എന്തുകൊണ്ടാണ് ഒരു ഏകാധിപത്യ രാജ്യത്തിന് സാധിച്ചത് ജനാധിപത്യ രാജ്യത്തിന് സാധിക്കാൻ കഴിയാത്തത്?

0
106

Nebu John Abraham

ചില കേവല യുക്തിവാദികളും ചില കപട സ്വതന്ത്രരും പടച്ചുണ്ടാക്കുന്ന ചൈനാ ഭീതി ഏകാധിപത്യം എന്ന തൂണ് ആദ്യം നാട്ടിയാൽ ഒരു ഗുണമുണ്ട്. ബാക്കി അവർ എഴുതിപ്പിടിപ്പിക്കുന്ന യുക്തിയല്ലാത്ത നുണകൾ പാവപ്പെട്ടവർ വായിക്കില്ല. ജനാധിപത്യ രാജ്യമായ അമേരിക്കയിൽ കോവിഡ് മരണം 20,000 കഴിഞ്ഞു. 5 ലക്ഷത്തിൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പഴും നയങ്ങളിൽ ജനങ്ങളുടെ Public pressure ആണ് പ്രശ്നം.
സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഡാനിയൽഖാനി മാൻ അമേരിക്കയിൽ Sunstein msത്തിയ പomങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ അമേരിക്കയിൽ ഉണ്ടായ രണ്ട് സംഭവങ്ങൾ പറയുന്നുണ്ട്.

  1. Love canal 1979
  2. A Lar Scare. 1989

രണ്ട് സംഭവങ്ങളും ജനാധിപത്യത്തിൽ ആദ്യം തുടങ്ങിയത് Media ആണ്. വലിയ രീതിയിൽ മനുഷ്യരിൽ ഭീതി വിതച്ച സംഭവങ്ങൾ വാർത്ത ആയതോടെ കൂടുതൽ വാർത്തകൾ വരാൻ തുടങ്ങി. ഇതിനെ Availability cascade എന്ന പ്രശ്നമായി പണ്ഡിതർ കാണുന്നുണ്ട്. public pressure ആണ് പിന്നീട് നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചത്. ഈ രണ്ട് സംഭവങ്ങളിലും ശാസ്ത്രീയ പoനങ്ങൾ പോലും ശരിവക്കാത്ത കാര്യങ്ങൾക്കാണ് ഭരണകൂടം സമയവും പണവും ചിലവഴിച്ചത്.

ചൈനയെ ഏകാധിപത്യത്തിന്റെ പേരിൽ വിമർശിക്കുന്ന മാന്യയുക്തർ വായിക്കേണ്ട ചില കണക്കുകൾ ( 2011 ന്നിൽ Amartya sen ന്റെ uncertain glory എന്ന പുസ്തകത്തിൽ നിന്ന്) ഇവിടെ പറയാം.
china India
population. 1344 1241
Mn
GDP

Per capita us dr. Ppp. 2640.- 838

ദാരിദ്യ രേഖക്ക് താഴെ .% : 29.8.- 68. 7

ആയുർ ദൈർഘ്യം  73- 65.

ശിശുമരണം  per 1000. 13 – 47

തൂക്കം കുറഞ്ഞbകുട്ടികൾ 3 – 28

പ്രസവമരണം per 11akh : 37 – 200

സാക്ഷരത  സ്ത്രി % : 91-  51

എന്തുകൊണ്ടാണ് ഒരു ഏകാധിപത്യ രാജ്യത്തിന് സാധിച്ചത് ജനാധിപത്യ രാജ്യത്തിന് സാധിക്കാൻ കഴിയാത്തത്?

  1. ജനാധിപത്യം ഒരു പുറമേ ഉള്ള paint മാത്രമായത് ഒരു കരണമാണ്.
    പണം ഉള്ളവർ ആണ് സ്വതന്ത്രം എന്ന് വിശേഷിപ്പിക്കുന്ന മീഡിയ സ്വന്തമായി ഉള്ളവർ. പട്ടണങ്ങളുടെ വർത്തയാണ് അതിൽ കൂടുതൽ. പാവങ്ങളുടെ ശൗചാലയങ്ങൾ അവർക്ക് പ്രശ്നമാകാതിരുന്നത് അത് കൊണ്ടാണ്.

2 . രാഷ്ട്രീയം
ജനാധിപത്യ രാജ്യത്തിൽ 30% ലോകസഭാ പ്രതിനിധികളും ക്രിമിനൽ കേസിലെ പ്രതികൾ ആണ്. വ്യവസായികളും ധാരാളമായി ഉണ്ട്. ദളിത് പ്രതിനിധ്യം ആവശ്യത്തിന് ലഭിക്കാത്തത് എന്തുകൊണ്ടാണ്? പലരും സഭയിൽ ഹാജരാകാറു പോലും ഇല്ല .

3 .ഇന്ത്യയിലെ ഏകാധിപത്യ പ്രവണത ചൈനയിലേക്കാൾ മോശം
AFSPA, UAPA, കശ്മീർ പ്രശ്നത്തിൽ ഗവൺമന്റ് സമീപനം , CAA പ്രശ്നം വർഗ്ഗീയ രാഷ്ട്രീയം ഇതിലെല്ലാം എവിടെയാണ് ജനാധിപത്യത്തിന്റെ നേർ രേഖ കാണാൻ കഴിയുന്നത്.?

  1. പണമുള്ളവരുടെ (privileged) ഭരണകൂടം.
    ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ തന്നെ നടപ്പാക്കാൻ 2011 വരെ കാത്തിരിക്കണ്ടി വന്ന നിർഭാഗ്യകരമായ ജനാധിപത്യ ആണ് ഇവിടെ ഉള്ളത്. 27000 കോടി രൂപ ഇതിന് നീക്കിവക്കുന്നതിന് പോലും എതിർ വാക്കുകൾ ഉണ്ടായ സ്ഥലമാണിത്. എന്നാൽ ലക്ഷം കോടി Corporate tax കുറക്കാൻ ഒരു മടിയുമില്ലാത്ത ഭരണം. Diamond /Gold എന്നിവക്ക് ഇറക്കുമതി കരം കുറച്ചത് വഴി 57000 കോടി ഖജനാവിന് നഷ്ടമുണ്ടായ രാജ്യം.

എന്തായാലും ജനാധിപത്യം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത് അമേരിക്ക ആണെങ്കിലും ഇന്ത്യ ആണെങ്കിലും ശരിയായ മാർഗ്ഗത്തിൽ ആണോ? എന്ന് പരിശോധന നടത്തിയിട്ടാവണം പല സൂചികകളിലും സാധാരണക്കാരുടെ നില മെച്ചപ്പെടുത്തുന്ന ഭരണകൂടത്തെ ഭയക്കാൻ.
Amartya sen ഇന്ത്യയിലെ .ജനാധിപത്യത്തെ കുറിച്ച് എഴുതിയത് പറഞ്ഞ് അവസാനിപ്പിക്കാം.
” if India needs a new democratic politics , that requirement is closely connected with necessity of paying greater attention to interests of most deprived .”