ഞാൻ റിവ്കായൊസ ലേവ്സ്കാ; നാസി ക്രൂരതയുടെ നേർ ജൈവചിത്രം

1034

ഞാൻ റിവ്കായൊസ ലേവ്സ്കാ; നാസി ക്രൂരതയുടെ നേർ ജൈവചിത്രം

{യഥാർത്ഥ സംഭവത്തിന്റെ സാഹിത്യാവിഷ്കാരം : Rajesh Shiva}
==================

ചരിത്രത്തിൽ കാലന്റെ ആഗമനത്തിൻ ശബ്ദച്ചിഹ്നമായ
കുതിരക്കുളമ്പടികൾ കേട്ടാണന്ന് ചിറകുകളിൽ
ദാവീദിന്റെ ചിഹ്നമുള്ള ഞങ്ങൾ ശലഭങ്ങളുണർന്നത്.
സ്വസ്തികയുടെ അദൃശ്യഭ്രമരങ്ങളുടെ മരണഗാനം
പൂന്തോട്ടങ്ങളിൽ മുഴങ്ങിത്തുടങ്ങി.
ബൂട്ടുകളുടെ അകമ്പടിഗീതത്തോടെ ശ്മാശാനത്തിലേയ്ക്കവ
നമ്മെ സ്വാഗതം ചെയ്തു.

മകൾ മെർക്കിലിയെ ഞാൻ മാലാഖമാരുടെ വസ്ത്രങ്ങളണിയിച്ചു,
മരണം അഭയാർത്ഥിയാക്കി അയക്കുന്ന മറ്റൊരുലോകത്തിലേക്കുള്ള ദീർഘപ്രയാണത്തിന് പുതുവസ്ത്രത്തിന്റെ ആവശ്യകത
അവളുടെ കണ്ണുകളിലെ ചോദ്യത്തിനുത്തരമായി ഞാൻ പറഞ്ഞു.

ശലഭജഡങ്ങളുടെ ആഴമുള്ള ജൈവസമുദ്രമായിരുന്നു ശ്‌മശാനം !
അവസാന തിരകൾ തീരത്തേയ്ക്കടിച്ചുകൊണ്ടിരുന്നു.
ജലവിരലുകൾ ഭാവിലെ മഹാസമുദ്രത്തിലേയ്ക്കും
ഉദയസൂര്യനിലേയ്ക്കും ചൂണ്ടുന്നതായിത്തോന്നി.

അന്തരീക്ഷമാകെ പറന്നുയർന്ന ചിറകുകൾ കല്ലുകളായി
പരിവർത്തനം ചെയ്തു കാലത്തിന്റെ കവണകളിൽ തൊടുക്കുവാൻ
പ്രതീക്ഷയുടെ വാഗ്ദത്തഭൂമിയിൽ
അദൃശ്യമായി പെയ്തിട്ടുണ്ടാകാമെന്ന് ഞാൻ കരുതി.
അപ്പോഴേയ്ക്കും വിവസ്ത്രരായികഴിഞ്ഞ ഞങ്ങൾ
ജനിമൃതികളൊന്നുപോലെ നഗ്നരായിരിക്കാൻ വിധിക്കപ്പെട്ടിരുന്നു,
വിധിയുടെ ക്യൂവിൽ മരണത്തെ വാങ്ങാൻ നിൽക്കുമ്പോൾ
മനുഷ്യരാണോയെന്ന സംശയം ഞങ്ങളെക്കുറിച്ചു മാത്രമായിരുന്നു.

വെടിയുണ്ടകളുടെ പേമാരിയോടെ തീപ്പൊരികളിലെ
മിന്നലോടെ അട്ടഹാസങ്ങളുടെ ഇടിവെട്ടോടെ മെയിൻകാഫിന്റെ താളുകൾ
അക്ഷരദംഷ്ട്രകൾ കാട്ടി തുറന്നടഞ്ഞുകൊണ്ടിരുന്നു.

അപ്പോഴേയ്ക്കും മെർക്കലിയും അച്ഛനുമമ്മയും കുഞ്ഞനിയത്തിയും
ഉടലുകൾ സമുദ്രത്തിൽ നിമജ്ജനംചെയ്ത്
തൂവെള്ള ചിറകുകളോടെ പറന്നകന്നിരുന്നു.
ഉള്ളിലൊരു ഒരു ലോഹമീനിന്റെ കുതിപ്പിനൊപ്പം
നിശ്ചലമാകാനൊരുങ്ങുന്നൊരു തിരയായി ഞാൻ.

ആ കടലിൽ തീരാമോഹങ്ങളുടെ
അടിയൊഴുക്കുണ്ടായിരുന്നു പ്രതീക്ഷകളുടെ
ആർത്തനാദങ്ങളിലുലയുമ്പോൾ മരണദാഹമെന്നെയാവേശിച്ചു.
അവരുടെ പ്രതിനിധിയാക്കാൻ എനിക്കടിയിലൊരായിരം
ഹൃദയസ്പനന്ദനങ്ങൾ മരണത്തിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ട്
എന്നെത്താങ്ങുന്നതായി തോന്നി.

മുകളിൽ പിന്നെയും തിരകൾ മൂടിക്കൊണ്ടിരുന്നു,
ഗോലിയാത്തുമാരുടെ തീരങ്ങളിലെ സുനാമിയെ സ്വപ്നംകണ്ട് മരണതുല്യമായൊരനുഭൂതിയിൽ ഞാനർദ്ധനിദ്രയിലായിലാണ്ടു.

ആകാശത്തേയ്ക്കു പറന്നുപോയ ചിറകുകൾ
എന്നിലേക്ക്‌ വരുന്നതായി സ്വപ്നംകാണുന്നു
ദാവീദിന്റെ കൈകൾ എനിക്കുനേരെ നീണ്ടുവരുന്നു
അബോധത്തിൽ നിന്ന് ബോധത്തിലേക്ക്
ഞാൻ അധിനിവേശിച്ചിരിക്കുന്നു.

(തീരത്തെ ആര്യഹുങ്കിന്റെ കാറ്റുംകോളുമടങ്ങിയിരിക്കുന്നു, വെടിയൊച്ചകൾ നിലച്ചിരിക്കുന്നു.)

അലയടിക്കവേ അങ്ങനെ തന്നെ തിരകൾ മരിച്ച കടൽ
എന്നെ നീന്തിത്തളരാതെ കരയിലെത്തിക്കുന്നു.

(നാസികളേക്കാൾ ദയാരഹിതമായ മരണമേ യഹൂദരുടെ പ്രതിനിധിയായി ഞാൻ മാത്രമോ, അഭയാർത്ഥിയെന്ന ശപിക്കപ്പെട്ട പൗരത്വത്തോടെ അതിർത്തികളേതെന്നറിയാതെ. മരീചിക പോലകന്നുപോകുന്നൊരു വെളിച്ചത്തിന്റെ കരതലം ഗ്രഹിക്കാൻ ഞാൻ നടന്നു,
അതെന്നെ പ്രകാശത്തിന്റെ വലിയൊരു ലോകത്തെത്തിച്ചു, അതെ ഞങ്ങളുടെ വാഗ്ദത്തഭൂമി, ആയിരം ദാവീദുമാർ കവണ കുലച്ചു നിൽക്കുന്ന
ദൈവശലഭങ്ങളുടെ വാഗ്ദത്തഭൂമി !)

(രംഗം കോടതി , ഹിറ്റലറുടെ വലംകൈയും ജൂതവംശഹത്യയ്ക്കു നേതൃത്വം നല്കിയവനുമായ അഡോൾഫ് ഐക്മാനെ ഇസ്രായേലിലെ കോടതി വിചാരണ ചെയ്യുകയാണ് . റിവ്കായൊസ ലേവ്സ്കാ അയാളെ നോക്കി പറയുന്നു)

വിചാരണകോടതിയിൽ മുഖംകുനിച്ചു നിൽക്കുന്ന
ഹേ അഡോൾഫ് ഐക്മാൻ…..
ഞങ്ങളെത്തേടിവന്ന നിങ്ങളുടെ ഭ്രമരങ്ങളെപ്പോലെ
ഇന്നിതാ ദൈവശലഭങ്ങൾ അജ്ഞാതമായൊരിടത്തുനിന്നും നിന്നെയിവിടെത്തിച്ചിരുന്നു…

പൂർവ്വികരുടെ ശവക്കടൽ ഞങ്ങളുടെയുള്ളിൽ തിരയടിക്കുന്നു,
നിനക്കതിൽ മുങ്ങിച്ചാകാതെ രക്ഷയില്ല,
അതിൽ പ്രതികാരവെറിയുടെ സ്രാവുകളുണ്ടായിരുന്നെന്ന്
വികലമായ ആത്മാവിനെ കണ്ടുനീ വിലപിക്കും..

യാത്രാന്ത്യത്തിൽ കണ്ടുമുട്ടുന്ന നിന്റെ നേതാവിനോടും
സ്റ്റോം ട്രൂപ്പേഴ്സിലെയും ഗസ്റ്റപ്പോയിലെയും
ഓരോ ഗോലിയാത്തുമാരോടും
സ്വസ്തികയുടെ ഭ്രമരങ്ങളുടെ ശവക്കടലിൽ ചവുട്ടിനിന്ന്
ദാവീദുമാർ കാലത്തിന്റെ കവണകൊണ്ട്
നിങ്ങളിലേക്ക് തീക്കല്ലുകൾ എയ്യുകയാണെന്ന് പറയണം.

നരകത്തിന്റെ ദുർഗന്ധപൂരിതമായ ഇടങ്ങളിൽ
ഞങ്ങളുടെ പ്രാർത്ഥനകൾ തീർക്കുന്ന ഓഷ്വിറ്റ്സ് ക്യാമ്പുകൾ
നിങ്ങളുടെ ആത്മാക്കളെ കല്പാന്തത്തോളം
ക്രൂരപീഡനം ചെയ്യുമെന്നും