ബ്രാഹ്മണാധിപത്യത്തിന് മുൻപ് പുലയർ, കുറവർ ,പറയർ എന്നിവരുടെ പക്കലായിരുന്നു ഭൂമിയുടെ അവകാശം

142

Nebu John Abraham

പലരും ശ്രീ ധന്യ IAS നെ കൂട്ടികൊണ്ടു പോകുന്ന ഈ ചിത്രം ഇട്ടത് കൊണ്ട് എഴുതണം എന്ന് തോന്നി.

കിടക്കാൻ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ഒരു ചരിത്ര പശ്ചാത്തലം കൂടി കേരളത്തിൽ ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നു. നമ്മളിൽ ഭൂരിപക്ഷവും ആ പശ്ചാത്തലം ഉള്ളവരാണ്. ഇന്ന് ഈ കഥ പറഞ്ഞാൽ വിശ്വസിക്കാത്ത തലമുറയാണ് കൂടുതലും. അവർ കൂടി അറിയാനാണ് എഴുതുന്നത്.അപ്പോൾ ഈ കണ്ട സ്ഥലം ഒക്കെ ആരുടേതായിരുന്നു.? Ad 6oo മുതൽ കേരള ഭൂമി പരശുരാമൻ ബ്രാഹ്മണന്മാർക്ക് നൽകിയ സ്വത്താണ് എന്ന് കരുതി വന്നു. രാജാവും , ഇത് തന്നെ പിന്തുടർന്നു. Tax പോലും ഇവരിൽ നിന്ന് വാങ്ങാൻ രാജാവിന് കഴിഞ്ഞിരുന്നില്ല. 3 വക സ്ഥലം ആണ് പ്രധാന മായി ഉണ്ടായിരുന്നത്.

  1. ജന്മം
  2. ദേവസ്വം
  3. ബ്രഹ്മസ്വം

ജന്മം ഭൂമി പരമ്പരാഗതമായി ജന്മികൾ കൈവശം വച്ചു കൊണ്ടിരിക്കുന്ന ഭൂമി ആണ്. ദേവസ്വം അമ്പല വകയും, ബ്രഹ്മസ്വം ബ്രഹ്മണരുടെ സ്ഥലവും . കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സ്ഥലവും ഇവരുടെ കൈയ്യിലായിരുന്നു. കേരളത്തിലെ സ്ഥലം മുഴുവൻ. ഇതല്ലാതെ ഉണ്ടായിരുന്നത് സർക്കാർ പണ്ടാര വക സ്ഥലം ആണ് .മാടമ്പിമാർ വക എന്ന ഒരു ഉടമസ്ഥതയും ബ്രഹ്മസ്വത്തിന്റെ കീഴിൽ ഉണ്ടായിരുന്നു.

12 വർഷം വരെയുള്ള lease കരാറുകൾ പ്രകാരം കൃഷി ചെയ്യാം. ചിലതിൽ പണയമായി തുക കൊടുത്ത് കൃഷി ചെയ്യാം പിന്നീട് വാടക കൊടുത്താൽ Advance തുകയിൽ നിന്ന് ഉള്ള പലിശയിൽ നിന്ന് വാടക കുറച്ചു തരും. ഇതായിരുന്നു ഏറെക്കുറെ രീതി.

കുടിയിറക്കൽ (Eviction) എപ്പാഴും പാവങ്ങളുടെ ഒരു ഭയമായിരുന്നു. ഈ രീതിയെ EMS ന്റെ നേതൃത്യത്തിൽ 1957-ൽ വന്ന മന്ത്രിസഭയുടെ Agrarian relations Act ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ ഗവൺമന്റിനെ നെഹ്റു പിരിച്ചു വിട്ടു. പിന്നീട് ഇതിന്റെ തുടർച്ച ആയി 1960, 1969 CAchutha Menon മഖ്യമന്ത്രി ആയപ്പോൾ ഇറക്കിവിടൽ പൂർണ്ണമായി ഇല്ലാതെ ആക്കി.

കാലം മാറി ഇപ്പോൾ ആർക്കും IA S എടുക്കാം. Equal Job opportunity പോലെ തന്നെ പ്രധാനമാണ് ഭൂപരിഷ്ക്കരണവും. ജാതിയുടെ സാമൂഹ്യ അസ്ഥിത്വം ഇല്ലാതെ ആകണം എങ്കിൽ സാമ്പത്തിക പരിഷ്ക്കാരങ്ങൾ ഇനിയും തുടരണം. സ്വത്തിന്റെ പരിമിതിയിൽ നിന്നാണ് Social Status തന്നെ ഉണ്ടായി വരുന്നത്. ഇളംകുളം കുഞ്ഞൻ പിള്ള യുടെ പഠനത്തിൽ , ബ്രാഹ്മണാധിപത്യത്തിന് മുൻപ് പുലയർ, കുറവർ ,പറയർ എന്നിവരുടെ പക്കലായിരുന്നു ഭൂമിയുടെ അവകാശം എന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിന്നീട് അട്ടിമറിക്കപ്പെട്ടത്. ഒരു പക്ഷേ ഈ വേദന നിറഞ്ഞ കഥയാകാം ഓണം എന്ന മിത്തിൽ പ്രതിഫലിക്കുന്നത്. വാമനൻ ഭൂമി തട്ടി എടുക്കുന്ന കഥ!