Roy VT
പ്രേംനസീറും ശോഭനയും ചില ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്ഥ കാലഘട്ടങ്ങളുടെ പ്രതിനിധികൾ ആയതു കൊണ്ടുതന്നെ അവർ ഒരിക്കലും ജോഡി ആയിട്ടില്ല.അലകടലിനക്കരെ, ഒരുനാൾ ഇന്നൊരുനാൾ, ഉദയം പടിഞ്ഞാറ്, ധ്വനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശോഭന യുവനായിക ആയിരുന്നെങ്കിലും പ്രേംനസീർ അച്ഛനോ അമ്മാവനോ അപ്പൂപ്പനോ ഒക്കെയായുള്ള മുതിർന്ന വേഷങ്ങളിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇവർ ജോഡി ആയാൽ എങ്ങനെയിരുന്നേനെ എന്നൊരുചിന്ത മനസ്സിൽവന്നത് .2004 ക്രിസ്തുമസ് ലക്കമായി ഇറങ്ങിയ ചിത്രഭൂമി വാരികയുടെ ഒപ്പം ലഭിച്ച മധുരഗീതങ്ങൾ എന്ന പ്രത്യേക പതിപ്പിന്റെ മുഖച്ചിത്രം കണ്ടപ്പോഴാണ്. ഇരുവരുടെയും വ്യത്യസ്ഥ സിനിമകളിലെ സ്റ്റില്ലുകൾ ചേർത്തുവച്ച് ഡിസൈൻ ചെയ്ത ആ മുഖച്ചിത്രം ഏറെ ആകർഷണീയമായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി പുറത്തുവന്ന മലയാളത്തിലെ ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ആ പതിപ്പ് വായനക്കാർക്ക് പുതുമയുള്ള ഒരു ക്രിസ്തുമസ് സമ്മാനമായിരുന്നു.
*