അസമത്വവും മെയ് ദിനവും

10

50 years ago, income inequality was severe in the U.S. It still is ...Nebu John Abraham

മാനിഫസ്റ്റോയിൽ സൂചിപ്പിച്ച ഒരു പ്രധാന കാര്യം സ്വകാര്യ വ്യക്തികളുടെ കൈയ്യിലെ സ്വത്തിന്റെ കേന്ദ്രീകരണമാണ് . ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ താത്പര്യങ്ങളെ മുൻനിർത്തിയുള്ള പ്രസ്ഥാനങ്ങൾ ആണ്. തൊഴിലാളി പ്രസ്ഥാനം ബഹുഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനവും.
അസമത്വം (കൂലിയിൽ )
source (Piketty-capital) – 2010


 1. യൂറോപ്പിലെ Top 10% ധനാ ഡ്യരുടെ വരുമാനം ശരാശരി ആ നാട്ടിലുള്ള കൂലിയുടെ 2.5 ഇരട്ടി ആണ്. യൂറോപ്പിൽ താഴെയുള്ള 50% ജോലിക്കാർക്ക് , രാജ്യത്തെ ശരാശരി വരുമാനത്തിന്റെ വെറും 60% മാത്രമാണ്. കിട്ടുന്നത്.
 2. അമേരിക്കയിൽ To p 10% ധനാ ഡ്യരുടെ വരുമാനം ശരാശരി ആ നാട്ടിലുള്ള കൂലിയുടെ 3.5 ഇരട്ടി ആണ്. യൂറോപ്പിൽ താഴെയുള്ള 50% ജോലിക്കാർക്ക് , രാജ്യത്തെ ശരാശരി വരുമാനത്തിന്റെ വെറും 50% മാത്രമാണ്. കിട്ടുന്നത്.

 3. ഏറെ കൊട്ടി ഘോഷിക്കുന്ന സ്കാൻഡിനേവിയൻ സോഷ്യൽ ഡെമോക്രസിയിൽ Top 10% ധനാ ഡ്യരുടെ വരുമാനം ശരാശരി ആ നാട്ടിലുള്ള കൂലിയുടെ 2 ഇരട്ടി ആണ്. യൂറോപ്പിൽ താഴെയുള്ള 50% ജോലിക്കാർക്ക്, രാജ്യത്തെ ശരാശരി വരുമാനത്തിന്റെ വെറും 70% മാത്രമാണ്. കിട്ടുന്നത്.
  അതായത് തഴെ തട്ടിലുള്ള തൊഴിലാളിക്ക് രാജ്യത്തുള്ള ശരാശരി വരുമാനം പോലും കിട്ടുന്നില്ല.
  മൂലധനത്തിന്റെ അസമത്വം-source (Piketty-capital) – 2010

May Day in a Neoliberal Society – Countercurrents1.യൂറോപ്പിലെ Top 10% ധനാ ഡ്യരുടെ മൂലധനം ശരാശരി ആ നാട്ടിലുള്ള ശരാശരി മൂലധനത്തിന്റെ 6 ഇരട്ടി ആണ്. യൂറോപ്പിൽ താഴെയുള്ള 50% ജോലിക്കാരുടെ പക്കലുള്ള മൂലധനം ശരാശരിയുടെ വെറും 10 % മാത്രമാണ്.

 1. അമേരിക്കയിൽ Top 10% ധനാ ഡ്യരുടെ മൂലധനം ശരാശരി ആ നാട്ടിലുള്ള ശരാശരി മൂലധനത്തിന്റെ 7 ഇരട്ടി ആണ്.താഴെയുള്ള 50% ജോലിക്കാരുടെ പക്കലുള്ള മൂലധനം ശരാശരിയുടെ വെറും 10 % മാത്രമാണ്.
 • സ്കാൻഡിനേവിയയിൽ Top 10% ധനാ ഡ്യരുടെ മൂലധനം ശരാശരി ആ നാട്ടിലുള്ള ശരാശരി മൂലധനത്തിന്റെ 5 ഇരട്ടി ആണ്. താഴെയുള്ള 50% ജോലിക്കാരുടെ പക്കലുള്ള മൂലധനം ശരാശരിയുടെ വെറും 20 % മാത്രമാണ്. അതായത് താഴെ തട്ടിലുള്ളവരുടെ കൈവശം ഇപ്പോഴും വ്യവസായത്തിനുള്ള മൂലധനം ഇല്ല !ഈ അസാധാരണമായ സാമ്പത്തിക അസമത്വമാണ് , ജനാധിപത്യപരമായ തൊഴിലാളി പ്രസ്ഥാനങ്ങൾ എതിർക്കേണ്ടത്. ജാതി അസമത്വം

 • അബദ്കറുടെ നിലപാട് സാമ്പത്തിക അസമത്വത്തിനെതിരേയുള്ള തൊഴിലാളി വർഗ്ഗ ഐക്യം നടക്കില്ല എന്നാണ്. ജാതി പരമായ ചേർതിരിവുകൾ ഈ ഐക്യത്തിന് തടസമാണത്രെ. ഈ നിലപാട് മൂന്ന് കാരണങ്ങൾ കൊണ്ട് യുക്തി വൂർവ്വമല്ല.

  1. സാമൂഹികക്രമം രൂപപ്പെടുന്നത് സാമ്പത്തിക ക്രയവിക്രയങ്ങളെ ആശ്രയിച്ചാണ്. തൊഴിൽ വിഭജനം മൂലം ചില തൊഴിലുകൾ ചിലർ ചെയ്യുന്ന സാമ്പത്തിക ബന്ധത്തിൽ Social Norms , Hierarchy , Ranking എല്ലാം കലെടുക്കും. ഉടലെടുത്തതിനെ മും Naturalise ചെയ്യും. ഇങ്ങനെ ആണ് ജാതി ഉടലെടുത്തതും തൊഴിൽ ചൂഷണ ഉപാധി ആയി നില കൊണ്ടതും.സാമ്പത്തിക ബന്ധങ്ങൾ മാറാതെ ഈ Hierarchy മാറാൻ പ്രയാസമാണ്.

  2. ജാതിയിൽ തന്നെ പല ഉന്നത ,താണ ജാതികൾ ഉണ്ട്. ഈ വിഭാഗങ്ങളുടെ താൽപര്യം അവരവരുടെ ഉന്നത ശ്രേണി ആണ് എന്ന് വന്നാൽ അബദ്കർ പറയുന്ന സാമൂഹ്യക്രമത്തിനെതിരെ ഉള്ള ഐക്യം നടക്കില്ല.

  3. ആധുനിക വ്യവസായം സ്രഷ്ടിക്കുന്ന ദരിദ്രരിൽ നീഗ്രോയും വെള്ളക്കാരനും ഉണ്ട്. നമ്പൂതിരിയും നായാടിയും ഉണ്ടാകാം. ഇവരുടെ ദരിദ്രാവസ്ഥ പരിഗണിക്കുമ്പോൾ ഈ ഐക്യ നിരക്കാണ് കൂടുതൽ വിജയ സാധ്യത.