Connect with us

interesting

വർഷത്തിലെ ആദ്യത്തെ ദിവസമായ ഇന്ന് നമുക്കൊരു ചിന്താ പരീക്ഷണം നടത്തിയാലോ?

ഇതിനുവേണ്ടി നിങ്ങൾ താഴെ പറയുന്ന പാരഗ്രാഫ് വായിച്ചിട്ടു അത് യഥാർത്ഥത്തിൽ നടക്കുന്ന പോലെ മനസ്സിൽ സങ്കല്പിക്കുക. ഉദാഹരണത്തിന് നിങ്ങൾ സൈക്കിൾ ചവിട്ടി പോയി

 12 total views,  1 views today

Published

on

Nazeer Hussain Kizhakkedathu

വർഷത്തിലെ ആദ്യത്തെ ദിവസമായ ഇന്ന് നമുക്കൊരു ചിന്താ പരീക്ഷണം ( thought experiment ) നടത്തി നോക്കിയാലോ?

ഇതിനുവേണ്ടി നിങ്ങൾ താഴെ പറയുന്ന പാരഗ്രാഫ് വായിച്ചിട്ടു അത് യഥാർത്ഥത്തിൽ നടക്കുന്ന പോലെ മനസ്സിൽ സങ്കല്പിക്കുക. ഉദാഹരണത്തിന് നിങ്ങൾ സൈക്കിൾ ചവിട്ടി പോയി എന്നാണ് എഴുത്ത് എങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഒരു സൈക്കിളിൽ യാത്ര ചെയ്യുന്നതായി സങ്കല്പിക്കുക. പാരഗ്രാഫ് വായിക്കുന്നതിനോടൊപ്പം അത് നിങ്ങൾ ചെയ്യുന്നതായി മനസ്സിൽ സങ്കല്പിച്ച ശേഷം തുടരുക. അവയുടെ ഉത്തരങ്ങൾ കമെന്റ് അയി ഇട്ടാൽ കൂടുതൽ ഉപകാരം. ഈ പരീക്ഷണത്തിൽ മറ്റുള്ള വായനക്കാർക്ക് അത് വളരെ ഗുണം ചെയ്യും.

“നിങ്ങൾക്ക് വേറെ ഒരു നഗരത്തിൽ ഒരു ശാസ്ത്ര കോൺഫെറെൻസിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി നിങ്ങൾ അതിരാവിലെ എഴുന്നേറ്റു. രാവിലെ തന്നെ ക്ഷേത്ര ദർശനം നടത്താൻ പെട്ടെന്ന് തന്നെ കുളിച്ചു പുറത്തിറങ്ങിയപ്പോൾ തന്നെ റോഡിൽ ഒരു ഓട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. നിങ്ങൾ അത് കൈ കാണിച്ചു നിർത്തി. ഓട്ടോ ഡ്രൈവറോട് ക്ഷേത്രത്തിലേക്ക് പോകാൻ പറഞ്ഞു.
ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു, പരിചയമുള്ള പൂജാരിയോട് കുശലം പറഞ്ഞു, പ്രസാദവും വാങ്ങി തിരികെ നടന്നു റോഡിൽ വന്നു ഒരു ചായക്കടയിൽ കയറി. ചായക്കടയുടെ മുൻവശത്ത് രാവിലെ തന്നെ ഒരാൾ പൊറോട്ട അടിക്കാൻ തുടങ്ങിയിരുന്നു . പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു കഴിഞ്ഞു തിരികെ ഒരു ഓട്ടോറിക്ഷ പിടിച്ചു വീട്ടിൽ വന്നു, അധികം സമയം കളയാതെ യാത്രയ്ക്ക് തയ്യാറായി, ഒരു ഊബർ ടാക്സി പിടിച്ച് എയർപോർട്ടിലേക്ക് പോയി. ഫ്ലൈറ്റിൽ കയറുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായി പൈലറ്റ് തന്നെ വാതിൽക്കൽ നിന്ന് അഭിവാദ്യം ചെയ്തു. നിങ്ങളും തിരികെ അഭിവാദ്യം ചെയ്തു സീറ്റിൽ പോയിരുന്നു.
കോണ്ഫറന്സ് വളരെ നന്നായിരുന്നു. പുതുതായി മൾട്ടി മില്യൺ ഡോളർ ക്ലബ്ബിൽ കയറിയ ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ CEO മുഖ്യ പ്രഭാഷണം നടത്തി. വൈകിട്ട് ക്ഷീണം കാരണം പുറത്തൊന്നും പോകാൻ കഴിഞ്ഞില്ല, നേരെ ഹോട്ടൽ മുറിയിൽ ചെന്ന് കിടന്നുറങ്ങി. നാളെ രാവിലെ തിരികെ പോകേണ്ടതാണ്.”
…………….
വായിച്ചു കഴിഞ്ഞു എങ്കിൽ ഇനി താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
1. രാവിലെ നിങ്ങൾ കയറിയ ഓട്ടോറിക്ഷ ഡ്രൈവർ ഒരു നമ്പൂതിരി ആയിരുന്നോ? ഡ്രൈവർ പുരുഷൻ ആയിരുന്നോ സ്ത്രീ ആയിരുന്നോ?
2. ക്ഷേത്രത്തിൽ പൂജാരി ഒരു ദളിത് ആയിരുന്നോ? നിങ്ങളും ആയി കുശലം പറഞ്ഞു എന്ന് വായിച്ചപ്പോൾ നിങ്ങളുടെ കഥാപാത്രം ആയി മനസ്സിൽ സങ്കല്പിച്ച ആൾ ഒരു ഉയർന്ന ജാതിക്കാരൻ ആയിരുന്നോ ?
3. പ്രഭാതഭക്ഷണം കഴിക്കാൻ കയറിയ കടയിൽ പൊറോട്ട അടിച്ചുകൊണ്ടിരുന്നു ആൾ ഏതു സംസ്ഥാനക്കാരൻ ആയിരുന്നു.
4. നിങ്ങൾ എന്ത് പ്രഭാതഭക്ഷണം ആണ് ഓർഡർ ചെയ്തത്.
5. ഫ്ലൈറ്റിന്റെ വാതിൽക്കൽ നിങ്ങളെ അഭിവാദ്യ ചെയ്ത പൈലറ്റ് പുരുഷൻ ആയിരുന്നോ സ്ത്രീ ആയിരുന്നോ? മലയാളി ആയിരുന്നോ ദക്ഷിണ ഇന്ത്യക്കാരൻ ആയിരുന്നോ അതോ നോർത്ത് ഇന്ത്യൻ പൈലറ്റ് ആയിരുന്നോ?
6. കോൺഫെറെൻസിൽ പ്രഭാഷണം നടത്തിയ ആൾ പുരുഷൻ ആയിരുന്നോ , സ്ത്രീ ആയിരുന്നോ , അതോ ഭിന്ന ലിംഗക്കാരൻ ആയിരുന്നോ.

ഇതിന്റെ എല്ലാം ഉത്തരം എല്ലാവരും ഒരേ പോലെ തന്നെ തരണം എന്നില്ല, പക്ഷെ ഭൂരിഭാഗം ഉത്തരങ്ങളിലും ഓട്ടോറിക്ഷക്കാരൻ നമ്പൂതിരി ആകില്ല, പക്ഷെ പൂജാരി എന്തായാലും നമ്പൂതിരി ആയിരിക്കും, പൊറോട്ട അടിക്കുന്ന ആൾ ഒരു പക്ഷെ നമ്മൾ ബംഗാളി എന്ന് വിളിക്കുന്ന അന്യസംസ്ഥാൻകാരൻ ആകാം. ഫ്ലൈറ്റിലെ പൈലറ്റ് ഏതാണ്ട് നൂറു ശതമാനവും പുരുഷൻ ആകാൻ ആണ് സാധ്യത, പലരുടെ കേസിലും ഉത്തരേന്ത്യൻ പുരുഷ പൈലറ്റ് ആയിരിക്കും. കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം നടത്തിയ ആൾ പുരുഷൻ ആയിരിക്കും.
പക്ഷെ ഒരു സ്ത്രീക്ക് പൈലറ്റാകാം എന്നും ദളിതന് പൂജാരിയാകാം എന്നും, പുതിയ കമ്പനിയുടെ CEO ഒരു സ്ത്രീയോ ഭിന്ന ലിംഗക്കാരനോ ആകാമെന്നും നമുക്കെല്ലാവർക്കുമറിയാം. പക്ഷെ നമ്മുടെ മുൻ അനുഭവങ്ങളും പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വഴി നമ്മൾ മനസ്സിൽ സ്വരൂപിച്ചു വച്ചിരിക്കുന്ന ബയാസുകളും യഥാർത്ഥത്തിൽ ഉള്ള വസ്തുതതകളിൽ വ്യതിയാനം ഉണ്ടാക്കുന്നു. ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയണണമെങ്കിൽ ഭാഷയിലൂടെ ഉള്ള ആശയവിനിമയത്തിന്റെ ചില അടിസ്ഥാന വസ്തുതകൾ അറിഞ്ഞിരിക്കണം.
ഭാഷയിലൂടെ ആശയവിനിമയം നടക്കുന്നതിനു പല ഘട്ടങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

  1. പറയേണ്ട കാര്യത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഒരു ചിത്രം വരുന്നു. ഉദാഹരണത്തിന് നിങ്ങൾ ഉച്ചക്ക് മീൻ കറി കൂട്ടി ഊണ് കഴിച്ചു എന്ന് കരുതുക. നിങ്ങൾ ഊണ് കഴിച്ചു എന്ന് മറ്റൊരാളോട് പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ ഉള്ള ചിത്രം മീൻകറി കൂട്ടി ചോറ് കഴിക്കുന്നതിന്റേത് ആയിരിക്കും.
  2. നിങ്ങൾക്ക് പറയേണ്ട കാര്യത്തിന് അനുയോജ്യമായ ഒരു വാക്ക് മനസ്സിൽ കണ്ടുപിടിക്കുക. ഉദാഹരണത്തിന് “ഉച്ചക്ക് ഊണ് കഴിച്ചു” എന്ന അനുയോജ്യമായ വാക്ക് നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും.
  3. ഇനിയുള്ളത് സാങ്കേതികമായ കാര്യമാണ്, പറയേണ്ട കാര്യത്തിന്റെ അനുയോജ്യമായ വാക്കുകൾ വൈബ്രേഷൻ ആയി നമ്മുടെ തൊണ്ട വഴി പുറപ്പെടുവിക്കുകയും നേരിട്ടോ ഫോൺ വഴിയോ കേൾക്കേണ്ട ആളുടെ കാതിൽ എത്തുകയു ചെയ്യുന്നു.
    ഇനിയാണ് ഈ ഭാഷാവിനിമയ ചങ്ങലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുന്നതും, നമ്മുടെ ബയാസ് രംഗത്ത് വരുന്നതും.
  4. ഈ വാക്ക് കേൾക്കുന്ന ആൾ കേൾക്കുന്നത് ഉച്ചക്ക് ഊണ് കഴിച്ചു എന്ന് മാത്രമാണ്. അത് വൈബ്രേഷൻ ആയി അയാളുടെ കാതിൽ എത്തുകയും അയാളുടെ തലച്ചോർ ഈ വാക്കിനെ അയാളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യഖ്യാനിക്കുകയും ചെയ്യുന്നു. ഇവിടെയാണ് നമ്മുടെ ഭാഷയും ആയി ബന്ധപ്പെട്ട ബയാസ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഊണ് കഴിച്ചു എന്ന് കേൾക്കുന്ന ഒരു വെജിറ്റേറിയൻ വ്യക്തിയുടെ മനസ്സിൽ പച്ചക്കറിയും സാമ്പാറും കൂട്ടി ഊണ് കഴിക്കുന്നതിന്റെയും, സത്യൻ അന്തികാടിന്റെയും പ്രിയദർശന്റെയും സിനിമകൾ വഴി മാത്രം മലപ്പുറം മുസ്ലിങ്കളെ അറിയുന്ന ചില പ്രേക്ഷകർക്ക് ഊണ് കഴിച്ചു എന്ന് പറയുന്നത് ഒരു മലപ്പുറം
    മുസ്ലിം ആണെങ്കിൽ പച്ച ബെൽറ്റ് ഒക്കെ കെട്ടി ബിരിയാണി തിന്നുന്നതിന്റെയും ആയിരിക്കാൻ ആണ് സാധ്യത 🙂

ഇത്രയും പറഞ്ഞതിൽ ഞാൻ വിട്ടുപോയ ഒരു കാര്യം കൂടിയുണ്ട്. പറയുന്ന അക്‌സെന്റ്. പലപ്പോഴും നമ്മൾ പറയുന്ന ആളുടെ “വിവരം” തീരുമാനിക്കുന്നത് അവരുടെ അക്‌സെന്റ് കൂടി കണക്കിൽ എടുത്താണ്. എത്ര വിവരം ഉള്ള ആൾ ആയാലും തിരുവനന്തപുരത്തെ പ്രാദേശിക ഭാഷാവകഭദമോ, മലപ്പുറത്തെ മുസ്ലിം സംസാര രീതിയോ ആണ് അക്‌സെന്റ് എങ്കിൽ കേൾക്കുന്ന ശരാശരി മലയാളി പറയുന്ന ആളെ വില കുറച്ചു കാണാൻ സാധ്യത കൂടുതലാണ്. വളരെ നാൾ മലയാള സിനിമയുടെ “യഥാർത്ഥ ഭാഷ” ആയി കൊണ്ടുനടന്നിരുന്ന വള്ളുവനാടൻ ഭാഷയിൽ ആണെങ്കിൽ എന്ത് മണ്ടത്തരം പറഞ്ഞാലും അതിനൊരു ഗമ മലയാളി കൊടുത്തിട്ടുമുണ്ട്. കോട്ടയം ഭാഷയാണ് യഥാർത്ഥ മലയാള ഭാഷ അക്‌സെന്റ് എന്ന ഒരു തെറ്റിദ്ധാരണ ഇപ്പോഴും പലരും പുലർത്തുന്നുണ്ട്. എന്ത് പറയുന്നു എന്നതാണ് കാര്യം ഏതു അക്‌സെന്റിൽ ആണ് പറയുന്നത് എന്നത് ഒരു പ്രശ്നമേ അല്ല. യഥാർത്ഥത്തിൽ ഒരു അക്‌സെന്റും ഇല്ലാതെ ഒരാൾക്ക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്നതാണ് സത്യം. നമ്മളുടെ സാംസ്‌കാരിക ഇടപെടലുകൾ ചില അക്‌സെന്റുകളെ കൂടുതൽ സ്വീകാര്യം ആക്കുന്നു എന്ന് മാത്രമേ ഉള്ളൂ. അക്‌സെന്റിന്റെ കാര്യത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ കളിയാക്കുന്നത് ഗൗഡ സാരസ്വാത ബ്രാഹ്മിൻസിനെ ആണെന്ന് തോന്നുന്നു. സിബിഐ ഡയറിക്കുറിപ്പിലും മറ്റും തമിഴ് കലർന്ന മലയാളം പറയുന്ന തമിഴ് അയ്യർ ഭാഷയെ അഭിജാത്യത്തോടെ പൊക്കിക്കൊണ്ട് നടക്കുന്നവർ തന്നെയാണ് ഇതേപോലെ കലർപ്പുള്ള മറ്റൊരു ഭാഷയെ താഴ്ത്തികെട്ടുന്നത് എന്നത് ഒരു വിരോധാഭാസമാണ്.

പറഞ്ഞു വന്നത് നമ്മളുടെ മുൻ അനുഭവവും മറ്റും ഭാഷയെയും അതുമായി ബന്ധപെട്ടു നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കല്പത്തെയും ബാധിക്കുന്നുമുണ്ട്. ബ്ലാക്ക് ലിസ്റ്റ് , ബ്രൗൺ ബാഗ് എന്നീ ഇംഗ്ലീഷ് വാക്ക് വംശീയമായി തെറ്റാണു എന്നും, ചെറ്റ എന്ന മലയാളം തെറി വാക്കും ഒരു വിഭാഗത്തെ മോശമായി കാണിക്കുന്നത് ആണെന്നും നമ്മൾ മനസിലാക്കേണ്ടതാണ്. അവ ഒഴിവാക്കി പുതിയ വാക്കുകൾ ഭാഷയിലേക്ക് കൊണ്ടുവരേണ്ടത് ഉണ്ട്. mankind എന്നത് മാറ്റി humankind എന്നാക്കുമ്പോൾ നമ്മൾ കവച്ചു വയ്ക്കുന്നത് ജൻഡർ ബയാസിനെ കൂടിയാണ്. മനപ്പൂർവം ഉള്ള ഒരു ശ്രമത്തിൽ കൂടി മാത്രം ഭാഷയിൽ ബയാസിനെ നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ മേല്പറഞ്ഞ ബയാസുകൾ നമ്മളെ കുഴപ്പത്തിൽ ചാടിക്കും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം നമുക്ക് നേരിട്ട് അനുഭവം ഇല്ലാത്ത വാക്കുകളെ നമ്മൾ ഒരു ഇമേജ് ആയിട്ടാണ് മനസിൽ സൂക്ഷിക്കുക. ഉദാഹരണത്തിന് കേരളത്തിന് വെളിയിൽ പോയിട്ടില്ലാത്ത ഒരാളോട് മരുഭൂമി എന്ന് പറയുമ്പോൾ ടിവിയിലോ സിനിമയിലോ കണ്ട ഒരു മരുഭൂമിയുടെ ചിത്രം ആണ് അയാളുടെ മനസിൽ തെളിഞ്ഞു വരിക. പക്ഷെ ഈ ദൃശ്യത്തിന് മരുഭൂമിയിലെ ചൂടോ , അവിടെയുള്ള മറ്റു അനുഭവങ്ങളോ ഉണ്ടാവില്ല. മറ്റൊരു ഉദാഹരണം പറഞ്ഞാൽ സ്ഥിരമായി പശുക്കളെ തീറ്റിപോറ്റുന്ന ഒരാൾക്ക് ചാണകം പശുവിന്റെ വിസർജ്യം മാത്രമാണ്. വൃത്തികെട്ട മണമുള്ള, എന്നും അടിച്ചു കഴുകി കളയേണ്ട ഒന്ന്. പശുവിനെ വല്ലപ്പോഴും അമ്പലത്തിൽ കാണുന്ന ഒരാൾക്കോ, വീട്ടിൽ പശുവിനെ നോക്കാൻ വേലക്കാരുള്ള ആളുകൾക്കോ ചാണകം എന്നത് നേരിട്ട് ബന്ധപ്പെടേണ്ട ഒരു സാധനം അല്ലാത്ത കൊണ്ട് അത് അവർക്ക് മനസിലെ ഒരു ഇമേജ് മാത്രമാണ്, ചാണകത്തിന്റെ മണം ഇല്ലാത്ത ഒരു ഇമേജ്. അത്കൊണ്ടാണ് ചാണകം എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം മനുഷ്യർക്കും പശുവിന്റെ തീട്ടം എന്ന് മനസ്സിൽ വരുമ്പോൾ മറ്റു ചിലർക്ക് സ്വന്തം ശരീരത്തെ ഓർമ വരുന്നത്.

നോട്ട് : മലയാള ഭാഷയിലെ ഇങ്ങിനെ ലിംഗപരമോ വംശപരമോ മാറ്റ് ഏതെങ്കിലും തരത്തിലോ ബയാസ് ഉള്ള നിങ്ങൾക്ക് അറിയാവുന്ന വാക്കുകൾ കമന്റ് ചെയ്യാമോ. മലയാളത്തിൽ നിന്ന് നമ്മൾ ശുദ്ധീകരിക്കേണ്ട വാക്കുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ ആണ്.

Advertisement

 13 total views,  2 views today

Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement