Connect with us

ഫ്രീഡം@ മിഡ്‌നെറ്റ് അഥവാ സ്ത്രീവിരുദ്ധമായ മനുസ്മൃതിയിലെ ‘ആ ഖണ്ഡിക’

Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം നൂറ്റാണ്ടിലോ മറ്റോ എഴുതിയ സ്ത്രീവിരുദ്ധമായ മനുസ്മൃതിയിൽ നിന്ന് മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡികയിൽ ഒതുക്കാം. സമൂഹം എങ്ങിനെയാണോ

 29 total views

Published

on

Nazeer Hussain Kizhakkedathu

വിവാഹം : കുടുംബത്തിന്റെ തുടക്കവും പ്രണയത്തിന്റെ മരണവും

“സ്വന്തം ഭർത്താവ് ഒരു ഗുണവും ഇല്ലാത്ത ഒരാളാണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത് ആനന്ദം തേടി പോകുന്ന ഒരാളാണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെ പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേല്പറഞ്ഞ പോലെ മോശമായ ഒരാൾ ആണെകിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുറുനരിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും…”
മനുസ്മൃതി : 5.154 – 64

Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം നൂറ്റാണ്ടിലോ മറ്റോ എഴുതിയ സ്ത്രീവിരുദ്ധമായ മനുസ്മൃതിയിൽ നിന്ന് മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡികയിൽ ഒതുക്കാം. സമൂഹം എങ്ങിനെയാണോ അതാണ് കലയിൽ കാണുന്നത് എന്നത് കൊണ്ട്, ഈ സിനിമ എനിക്കിഷ്ടപ്പെട്ട ഒന്നാണ്, വിഷയത്തിലേക്ക് വരുമ്പോൾ ചർച്ച ചെയ്യാൻ അനേകം കാര്യങ്ങളുണ്ട് എന്ന് മാത്രം. അനുപമയുടെ സാരിയും, മഴയും, പ്ലമ്പറും, അവസാനത്തെ സീനിലെ ചെടികളും എല്ലാവരും ചർച്ച ചെയ്തു കഴിഞ്ഞെങ്കിൽ കുറച്ചു കൂടി കാതലായ കാര്യങ്ങൾ ഇനി നമുക്ക് അന്വേഷിക്കാം.

നമ്മളിൽ പലരും കരുതുന്ന പോലെ വിവാഹവും പ്രണയവും ഏക ഭർതൃ/പത്നി സമ്പ്രദായവും കൂട്ടികെട്ടിയിട്ട് അധികം നാളുകളായിട്ടില്ല. ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുൻപ് ഇരുപതോ മുപ്പതോ ആളുകളുള്ള ഗ്രൂപ്പുകൾ ആയി കായ്കറികൾ പെറുക്കിയും നായാടിയും നടന്ന സമയത്ത് മറ്റുള്ള എല്ലാ വസ്തുക്കളെയും എന്ന പോലെ ഭാര്യമാരെയും ഭർത്താക്കന്മാരേയും പരസ്പരം പങ്കുവെച്ചു നടന്ന ഒരു കൂട്ടരാണ് മനുഷ്യർ. അതിനു ശേഷം കൃഷി തുടങ്ങുകയും സ്വകാര്യ സ്വത്ത് സമ്പാദനവും തുടങ്ങിയതിനു ശേഷം മാത്രമാണ്, സ്വത്തിന്റെ പിന്തുടർച്ച തന്റെ രക്തത്തിലുള്ള ഒരാൾക്ക് പോകണം എന്ന കാരണം കൊണ്ട് ഒരു പുരുഷനും ഒരു ഭാര്യയും അടങ്ങിയ കുടുംബം എന്ന അവസ്ഥ വരുന്നത്. ഉണ്ടാകുന്ന കുട്ടി തന്റേത് ആണെന്ന് ഉറപ്പു വരുത്തുകയും അതുവഴി സ്വകാര്യ സ്വത്തിന്റെ പിന്തുടർച്ചാവകാശം തന്റെ തന്നെ DNA ഉള്ള ഒരാളിലേക്ക് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അതുവഴി മനുഷ്യൻ ചെയ്തത്. പ്രണയം അപ്പോഴും വിവാഹത്തിന്റെ ഭാഗം ആയിരുന്നില്ല.

മഹാഭാരതത്തിലെ അംബയെ തട്ടിക്കൊണ്ടു പോയ കഥ മുതൽ, രജപുത്രരും ആയി രാഷ്ട്രീയ ബന്ധമുണ്ടാക്കാൻ മുഗൾ ചക്രവർത്തിമാർ നടത്തിയ രജപുത്ര രാജകുമാരിമാരും ആയുള്ള വിവാഹങ്ങൾ വരെ വിവാഹങ്ങൾ സൗകര്യങ്ങൾക്ക് വേണ്ടിയും, രാഷ്ട്രീയ അധികാരം ഉറപ്പിക്കാനും മറ്റുമായി ചെയ്തിരുന്നതാണ് എന്ന് കാണാം. ലൈംഗികതയുടെ കാര്യത്തിലും വിവാഹം ലൈംഗികതയ്ക്ക് വേണ്ടിയുള്ള സമ്മതം ആയിരുന്നില്ല. പല പങ്കാളികൾ ഉള്ള ഒരു വ്യവസ്ഥയാണ് കേരളത്തിലെ നായന്മാരുടെ ഇടയിൽ പോലും ഈയടുത്ത കാലം വരെ നിലനിന്നിരുന്നത്. Marriage of convenience ആയിരുന്നു ഇതിൽ പലതും. ഇന്നും അറേഞ്ച് മാര്യേജ് നടക്കുമ്പോൾ രണ്ടു കുടുംബങ്ങൾ തമ്മില്ലുള്ള പൊരുത്തം വിവാഹത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യമായി കണക്കാക്കാൻ ചരിത്രപരമായ കാരണം ഇതാണ്.
പക്ഷെ പ്രണയം, ലൈംഗികത, കുട്ടികൾ അടങ്ങുന്ന കുടുംബം എന്നിവ വിവാഹം എന്ന ഒരേ നൂലിൽ കോർക്കുമ്പോൾ അതിന്റെയാത്ത വലിയ ബുദ്ധിമുട്ടികൾ ഉണ്ടാകുന്നതായി നമുക്ക് കാണാം. പണ്ട് ഗോത്രങ്ങളായും, വംശങ്ങളായും, കൂട്ടുകുടുംബങ്ങളായും ജീവിച്ചിരുന്ന മനുഷ്യർ ഒരാളും അയാളുടെ ഭാര്യയും കുട്ടികളും, അയാളുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു ന്യൂക്ലിയർ കുടുംബ വ്യവസ്ഥയിലേക്ക് മാറി. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശനമാണ് ഇതിൽ ഏറ്റവും വലുതായുള്ളത്.

രണ്ടു വ്യക്തികൾ പരസ്പരം കണ്ടുമുട്ടി ഡേറ്റ് ചെയ്ത് അവർക്ക് ഇഷ്ടമായി കഴിഞ്ഞ്, അവർ സമ്പാദിച്ച പണം കൊണ്ട് വിവാഹം നടത്തുകയും, വിവാഹത്തിന് മുൻപോ ശേഷമോ അവർ രണ്ടുപേരും ഒരു വീടെടുത്ത് മാറി അവിടെ അവരുടെ പുതിയ കുടുംബം തുടങ്ങുക എന്നതാണ് വികസിത രാജ്യങ്ങളിൽ നിലവിലുള്ള സ്ഥിതി. ഇതിന്റെ ഗുണം എന്നത് കുട്ടികളുട വിവാഹം കഴിഞ്ഞാലും മാതാപിതാക്കൾക്ക് അവരുടെ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട്. കുട്ടികളുടെ വിവാഹം കഴിഞ്ഞാലും അച്ഛനും അമ്മയും ലൈംഗികമായി ബന്ധപെടുന്നവർ ആണെന്ന് നമ്മളിൽ പലരും മനസിലാക്കാത്ത അല്ലെങ്കിൽ ഓർക്കാത്ത സംഗതിയാണ്. നമ്മുടെ നാട്ടിലെ പോലെ മക്കൾ വിവാഹം കഴിഞ്ഞു ഒരേ വീട്ടിൽ തന്നെ താമസിക്കുമ്പോൾ യഥാർത്ഥത്തിൽ ആ വീട്ടിൽ രണ്ടു കുടുംബങ്ങൾ ഉണ്ട്, നമ്മളിൽ പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളുടെ കുടുംബത്തെ കുറിച്ച് മാത്രമാണ് എന്ന് മാത്രം. മാതാപിതാക്കളുടെ ലൈംഗികത നമ്മുക്ക് ഒരു വിഷമായി വരിക തന്നെയില്ല.
ഇന്ത്യയിലെ വിവാഹങ്ങളിൽ പ്രണയം എന്നത് അടിച്ചേൽപ്പിക്കപെടുന്ന ഒന്നാണ്. ശരിക്കും സംഭവിക്കുന്നത് ഒരു പുരുഷൻ പ്രായം ആകുമ്പോൾ അയാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പെൺകുട്ടിയ അവളുടെ തന്നെ മാതാപിതാക്കളുടെ പണം കൂടി വാങ്ങിച്ചു കൊണ്ട് വീട്ടിൽ കൊണ്ട് നിർത്തുക എന്ന ഒരു വിരോധാഭാസമാണ്. അത് മാത്രമല്ല ഇയാൾക്കും ഇയാളുടെ കുടുംബത്തിനുമുള്ള ഭക്ഷണം, അത് പാത്രിരാത്രിയിൽ ആവശ്യപ്പെടുന്ന സേമിയ ഉപ്പുമാവ് വരെ, പെൺകുട്ടി ഉണ്ടാക്കി കൊടുക്കണം. ആണുങ്ങൾ അടുക്കകളയിൽ കയറിയാൽ അതൊരു മോശമായ കാര്യമായി കണ്ട് വഴക്കു പറഞ്ഞു പുറത്തേക്കിറക്കി വിടുന്ന അമ്മമാർ ഉള്ള നാടാണ് നമ്മുടേത്.

ആണുങ്ങളുടെ അമ്മമാരും, ഭാര്യമാരും തമ്മിൽ വലിയ തോതിലുള്ള അധികാര വടംവലികളും ഈഗോ മൂലമുള്ള വഴക്കുകളും സ്ഥിരം നടക്കുന്ന ഒരിടമാണ് നമ്മുടെ മേല്പറഞ്ഞ പോലുള്ള നാട്ടിലെ വീടുകൾ. പല അടുക്കകളും യുദ്ധക്കളങ്ങളാണ്. പുരുഷൻ ആയിരുന്നു ഇതുപോലെ വിവാഹം കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ പോയി അടുക്കളയിൽ പെരുമാറുന്നത് എങ്കിൽ ഇതിനേക്കാൾ വലിയ യുദ്ധം നടന്നേനെ എന്നത് വേറെ കാര്യം. ഇതിനു ഒരു പോംവഴി ഞാൻ ആദ്യം പറഞ്ഞ പോലെ സ്വയം അധ്വാനിച്ചു കിട്ടിയ പണം കൊണ്ട് വിവാഹം കഴിക്കുകയും, വേറെ ഒരു വീടെടുത്ത് മാറുകയും, ചെയുക എന്നതാണ്. ദൂരെ ഒരിടത്തേക്ക് പോകണം എന്നല്ല, അടുത്ത് തന്നെ ഒരു വീടെടുത്ത് മാറാം , പേരക്കുട്ടികൾക്ക് മുത്തശ്ശന്മാരും, മുത്തശ്ശിമാരും ആയി ആരോഗ്യകരമായ ബന്ധം ഉണ്ടാകാനും അതാണ് നല്ലത്. ഇന്നത്തെകാലത്ത് പല വീടുകളിലും മേല്പറഞ്ഞ ഈഗോ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന കുടുംബ വഴക്കുകൾക്ക് സാക്ഷിയാവുന്ന കുട്ടികളാണ് കൂടുതൽ.

Advertisement

അപ്പോൾ ഉയർന്നു വരുന്ന ചോദ്യം പ്രായമായ അച്ഛനമ്മമ്മാരെ ആര് നോക്കും എന്നതാണ്. തീർച്ചയായും അവർ വയസായി കഴിഞ്ഞാൽ നമ്മൾ തന്നെ നോക്കണം. പക്ഷെ അതുവരെ അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും, നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യവും ഉള്ളതാണ് നല്ലത്. ഇതൊക്കെ ഞാൻ പറയുന്നത് വേറെ വീടെടുത്ത് നിൽക്കാൻ പ്രിവിലേജ് ഉള്ളത് കൊണ്ടാണ് എന്ന് എനിക്ക് നന്നായി അറിയാം. പലപ്പോഴും സാമ്പത്തിക കാരണങ്ങളാണ് ഒരേ വീട്ടിൽ വിവാഹം കഴിഞ്ഞു തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

പ്രണയത്തിന്റെ കാര്യത്തിലും ലൈംഗികതയുടെ കാര്യത്തിലും വിവാഹം ഒരു പരാജയപ്പെട്ട സിസ്റ്റം ആണ്. കാരണം വിവാഹം കഴിഞ്ഞ് കുട്ടികളുടെ കാര്യങ്ങളും, വീടിന്റെ കാര്യങ്ങളും ആളുകൾ തമ്മിലുള്ള റിലേഷന്ഷിപ്പിന്റെ കാര്യങ്ങളും എല്ലാം പ്രണയത്തിന്റെ കഥ കഴിക്കുന്ന കാര്യങ്ങളാണ്. വർഷങ്ങളോളം ആദ്യത്തെ പ്രണയം നിലനിർത്തി കൊണ്ടുപോകുന്നത് അസാധാരണ കഴിവ് വേണ്ട ഒരു സംഗതിയാണ്.
ലൈംഗികതയുടെ കാര്യത്തിലാണ് ഇത് കൂടുതൽ സത്യമാകുന്നത്. നമ്മുടെ കൗമാര പ്രായത്തിലോ വിവാഹ സമയത്തോ ഉണ്ടായിരുന്ന ലൈംഗിക താല്പര്യങ്ങൾ ആകണമെന്നില്ല കുറെ വർഷങ്ങൾ കഴിഞ്ഞു നമ്മുടേത്. ലൈംഗിക താല്പര്യങ്ങൾ മാറിക്കൊണ്ടിരിക്കും. ഡേറ്റ് ചെയ്യാതെ, പരസ്പരം ബന്ധപ്പെടാതെ നടക്കുന്ന അറേൻജ്‌ഡ്‌ കല്യാണങ്ങളിൽ ഒരു പക്ഷെ വിവാഹം കഴിക്കുമ്പോൾ തന്നെ പങ്കാളികൾക്ക് വ്യത്യസത ലൈംഗിക താല്പര്യങ്ങൾ ഉണ്ടാകാം. വളരെയധികം പുരോഗമനമായ ഒരു ലൈംഗിക വീക്ഷണം പുലർത്തുന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത് പരമ്പരാഗതമായ ലൈംഗിക വീക്ഷണം ഉള്ള ഒരാൾ ആണെങ്കിൽ പ്രശ്നം ആദ്യരാത്രിയിലെ തുടങ്ങും.

ലക്ഷകണക്കിന് വർഷങ്ങൾ പല പങ്കാളികളും ആയി ബന്ധപെട്ടു നടന്ന മനുഷ്യൻ വിവാഹം എന്ന കരാറിൽ ഒരേ ഒരു പങ്കാളിയിലേക്ക് ചുരുങ്ങുമ്പോൾ അതുണ്ടാക്കുന്ന പ്രയാസങ്ങൾ ഇതിന്റെ കൂടിയ കൂട്ടിവായിക്കണം. ഈ സിനിമയിലെ നായകൻ വേറെ സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യുന്നതും മറ്റും ഇത്തരം സ്വാഭാവിക ചോദനയുടെ ഫലം ആകാം. വളരെയധികം സോഷ്യലി കണ്ടിഷൻഡ് ആയ ആളുകളാണ് നമ്മൾ പുരുഷന്മാരും സ്ത്രീകളും. വളർന്നു വന്ന സാഹചര്യങ്ങളും നമ്മുടെ ലൈംഗിക പ്രതികരണങ്ങളെ ബാധിക്കാം. പക്ഷെ ആണുങ്ങൾ എന്ത് ചെയ്താലും സ്ത്രീകൾ പതിവ്രതകൾ ആയി ജീവിക്കണം എന്ന കള്ളത്തരം കൊണ്ടുണ്ടാകുന്ന സമൂഹമാണ് നമ്മുടെത്. ഒന്നുകിൽ വിവാഹം എന്ന കരാറിലെ ഏകഭർത്തൃ /ഭാര്യ ബന്ധം രണ്ടുപേരും പാലിക്കണം, അല്ലെങ്കിൽ പരസ്പരം തുറന്നു ചർച്ച ചെയ്തു രണ്ടുപേരും വേറെ പങ്കാളികളെ തേടണം.

ഈ സിനിമ അവസാനിക്കുന്നത് നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട പ്രതികരണത്തിലാണ്, അല്ലെങ്കിൽ പ്രതികരണമില്ലായ്മയിലാണ്. ഇന്ന് ഒരു പക്ഷെ സമൂഹം ഇങ്ങിനെ ആണെന്ന് ആയിരിക്കണം ചിത്രകാരൻ ഉദേശിച്ചത്‌, പക്ഷെ നാളെ നമ്മുടെ കുട്ടികൾ, മേല്പറഞ്ഞ പ്രണയവും, ലൈംഗികതയും, വിവാഹവും എല്ലാം പരസ്പരം ചർച്ച ചെയ്ത വേണ്ടത് എടുത്തും വേണ്ടാത്തത് തള്ളിക്കളഞ്ഞും, പ്രണയം ഉള്ളപ്പോൾ ചേർന്ന് നിന്നും, അല്ലാത്തപ്പോൾ സൗഹൃദത്തോടെ പിരിഞ്ഞും , സ്വന്തം കാലിൽ ആഹ്ലാദത്തോടെ ജീവിക്കുന്ന ഒരു സമയം വരട്ടെ എന്ന് ആശിക്കുന്നു.

 30 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement