കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്

56
Nebu John Abraham
കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്. ഇവരൊന്നും സർക്കാരിന്റെ ഉപദേശകരുമല്ല. ഇനി ഇവർ പറഞ്ഞതിൽ പ്രധാനപ്പെട്ടവ എന്തെന്ന് നോക്കാം . ( Link comment box ൽ )
പ്രൊഫ അമർത്യ സെൻ , അഭിജിത് ബാനർജി, അരവിന്ദ് സുബ്രമണിയം, കൗഷിക് ബസു, അതിത് സെറു തുടങ്ങിയവരുടെ പാനൽ ചർച്ചയിൽ വന്ന അഭിപ്രായം. (Prof K.P കണ്ണന്റെ നിലപാടുകളും ഇതിനോട് യോജിപ്പുള്ളതാണ് )
1. കോവിഡ് അസാധാരണ സാമ്പത്തിക കുഴപ്പം. അസാധാരണ കുഴപ്പത്തിന് അസാധാരണ നടപടികൾ ആകാം.
2. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.71 Lakh Crore GDP യുടെ 1% മാത്രമാണ്. ഇത് 4% -5 % വരെ കൂട്ടണം .അതായത് കുറഞ്ഞത് 7 ലക്ഷം കോടി രൂപ കൂടി കേന്ദ്ര സർക്കാർ ചിലവഴിക്കണം
3 .രാജ്യത്ത് 60 million tonne അരി ശേഖരം ഉള്ളതിൽ 40 m tonne എങ്കിലും സൗജന്യമായി വിതരണം ചെയ്യണം
4. Fiscal responsibility പ്രകാരം നിയമപരമായി കടം മേടിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം എടുത്ത് കളയണം.( പ്രളയത്തിന്റെ സമയത്ത് തന്നെ ധനമന്ത്രി Dr. Thomas Issac ഈ നിലപാട് പറഞ്ഞാരുന്നു.)
5 സാർവത്രിക റേഷൻ നടപ്പാക്കണം. ലക്ഷ്യമിട്ട് നടത്തുന്ന രീതി (Target) ഇപ്പാൾ വേണ്ട. പണം അസംഘടിത മേഖലയിൽ ഉൾപ്പടെ തൊഴിലാളികൾക്ക് നൽകണം
6. പണം കൊടുക്കുന്നത് മാത്രമായി ചുരുക്കുന്നത് (Cash Transfer)സൂക്ഷിക്കണം. ഭക്ഷണ സാധനങ്ങളായി നൽകുന്ന തരം പരീക്ഷണങ്ങൾ കൂടി സംയോജിപ്പിക്കുക ആണ് വേണ്ടത്
7. ഇന്ത്യ യുടെ ആരോഗ്യമേഖല വളരെ പരിതാപകരമാണ്. Primary health care ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
8. സംസ്ഥാനങ്ങൾക്ക് ചിലവഴിക്കാനുള്ള പണവും പിന്തുണയും ഉറപ്പാക്കണം.(വിദേശ ഫണ്ട് സഹായം എന്നിവ സ്വീകരിക്കാൻ പാടില്ല എന്ന നയത്തിന് പ്രളയ സമയത്തേ കേരളം പ്രതികരിച്ചിരുന്നു)
എന്നാലും സംഭരണം, ആവശ്യം (Supply demand ) എന്നീ ലഘു സമവാക്യത്തിൽ മാത്രം വീണ്ടും ചർച്ച എത്തി നിൽക്കുന്നു. ഉപഭോഗത്തിലുള്ള കുറവു പോലെ തന്നെ അമിത ഉപഭോഗത്തിന്റെ കമ്പോള രീതി എങ്ങനെ മനുഷ്യന് ഭീതി അകുന്നു എന്ന് ചർച്ചയിൽ ഇല്ല. Perma frost പോലെ ഭൂമിക്കടിയിൽ മഞ്ഞിൽ മറഞ്ഞിരിക്കുന്ന വൈറസ് രോഗങ്ങൾ നമ്മുടെ അമിത ചൂഷണം മൂലം തിരിഞ്ഞു കൊത്തിയേക്കാം എന്ന വസ്തുത മറക്കരുത്. ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ നമുക്ക് നിവർന്ന് നിൽക്കണം എങ്കിൽ ഉത്പാദനം ഇല്ലെങ്കിൽ പോലും തൊഴിലാളികളുടെ വേതനം ഉറപ്പാക്കിയേ തീരൂ. ഉൽപാദനത്തിൽ തൊഴിലാളിയുടെ അധ്വാനത്തിന്റെ പങ്ക് പുറത്ത് കൊണ്ടുവന്ന സ്ഥിതി വിശേഷം കൂടിയായി ഞാൻ ഇതിനെ കാണുന്നു.
* source * ND TV Discussion
* കൊട്ടിയും, candle light കത്തിച്ചും ഇതിന്റെ പരിണിതഫലനളെ ചെറുക്കാൻ പ്രധാനമന്ത്രി പറയുമ്പോൾ ഈ ധാരണ കൂടി മനസ്സിൽ കരുതാം.