ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

148
Nebu John Abraham
വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു.
ഗൾഫിലെത്തിയ മുകുന്ദനോട് “ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ? ” എന്ന ചോദ്യത്തിനു മുന്നിൽ നിഷ്കളങ്കമായി പകച്ചു നിന്ന മന്ദബുദ്ധിയായ , കാലത്താനൊത്തു ചിന്തിക്കാത്ത , ഊളനായ , പ്രായോഗിക ബുദ്ധി ഇല്ലാത്ത ഒരു കഥാപാത്രം കാണിക്കുന്നത് കണ്ട് കേരളത്തിലെ തീയറ്ററിൽ കൈയ്യടികൾ ഉയർന്നിരുന്നു.ഈ സിനിമ വിജയത്തിൽ മതിമറന്ന ശ്രീനിവാസൻ ഇത് കൂടുതൽ പ്രയോജനപ്പെടുത്താൻ Flowers Tv . യിൽ “ക്യൂബ മുകുന്ദൻ ചൈനയിൽ ” എന്ന പരമ്പരയിലൂടെ കുറച്ച് കൂടി പരിഹാസങ്ങൾ ചൊരിഞ്ഞു.എന്തായാലും ആ മന്ദബുദ്ധിയായ കഥാപാത്രത്തിന്റെ നിലവാരം എങ്കിലും ശ്രീനിവാസന് യഥാർത്ഥ ജീവിതത്തിൽ ഉണ്ടെങ്കിൽ ക്യൂബയിലെ ഡോക്ടർമാർ -, ചൈനയിലും , ആഫ്രിക്കയിലെ കേംഗോയിലും , ഇറ്റലിയിലും എത്തിയതിന്റെ പിന്നിലെ പ്രത്യയശാസ്ത്രം എന്തെന്ന് കൂടി പറയണം. കൊറോണ ബാധിച്ചവരുമായി അഭയം ചോദിച്ച കപ്പലിന് ക്യൂബൻ തീരമണയാൻ സഖ്യ രജ്യങ്ങൾ മടിച്ചപ്പോൾ ക്യൂബ എന്തുകൊണ്ട് മടിച്ചില്ല? എന്ന് പറയണം. ചൈനയിലും കൊറോണയെ നേരിടാൻ ക്യൂബൻ ഡോക്ടർമാർ എന്തിന് എത്തി? എന്ന് കൂടി പറയണം. കൊറോണ ലോകം മുഴുവൻ വ്യാപിക്കുമ്പോഴും ക്യൂബക്കെതിരെയുള്ള ഉപരോധത്തിന്റെ ന്യായീകരണം എന്താണെന്ന് പറയണം. ബ്രിട്ടനിലെ ഡോക്ടർമാർ 61 % മരണനിരക്കുള്ള എബോള ചികിത്സക്ക് ആളെ വിട്ടില്ല. എന്നാൽ കോളനി ഉണ്ടാക്കാൻ സാമർത്ഥ്യം ഉണ്ടായിരുന്നു എന്ന ചരിത്രം എന്തു പാഠമാണ് നൽകുന്നത് എന്ന് ചിന്തിക്കണം. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറഞ്ഞ ആദ്യ പകുതിയിലെ ക്യൂബ മുകുന്ദനെയാണ് സത്യത്തിൽ രണ്ടാം പകുതിയിലെ മുകുന്ദനെക്കാൾ എനിക്കിഷ്ടം. നിങ്ങൾ എന്തും പറഞ്ഞോളിൻ എന്റെ അഭിപ്രായമിതാണ്. അലോപ്പതിയെ കുറ്റം പറഞ്ഞിട്ട് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന ശ്രീനിവാസനാകാൻ ഒരു താത്പര്യവുമില്ല.
A Hari Sankar Kartha
കൊറോണ കടിച്ച ഇറ്റലിയിലേക്ക് ക്യൂബ കുറെ ഡോക്ടർമാരെ കയറ്റി വിട്ടു. ളോഹരാജ്യങ്ങൾ എല്ലാം അവരവരുടെ വാതിലുകൾ കൊട്ടിയടയ്ക്കുമ്പൊൾ ക്യൂബ മാത്രം ചെന്ന് മുട്ടി വിളിക്കുന്നു എന്നാണ് മാദ്ധ്യമങ്ങൾ അതിനെ ആഘോഷിക്കുന്നത്. അതെ പറ്റി ചോദിച്ചപ്പൊൾ കാർലോസ് എസ്പിനോസ തൻ്റെ തടിച്ച സിഗാർ വീണ്ടുമൊരിക്കൽ കൂടി കത്തിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു. “പണ്ട് ദിനോസറുകൾക്കും കെന്നഡികൾക്കും മുമ്പെ ക്യൂബയെ ബാറ്റിസ്റ്റ എന്ന രോഗം ബാധിച്ചു. ദുരിതബാധിതരായ ജനങ്ങൾ ആകെ വലഞ്ഞു. ക്യൂബൻ യുവാക്കൾ അതിന് പരിഹാരം ആരാഞ്ഞ് പരക്കം പാഞ്ഞു. അന്ന് ആ രോഗം ചികത്സിക്കാൻ അർജൻറീനയിൽ നിന്നും ഒരു ഡോക്ടർ വന്നു. ഞങ്ങളത് ഇന്നും ഓർക്കുന്നുണ്ട്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ്റെ ആവേശകരമായ ആഗമനം. ബാറ്റിസ്റ്റ എന്ന രോഗത്തെ ക്യൂബൻ ശരീരത്തിൽ നിന്നും മുറിച്ച് മാറ്റുന്ന ശസ്ത്രക്രിയയിൽ അയാളും പങ്കെടുത്തു. ആ ശാസ്ത്രക്രിയ ആകട്ടെ ഒരു തികഞ്ഞ വിജയമായിരുന്നു താനും. ക്യൂബൻ ജനത ആ യുവഡോക്ടറോട് ചോദിച്ചു. ഞങ്ങൾ നിനക്ക് വേണ്ടി എന്ത് ചെയ്യേണ്ടൂ. ഒരു ചെറിയ കസേരയുടെ മുകളിലേക്ക് ചാടി കയറി കൈകൾ വിടർത്തി കൊണ്ട് ഞങ്ങളുടെ ഏണസ്റ്റൊ മറുപടി പറഞ്ഞു. നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക. ഞങ്ങൾ ആ വാക്ക് പാലിക്കുന്നു. കൃതജ്ഞതയൊടെ പകരം വീട്ടുന്നു. അത്രമാത്രം.”