മലയാള ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാധനനായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. മോളീവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇതിനോടകം ലയാളത്തിലും തമിഴിലുമായി 500ല്‍ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴായി വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ അഭിനയ കുലപതിയെ തേടിയെത്തിയിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കാഴ്ചക്കാരെ അത്ഭുത പരതന്ത്രരാക്കാനുള്ള കഴിവ് നെടുമുടി വേണുവിനുണ്ട്. ആദ്യ കാലങ്ങളില്‍ കച്ചവട സിനിമകളുടെ ഭാഗമാകുന്നതിനു പോലും മടിയുള്ള നടനായിരുന്നു അദ്ദേഹം. ഗൗരവതരമായ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനം ആയിരുന്നു അന്നദ്ദേഹത്തിന്. അക്കാലത്താണ് സിനിമാ മോഹവും നെഞ്ചിലേറ്റി ഒരു കൂട്ടം യുവാക്കള്‍ നെടുമുടി വേണുവിനെ കാണാന്‍ എത്തുന്നത്.

അന്ന് കച്ചവട സിനിമയുടെ ഭാഗം ആവരുത് എന്നൊരു തീരുമാനം തനിക്കുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. കച്ചവട സിനിമയിലേക്ക് ആകരുത് പോകേണ്ടത് എന്നായിരുന്നു തന്‍റെ ചിന്ത. സിനിമ ചെയ്യണമെന്നും പറഞ്ഞ് കുറച്ച് പിള്ളേര് വന്നപ്പോള്‍ തനിക്ക് കളിയായിട്ടാണ് തോന്നിയത്. വളരെ കുറച്ച്‌ ചെറുപ്പക്കാര്‍ മാത്രം. ആ കൂട്ടത്തിലുള്ള നടന്‍ അശോകനെ മാത്രമേ നേരത്തെ അറിയുമായിരുന്നുള്ളൂ. വേറെ ആരെയും അറിയില്ല. കൂടാതെ തന്നെ കാണാന്‍ വന്ന പിള്ളേരില്‍ ആര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായി. ആ കൂട്ടത്തില്‍ മോഹന്‍ലാലിനെ അന്നേ ശ്രദ്ധിച്ചിരുന്നു. ഒരു അമൂല്‍ ബേബിയെ പോലെ, കണ്ടാല്‍ കൗതുകം തോന്നുന്ന ഒരു പയ്യന്‍. താന്‍ ഇതിനൊന്നും നിന്നുതരില്ലെന്ന് പിള്ളേരോട് അപ്പോള്‍ തന്നെ പറഞ്ഞു. പോയി വേറെ പണി നോക്ക് എന്നും പറഞ്ഞ് അവരെ മടക്കി അയച്ചു. പക്ഷേ, അപ്പോഴും ലാലിൻ്റെ മുഖം തന്‍റെ മനസില്‍ പതിഞ്ഞു കിടന്നിരുന്നുവെന്ന് നെടുമുടി വേണു ഓര്‍മയില്‍ നിന്നും പറഞ്ഞു.

You May Also Like

അടുത്തവർഷം പോപ്പുലർ ഫണ്ടിന്റെ കൂടെ നിന്നുകൊണ്ട് ഇന്ത്യയെ മുസ്ലിം രാഷ്ട്രം ആക്കണമെന്ന് പറഞ്ഞേക്കാം

ആദ്യകാല വിദ്യാർത്ഥി പ്രസ്ഥാനമായ K.S.Cയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശ്രീമാൻ പി.സി. ജോർജ്ജ് 1977ലെ അസംബ്ലി തിരഞ്ഞെപ്പിൽ കോൺഗ്രസ് എം. സ്ഥാനാർത്ഥിയായ

ചില പ്രൊഫൈല്‍ ചിന്തകള്‍

ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എവിടെ തുടങ്ങണം എന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ടാകാം. ബ്ലോഗിന്റെ ടെക്നിക്കല്‍ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ട്. എന്നാല്‍ അതിന്റെ പൊതുവായ ചില വശങ്ങള്‍ ഇവിടെ എഴുതുന്നു.

പാവം വൃദ്ധന്റെ ദിനം സമ്പന്നമാക്കുന്ന സ്ട്രീറ്റ്‌ മജീഷ്യന്‍ [വീഡിയോ]

നിരത്തില്‍ അന്തിയുറങ്ങി ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന അനേകം പേരെ നാം കണ്ടിട്ടുണ്ട്. അവര്‍ കൈ കാട്ടുമ്പോള്‍ ഒന്നോ രണ്ടോ രൂപ കൊടുത്തു നമ്മള്‍ അവരെ കടന്നു പോകാറും ഉണ്ട്. അങ്ങിനെ എത്രയെത്ര ആളുകള്‍ നമ്മെ കടന്നു പോകും. എന്നാല്‍ ഇങ്ങനെ അരവയറുമായി ജീവിക്കുന്ന ഒരാളെ സന്തോഷത്തിന്റെ ഉന്നതിയില്‍ എത്തിക്കുന്ന ഈ വഴി യാത്രികനെ നിങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം നമ്മുടെ മനസ്സ്‌ ഒന്ന് തണുക്കും. കണ്ടു നോക്കൂ ഈ സ്ട്രീറ്റ്‌ മജീഷ്യനെ.

നിനക്കായി മാത്രം കുറിച്ചത്

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, നിന്റെ ഓര്‍മ്മകള്‍ക്കു നടുവില്‍ ഞാന്‍ ഇന്ന് ആരുമല്ലാതായി തീര്‍ന്നിരിക്കുന്നു. മധുരമായ നിന്റെ ഓര്‍മ്മകള്‍ എങ്ങനെ എന്റെ ഹൃദയത്തിന്റെ തീരാത്ത വേദനയായി മാറി. ഒരുപാട് പ്രതീക്ഷകള്‍ പേറി നാം പങ്കിട്ട സ്വപ്നങ്ങളെങ്ങനെ പാഴ് വാക്കുകളായി മാറി. ജീവിതത്തിന്റെ വഴിത്താരകളില്‍ ഒരേ കാല്‍പാദങ്ങളായി മാറുമെന്ന് വിശ്വസിച്ചിട്ടും എന്തേ നാമിന്ന് ഇരുവഴികളിലൂടെ സന്‍ചരിക്കുന്നു. ഇടറുന്ന കാല്‍പാദങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഒരുപാടു ഞാന്‍ ബുദ്ധിമുട്ടുന്നു. ഇടതൂര്‍ന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ക്കു നടുവിലൂടെ, ഈ വഴിത്താരയില്‍ ഞാന്‍ ഇന്നു തീര്‍ത്തും ഏകനായി തീര്‍ന്നുവോ? ചുറ്റിലും ശക്തമായിത്തീരുന്ന കൂരിരുട്ട് ഭയാനകമായി എന്നെ തുറിച്ചു നോക്കുന്നുവോ? ഹൃദയത്തിലെ നിശബ്ദമാം തേങ്ങല്‍ കണ്‍കളില്‍ ചൂടുള്ള നീറ്റലായി മാറുന്നതു ഞാന്‍ അറിഞ്ഞില്ല. അത് ബാഷ്പകണങ്ങളായി എന്റെ കവിള്‍ത്തടത്തിലൂടെ ഒഴുകി വറ്റുന്നു. ഈ വഴിത്താര എന്തേ ആരും നടക്കാത്ത വിജന പാതയായി മാറിയത്?