയിരുന്നോ ബ്രാഹ്മണൻ ആയിരുന്നോ?
3. വകീൽ കഥാപാത്രം അഭിനയിച്ച ആൾ കറുത്തിട്ട് ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?
3. വഴക്കിട്ട ആൾ കറുത്തിട്ട ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?
4. വഴക്കിട്ട ആൾ ഒരു “ഉയർന്ന” ജാതിയിൽ പെട്ട ഒരാൾ ആയിരുന്നോ?

Advertisement

ഇത് വായിച്ച ഭൂരിപക്ഷം പേരും ഒരു ദളിത് സ്ത്രീയെ മേല്പറഞ്ഞ സീനിലെ വക്കീലായി മനസ്സിൽ കണ്ടു കാണില്ല എന്നുറപ്പാണ്. അത്രയ്ക്ക് പുരോഗമനമൊന്നും നമ്മുടെ നാട്ടിൽ ആയിട്ടില്ല. പക്ഷെ ഞാൻ ഒരു കഥ പോലെ പറഞ്ഞ സംഭവം യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. കോഴിക്കോട് ബീച്ചിൽ വച്ച് അഭിഭാഷകയായ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ആ വക്കീൽ കറുത്ത നിറമുള്ള ദളിത് സ്ത്രീ ആയിരുന്നു. പക്ഷെ നമ്മുടെ പലരുടെയും മനസ്സിൽ വക്കീലായി വന്നത് “ഉന്നത” കുല ജാതനായ കഴുത്തിൽ രുദ്രാക്ഷം ഇട്ട നരസിംഹത്തിലെ “നന്ദഗോപാൽ മാരാർ” തരത്തിലുള്ള വക്കീലോ മറ്റോ ആയിരിക്കും. എന്തായാലും ഒരു ദളിത് സ്ത്രീ വക്കീലിനെ അത്ര പെട്ടെന്ന് മനസ്സിൽ ആലോചിക്കാൻ മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ല, കാരണം അത്രയ്ക്ക് മാത്രം ദളിത് വക്കീലന്മാരെ തന്നെ കേരളവും കണ്ട് തുടങ്ങിയിട്ടില്ല. (ഞാനുൾപ്പടയുള്ള ആളുകൾ ഈ ബയാസിന്റെ അടിമകളാണ്, ചിലർ അത് മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം. പുരുഷന്മാർ ഫെമിനിസം സംസാരിക്കുന്നത് പോലെയാണ് ജാതിയുടെ തിക്തഫലം അനുഭവിക്കാത്തവർ ജാതിയെക്കുറിച്ച് സംസാരിക്കുന്നത്. അനുഭവവും ആനുഭാവവും വേറെ വേറെ സംഗതികളാണ്)

സുപ്രീം കോടതിയിൽ തന്നെ മുപ്പത്തി മൂന്ന് ജഡ്ജിമാരിൽ വെറും രണ്ടുപേരാണ് ദളിത് വിഭാഗത്തിൽ നിന്നുള്ളത്. വെറും മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപൻ ബ്രാഹ്മണർ മനുഷ്യർക്ക് കിട്ടാവുന്ന എല്ലാ ഗുണങ്ങളും ലഭിച്ച് മുൻജന്മ സത്കർമ ഫലമായി ജനിച്ചവരാണെന്നു പ്രസംഗിച്ചത്. അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണമെന്ന് വാശി പിടിക്കുന്ന സിനിമാ നടൻ രാജ്യസഭാംഗമായിരുന്നതും കേരളത്തിൽ നിന്നാണ്. സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും, അധികാരത്തിലും മാധ്യമങ്ങളിലും അനർഹമായ തോതിൽ പ്രാധിനിത്യം ഉള്ള ഇവർ തന്നെ ജാതി സംവരണത്തിന് എതിരെ തരം കിട്ടുമ്പോൾ സംസാരിക്കുന്നതും കാണാം.

ജാതി പ്രവർത്തിക്കുന്നത് വളരെ നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ് എന്ന് കാണിക്കാൻ വേണ്ടിയാണു ഞാൻ ഈ ചിന്താ പരീക്ഷണം പറഞ്ഞത്. ഇത് നമ്മുടെ നാട്ടിലെ മാത്രം പ്രശ്നമല്ല, പ്രസിഡന്റ് ആകുന്നതിനു ഏതാണ്ട് ഏഴു വർഷങ്ങൾക്ക് മുൻപ്, അമേരിക്കയിൽ ഒരു സംസ്ഥാനത്തെ സെനറ്റർ ആയിരിക്കുന്ന സമയത്ത്, ഒരു മീറ്റിംഗിൽ പങ്കെടുത്ത ബരാക് ഒബാമയോട് , അദ്ദേഹം റെസ്റ്റാറ്റാന്റിലെ ഒരു ജോലിക്കാരൻ ആണെന്ന് തെറ്റിദ്ധരിച്ച്, ഒരു വെള്ളക്കാരൻ വെള്ളം കൊണ്ടുവരാൻ പറഞ്ഞു വിട്ട സംഭവം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ജാതിയും അമേരിക്കയിലെ വർണവെറിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെയാണ്. കറുത്തവർ വില്ലന്മാരും വെളുത്തവർ നായകരും ആയ ഇന്ത്യൻ സിനിമകൾ നമ്മൾ എത്ര കണ്ടതാണ്. കറുത്തവർ അല്ലെങ്കിൽ ദളിത് ജാതിക്കാർ എത്ര ഉയർന്ന വിദ്യാഭ്യാസം ലഭിച്ചാലും അവരുടെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അവർ അംഗീകരിക്കപ്പെടില്ല, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്ദ ബിരുദവും, ലണ്ടൺ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് രണ്ട് ഡോക്ടറേറ്റുകളും കിട്ടിയ, ഇന്ത്യ കണ്ട ഏറ്റവും വലിയ ജ്ഞാനിയായ ബാബാസാഹേബ് അംബേദ്കറെ പോലും വെറുമൊരു ദളിത് നേതാവ് മാത്രമായിട്ടാണ് നമ്മൾ കാണുന്നത്. അതേസമയം ഒരു ബ്രാഹ്മണൻ ആണെങ്കിൽ പത്താം ക്ലാസ് പാസ്സായിട്ടില്ലാത്ത ഒരാളാണെങ്കിൽ പോലും സമൂഹം ഭയഭക്തി ബഹുമാനത്തോടെ കാണും എന്നതാണ് ഇന്നത്തെ സാമൂഹിക യാഥാർഥ്യം. പൂണൂലും, കുറച്ച് മന്ത്രങ്ങളും അറിഞ്ഞാൽ നമ്മുടെ നാട്ടിലെ റോക്കറ്റ് വിടാൻ പോലും അവരുടെ അനുമതി വേണ്ടിവരും. ജനനം കൊണ്ടുതന്നെ തങ്ങൾ ആരൊക്കെയോ ആണെന്ന് കരുതിയിരിക്കുന്ന നാർസിസ്റ്റുകളാണ് ഇവർ.

അമേരിക്കയിലെ വംശീയതയും ഇന്ത്യയിലെ ജാതിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് “കാസ്റ്റ്” എന്ന പുസ്തകമെഴുതിയ ഇസബെൽ വിൽക്കേഴ്‌സാൻ ഇന്ത്യയിൽ വന്നപ്പോൾ നിരീക്ഷിച്ച ഒരു കാര്യം ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആരൊക്കെ ഏതു ജാതിയിൽ പെടുന്നു എന്ന് ഒരു പിടിയുമില്ലാതിരുന്ന അവർ ജാതിയെ കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ ഒരു സെമിനാറിൽ വച്ച് ആരൊക്കെ ആണ് “ഉന്നത” ജാതിക്കാർ, ആരൊക്കെയാണ് “താഴ്ന്ന” ജാതിയിൽ പെടുന്നത് എന്ന് കൃത്യമായി, ആളുകളുടെ ശരീര ഭാഷ നിരീക്ഷിച്ച്, പറയാൻ കഴിഞ്ഞു എന്നെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ജാതിയെ കുറിച്ച് വളരെ വിശദമായി ആഴത്തിൽ സംസാരിച്ച് ഒരു ദളിത് പ്രൊഫെസ്സറെ അധികാര മനോഭാവത്തോടെ ചോദ്യം ചെയുകയും മറ്റും ചെയ്ത, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പകുതി വിവരം പോലുമില്ലാത്ത ഒരു “ഉന്നത” കുലജാതയെ തിരിച്ചറിയാൻ വളരെ എളുപ്പമായിരുന്നു എന്നാണ് അവർ പറയുന്നത്. ആളുകളുടെ ശരീര ഭാഷ തന്നെ തങ്ങൾ “ഉയർന്നത്” “താഴ്ന്നത്” എന്ന് കരുതുന്ന ജാതികളുടെ സാനിധ്യത്തിൽ വ്യത്യാസപ്പെടുന്നു എന്നുള്ള കൗതുകപൂർവ്വമായ എന്നാൽ സത്യമായ ഒരു നിരീക്ഷണം. പഠിക്കുന്ന സമയത്ത് ഇത് കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് വളരെ പെട്ടെന്ന് അവർ പറയുന്നത് മനസിലാവുകയും ചെയ്തു.

Advertisement

ഞാൻ എംസിഎ കോഴ്സ് ചേരാനായി തിരുവനന്തപുരത്ത് ചെന്നപ്പോൾ ഒരു സമാന അനുഭവമുണ്ടായി. സംസ്ഥാനതലത്തിൽ ഇരുപത്തിനാലാം റാങ്ക് ഉണ്ടായിരുന്ന എന്നോട് അവിടെയിരുന്ന് അദ്ധ്യാപകൻ ചോദിച്ചത് മുസ്ലിം quota ആണോ എന്നാണ്. സംവരണത്തിന്റെ കുറിച്ചും അതിന്റെ അടിയൊഴുക്കളെ കുറിച്ചും , വിദ്യാർഥികൾ ചേരുന്ന സമയത്ത് അവിടെയിരിക്കുന്ന അദ്ധ്യാപകർ സംവരണം അട്ടിമറിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചൊന്നും ഒരു പിടിയും ഇല്ലാതിരുന്ന ഞാൻ എനിക്കറിയില്ല എന്ന് മറുപടി നൽകുകയും ചെയ്തു. കോളേജ് അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളുടെ സംവരണം ശരിയായി നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ ക്രമീകരണങ്ങൾ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ വിദ്യാർത്ഥി സംവരണമൊക്കെ നിശബ്ദമായി അട്ടിമറിക്കപെടും.

 

മേല്പറഞ്ഞ ലോകത്തിന്റെ ഇതിന്റെ നേർ വിപരീതമാണ് പുഴു എന്ന സിനിമ അവതരിപ്പിക്കുന്ന ലോകം. നായകൻ കറുത്തും വില്ലൻ വെളുത്തുമിരിക്കുന്ന, നായകൻ ദളിതനും വില്ലൻ ബ്രാഹ്മണനും ആയിരിക്കുന്ന ഒരു ലോകക്രമം. ഏതാണ്ട് ഇടവേള കഴിയുന്നത് വരെ യാഥാർഥ്യത്തോട് വളരെയടുത്ത് നിൽക്കുന്നത് കൊണ്ടും, മേല്പറഞ്ഞ പോലെ നമ്മൾ ഇങ്ങിനെയെന്നുള്ള സംഭവങ്ങളോട് വളരെയധികം ബയാസ് ആയതുകൊണ്ടും, ഇതിൽ കഥ ഇല്ലല്ലോ, ഇതൊരു അവാർഡ് സിനിമയാണോ, വളരെ പതുക്കെയാണല്ലോ പോകുന്നത് എന്നൊക്കെ സംശയിച്ച് പോകുന്ന അത്ര യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന, വളരെ നിശബ്ദമായി വയലൻസ് അവതരിപ്പിക്കുന്ന ഒരു സിനിമ. ദളിത് നായകൻ താൻ പ്രണയിച്ച് വിവാഹം കഴിച്ച “ഉന്നത” ജാതി പങ്കാളിയെ അവളുടെ വീട്ടുകാരുടെ മുന്നിൽ വച്ച് അഭിമാനത്തോടെ തല ഉയർത്തിപിടിച്ച് വരുന്നത് നമ്മുടെ നിലവിലുളള കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ്. പലരും പറയുന്ന പോലെ അവസാനത്തിൽ അല്ല മറിച്ച് സിനിമയുടെ ആരംഭത്തിലാണ് ഈ സിനിമയിലെ ഏറ്റവും വലിയ വയലൻസുകൾ നടക്കുന്നത്.

പക്ഷെ ഇതിലെ പല രംഗങ്ങളും വയലൻസ് ആണെന്ന് കേരളത്തിൽ താമസിക്കുന്നവർക്ക് മനസിലാക്കണമെന്നില്ല. ഉദാഹണത്തിന്, ലിഫ്റ്റിൽ വച്ച് പിറ്റ്‌സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട് , ഇതൊക്കെ ആളുകൾ എങ്ങിനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്നത് വയലൻസ് ആയി നമുക്ക് കാണാൻ സാധിക്കില്ല. മറ്റൊരു ജാതിയിൽ പെട്ട സ്ത്രീയെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടിൽ നിന്ന് അകറ്റി നിർത്തിയ സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു കഴിഞ്ഞിട്ട് അറപ്പോടെ മുഖം തിരിക്കുന്ന സീനും വയലൻസ് ആയി നമുക്ക് അനുഭവപ്പെടില്ല. “നമ്മളെ” പോലുള്ളവർക്ക് മാത്രമേ ഫ്ലാറ്റ് വാടകക്ക് കൊടുക്കൂ എന്നൊക്കെ പറയുന്നതും നമുക്ക് വയലൻസ് ആയി അനുഭവപ്പെടില്ല. ഇതൊക്കെ വയലൻസ് ആണെന്ന് മനസിലാക്കണമെങ്കിൽ നമ്മൾക്ക് ഒരു പുതിയ സാംസ്‌കാരിക വിദ്യാഭ്യാസം ലഭിക്കണം. സ്കൂളുകളിൽ ഇത് വിഷയമായി തന്നെ പഠിപ്പിക്കണം. ജാതി അടിസ്ഥാനമാക്കി സിബിഐ ഡയറിക്കുറിപ്പുകൾ മുതൽ അനേകം സിനിമകൾ ഉണ്ടാക്കി വച്ചിട്ടുള്ള നമ്മുടെ നിശബ്ദ ബയാസ് മാറ്റി എടുക്കാൻ അങ്ങിനെ മാത്രമേ കഴിയൂ. അടുത്ത തലമുറയിലേക്ക് ഈ ജാതി ചിന്തകൾ എങ്ങിനെയാണ് കടത്തിവിടുന്നത് എന്ന് വ്യക്തമായി വില്ലനും മകനുമായുള്ള രംഗങ്ങളിൽ ഇതിൽ കാണിക്കുന്നുണ്ട്. സ്കൂളിന് പുറത്ത് വീടുകളുടെ അകത്ത് നടക്കുന്ന നിശബ്ദ ക്ലാസ് ക്ലാസുകൾ ആണത്. നമ്മൾ അവരെ പോലെയല്ല, വ്യത്യസ്‍തരാണ്, അവരെ ദൂരെ നിർത്തണം, നമ്മൾ എന്തോ ആഭിജാത്യം ഉള്ളവരാണ് എന്നൊക്കെയുള്ള പഠനങ്ങൾ വീടുകളിലെ ഇത്തരം ചെറിയ സംഭാഷണങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്.’

Advertisement

ഇതിലെ നായകനെ പോലെ വേറെ ഒരു സമുദായത്തിൽ നിന്ന് വിവാഹം കഴിച്ച ഒരാളാണ് ഞാൻ. മുസ്ലിങ്ങളുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കില്ല എന്നാണു എന്റെ ഭാര്യയുടെ പെരിയപ്പ അന്നെന്നോട് പറഞ്ഞത്. വെള്ളം കുടിച്ചില്ലെങ്കിൽ ചായ ഉണ്ടാക്കിത്തരാം എന്ന അനവസരത്തിലെ തമാശ മറുപടിയായി പറഞ്ഞു എന്നല്ലാതെ ആ പറഞ്ഞതിലെ വയലൻസ് അന്നെനിക്ക് മാനസിലായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിന്റെ മകൾ ഒരു ക്രിസ്ത്യൻ യുവാവിനെ പ്രേമിച്ച് വിവാഹം ചെയ്തു. ഏതാണ്ട് ജാതി മത ചിന്തകൾ ഒന്നുമില്ലാത്ത വിശാലമനസ്കർ ആയി അവർ മകളുടെ വിവാഹം നടത്തികൊടുത്തപ്പോൾ എന്ത് സംഭവിച്ചു ഞാൻ അത്ഭുതപ്പെട്ടു. വലിയ ബിസിനസ്കാരുടെ കുടുംബത്തിലേക്ക് ആണ് മകൾ വിവാഹം ചെയ്തു പോയതെന്ന് അറിഞ്ഞപ്പോൾ ആ അത്ഭുതം അവസാനിക്കുകയും ചെയ്തു. വേറെ ജാതിയിൽ നിന്ന് കുട്ടികളെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്ന പലരോടും, മറുവശത്ത് യൂസഫലിയുടെയോ വിൽ സ്മിത്തോ ഒക്കെയാണെങ്കിൽ വിശാലമനസ്കരാവുന്നത് കാണാം. വേറെ ജാതിയിൽ പെട്ട സൃഹുതിന്റെ വീട്ടിൽ വിരുന്നിന് പോയിട്ട് എന്റെ ഭാര്യയുടെ മാതാപിതാക്കൾ അവിടെ നിന്ന് ഭക്ഷണം കഴിക്കാതെ പോന്ന സംഭവങ്ങൾ ഒക്കെ ഈ സിനിമ കണ്ടപ്പോൾ ഓർമ്മ വന്നു.

പുഴുവിനോട് എനിക്കുള്ള ഒരു വിയോജിപ്പ്, സിനിമയുടെ അവസാനത്തോട് അടുപ്പിച്ചുള്ള രംഗങ്ങളോടാണ്. ഇന്ത്യയിലെ “ഉന്നത” ജാതിക്കാർ ഈ നൂറ്റാണ്ടിൽ കാര്യങ്ങൾ നടത്തുന്നത് നേരിട്ടുള്ള വയലൻസ് വഴിയല്ല. മറിച്ച് വളരെ നിശബ്ദമായി കാര്യങ്ങൾ നടത്തിയാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്ന സമയത്ത് ഉണ്ടായ ഒരു പുകിലും സംവരണം എന്തിനാണോ നിലവിൽ വന്നത് , അതിന്റെ നേർ വിപരീത ദിശയിലുള്ള, “സവർണ” സംവരണം നടപ്പിലാക്കിയപ്പോൾ കണ്ടില്ല എന്നത് തന്നെ കാര്യങ്ങൾ എത്ര സ്മൂത്ത് ആയിട്ടാണ് ഇവർ നടപ്പിലാകുന്നത് എന്നതിന്റെ ഉദാഹരണമാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ നിന്ന് മുക്തം അല്ല. കാരണം സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ. അതുപോലെ ഇതിൽ വില്ലനെ കൊല്ലാനായി “പുഴു” ആയി വരുന്ന ആളുടെ കഥകൾ ഒക്കെ വിഷയത്തിൽ നിന്ന് സ്ഥാനം തെറ്റി വന്നത് പോലെയും തോന്നി.

അവസാന ഭാഗങ്ങൾ ഒഴിച്ച് സീരിയസ് ആയി പല ആവർത്തി കാഴ്ച ആവശ്യപ്പെടുന്ന ഒരു സിനിമയായിട്ടാണ് എനിക്കനുഭവപെട്ടത്. മറ്റു പലർക്കും വളരെ വ്യത്യസ്തങ്ങളായ അനുഭവം ആയിരിക്കാൻ എല്ലാ സാധ്യതകളും ഉണ്ട്. അല്ലെങ്കിലും നമ്മൾ നായകന്റെ സ്ഥാനത്ത് നമ്മളെ തന്നെ പ്രതിഷ്ഠിച്ചാണല്ലോ സിനിമ കാണുന്നത്, അതുകൊണ്ട് നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലം സിനിമ ആസ്വാദനത്തെ വളരെയധികം സ്വാധീനിക്കുമെന്ന് തോന്നുന്നു.

 990 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health3 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment4 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment6 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment7 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment9 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »