ഇലക്ട്രിഷനോ പ്ലമ്പറോ ഒക്കെ ആണ് മെഡിക്കൽ ഗ്യാസ് നിയ്രന്തിക്കുന്നതെങ്കിൽ ഇതിനപ്പുറം സംഭവിക്കും

128

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു എന്ന വാർത്തയുമായി ബന്ധപ്പെട്ട് Nidhin Vikram എഴുതിയ ഹ്രസ്വമായ കുറിപ്പ്

സ്വന്തം ജോലി ആയത് കൊണ്ടുള്ള വിലയിരുത്തൽ 10.12 വർഷമായി ഈ പറയുന്ന centralised medical gas supply system ത്തിൽ ജോലി ചെയ്യുന്ന ആളെന്ന നിലയ്ക്ക് പറയട്ടെ തീർത്തും അറിവില്ലായ്മയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചത്
liquid oxygen സാരംഭിക്കുന്ന ടാങ്കിന്റയോ liquid നിറയ്ക്കാൻ വന്ന വാഹനത്താലെയോ വാൽവ് തകരാറു മൂലമാണ് ഇങ്ങനെ ഒരു ചോർച്ച ഉണ്ടായത് എന്നാൽ ആശുപത്രിയിൽ കറന്റ് പോയാൽ ജനറേറ്റർ എന്നതിനേക്കാളും liquid ഓക്സിജൻ തീരുമ്പോൾ ഓട്ടോമാറ്റിക്കായി ഗ്യാസ് സിലിണ്ടർ വഴി ഏറ്റവും ചുരുങ്ങിയത് 5,8 മണിക്കൂർ മുഴുവൻ ഹോസ്പിറ്റലിന്റെയും പ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ സപ്ലൈ പോകേണ്ടതാണ് ഇത് centralised medical gas supply system ത്തിന്റെ അടിസ്ഥാന പ്രവർത്തനമാണ് എന്ത് കൊണ്ട് ഗ്യാസ് ചോർന്നു എന്നല്ല എന്തുകൊണ്ട് ബേക്കപ്പ് സിലിണ്ടർ പ്രവർത്തിച്ചില്ല എന്ന് വേണം അന്വേഷിക്കാൻ ഇന്ത്യയിൽ ഉടനീളം നമ്മുടെ കേരളത്തിലും ഉള്ള പ്രധാന പ്രശ്നമാണ് ചുരുക്കം ചില ആശുപത്രികൾ ഒഴികെ മിക്കയിടങ്ങളിലും ഇതിനെ പറ്റിയൊന്നും യാതൊരു ധാരണയും ഇല്ലാത്ത ഇലക്ട്രിഷനോ പ്ലമ്പറോ ഒക്കെ ആണ് മെഡിക്കൽ ഗ്യാസും ശ്രദ്ധിക്കുന്നത് എന്ന ഭയാനകമായ അവസ്ഥയിലേക്ക് അധികാരികളുടെ കണ്ണ് ഇതോടു കൂടിയെങ്കിലും എത്തും എന്ന് കരുതാം