കോൺഗ്രസുകാരിൽ നെഹ്റുവിന്റെ പാരമ്പര്യം കുറയുന്നു, സവർക്കറുടെ ആശയക്കാർ കൂടുന്നു

0
102

Nebu John Abraham

മുഖ്യമന്ത്രിക്ക് നേരെ പലപ്പോഴായി ജാതി അധിക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട് . പലപ്പോഴും ജാതി പറയാതെ ചെത്ത് “തൊഴിലാളി ” എന്ന ധ്വനി കടന്ന് വന്നിട്ടുണ്ട്. ഇവിടെയാണ് അതിന്റെ കാതലായ ഭാഗം കിടക്കുന്നത്. ജാതി തൊഴിൽ വിഭജനവുമായി ബന്ധപ്പെട്ടത് മാത്രം ആണ്.

ജാതി ഒരു കാലത്തെ കൂലി അമർച്ച ചെയ്യാൻ ഉണ്ടായ ക്രൂരമായ തൊഴിൽ വിഭജന മാർഗ്ഗം ആയിരുന്നു. അത് ഒരു സാമൂഹ്യ വിഭജനം മാത്രമായി കണക്കാക്കുന്ന സ്വത്വ രാഷ്ട്രീയത്തോട് യോജിക്കാനേ കഴിയില്ല.തങ്ങൾക്ക് ഒരു ജോലിയിൽ വേണ്ട തൊഴിലാളികളുടെ ഏറ്റക്കുറച്ചിൽ ഇല്ലാത്ത, അവരുടെ സ്ഥിരമായ ‘കമ്പോള ലഭ്യത ക്കായി ജന്മി, രാജത്വ വാഴ്ചാ കാലത്ത് ഉയർന്ന് വന്ന ക്രൂരമായ രീതി ആണത്. കുത്തക സ്വഭാവവുമായി ഇതിന് ബന്ധം ഉണ്ട്. ആഡം സ്മിത്ത് തന്നെ സ്വാഭാവിക വിലയെയും കമ്പോള വിലയെയും വിശകലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ജാതി ക്രൂരമായ തൊഴിൽ ചൂഷണം ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക വില (Natural price of labour) യെ Market price ൽ നിന്ന് നൂറ്റാണ്ടുകളോളം കുറച്ച് വച്ച അക്രമം ആയിരുന്നു അത് എന്നാണ് Adam Smith പറഞ്ഞത്.

ചൂഷണത്തിനായി മാർക്സ് , ചൂണ്ടിക്കാട്ടിയ Reserve Army of Labour എന്ന മുതലാളിത്ത രീതിയുടെ Violent അയ ഒരു പ്രതിരൂപം മാത്രമാണിത്. ഈ ക്രമീകരണം ഉണ്ടെങ്കിലേ നിർബാധം ചൂഷണം നടക്കൂ. മുതലാളിത്തത്തിൽ തൊഴിൽ വിഭജനത്തിന് അല്പം സ്വാതന്ത്ര്യം ഉണ്ട് എന്ന ഒള്ളൂ.ഇന്ത്യയിൽ തന്നെ ജാതി എന്ന രീതി തുടങ്ങിയത് 1700 കളിലാണ്. എങ്ങനെയാണ് ജാതി സാമ്പത്തിക രീതികളിലൂടെ സമൂഹത്തിൽ അധീശത്വം നേടിയത് ?

  1. ശിവജി ഹിരണ്യഗർഭത്തിലൂടെ പൂണൂൽ ഇട്ട് രാജാവ് തന്നെ ബ്രഹ്മണ വിധികൾ അനുസരിച്ച് ” ഛത്രപതി ” എന്ന പേര് സ്വീകരിച്ചു. ഇത് വഴി രാജാവ് / സേവകർ ‘ മറ്റുള്ളവർ എന്ന രണ്ട് class ഉണ്ടായി. ഒരർത്ഥത്തിൽ പരശുരാമൻറ കഥ രാജാവും ബ്രാഹ്മണനും അധികാരത്തിനായി ഒന്നിക്കുന്നതാണ്.
  2. മുഗൾ രാജാക്കൻമാർ ബ്രഹ്മണ വിധികളെ അംഗീകരിച്ചു. ചില ഇളവുകൾ ബ്രാഹ്മണർക്ക് നൽകി.

  3. ബ്രിട്ടീഷ് ഭരണം 1857 കലാപത്തിന് ശേഷം ജാതി census 1871 നടത്തി. ജാതി അടിസ്ഥാനത്തിൽ Hindu civil code നിയമം ആക്കി.കൂടാതെ നാട്ട് രാജാക്കൻമാരുടെ സംരക്ഷകർ എന്ന നിലയിലേക്ക് ചുരുങ്ങി. ഇതെല്ലാം ജാതിയെ ഒരു Real സംഭവം ആക്കി.
    മൂന്ന് കര്യങ്ങളും സത്യത്തിൽ കരം, പിരിക്കാനും ഭരണം ക്രമീകരിക്കാനുംവേണ്ടി ആണ് ചെയ്തിരുന്നത്.
    ജാതി ഇല്ലായിരുന്ന സിക്ക്, ഗൂർഖാ, മുസ്ലിം ,ക്രിസ്ത്യൻ വിഭാഗങ്ങളിൽ പോലും ഇതിന്റെ പ്രത്യാഘാതം ഉണ്ടായത് തൊഴിൽ ചൂഷണത്തിനാണ്. കൂലി അമർച്ച ചെയ്യുക. അതിന്റെ ഒരു ക്രൂരമായ സബ്രദായം മനുഷ്യൻ ഉണ്ടാക്കുകയായിരുന്നു. ഇതിന് വേദ സംബന്ധിയായോ, രക്തശുദ്ധിപരമായോ എന്തെങ്കിലും യുക്തി ആരെങ്കിലും പറഞ്ഞാൽ അതെല്ലാം ചൂഷണത്തിനായി പിൽക്കാലത്ത് മെനഞ്ഞെടുത്തായി മാത്രം കരുതണം.

രാജാവിന്റെ തൊഴിൽ അധികാരത്തെ ചോദ്യം ചെയ്യുന്ന ബ്രാഹ്മണരെ കൊല്ലുന്നതും, ബ്രാഹ്മണന്റെ തൊഴിൽ അധികാരത്തെ ചോദ്യം ചെയ്യുന്ന രാജാവിനെയും അവർ പരസ്പരം വെല്ലുവിളിച്ചു. അവർ സത്യത്തിൽ ഒരു വർഗ്ഗമാണ് , അതായത് ഉള്ളവർ എന്ന വർഗ്ഗം. തൊട്ടുകൂടാത്ത ജോലിക്കാർ ഇല്ലാത്തവരും. മാലിന്യം കോരുന്നവർ അങ്ങനെ തൊട്ടുകൂടാത്തവരായി, ചെളിയിൽ കാളയെ പൂട്ടുന്നവർ തൊട്ടുകൂടാത്തവരായി, വിയർക്കുന്നവർ തൊട്ടുകൂടാത്തവരായി. കോൺഗ്രസുകാരിൽ നെഹ്റു വിന്റെ പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്തവർ കൂടിയതും വീർ സവർക്കറുടെ ആശയക്കാർ കൂടിയതും ഇത്തരം ആക്ഷേപം ഉന്നയിക്കാൻ കാരണമായി ഞാൻ കരുതുന്നു.