“ഒരാളെ കൊന്നാൽ പോലും 12 വർഷത്തെ ശിക്ഷമാത്രമേ കിട്ടൂ, ഇതിപ്പോൾ 14 കൊല്ലമായി, ഞാൻ ആരെയും കൊന്നിട്ടില്ലല്ലോ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
446 VIEWS

സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ ഏറെനാൾ പിണക്കം നിലനിന്നിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നെടുമുടി വേണുവിന് ആദരം അർപ്പിച്ചു നടന്ന ‘അൺഫോർഗറ്റബിൾ വേണുച്ചേട്ടൻ ‘ എന്ന പരിപാടിയിലാണ് നെടുമുടിവേണുവുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ചും പിന്നീട് പിണക്കം മാറിയതിനെ കുറിച്ചും സത്യൻ അന്തിക്കാട് സംസാരിച്ചത്.

Appunni Movie Location
Appunni Movie Location

ഒരിക്കൽ വിദേശത്തു വച്ച് നടന്ന ഷൂട്ടിങ്ങിൽ നെടുമുടി വേണുവിന് എത്തിച്ചേരാൻ സാധിച്ചില്ല. പകരം പെട്ടന്ന് ഒരാളെ കണ്ടെത്താനും സാധിച്ചില്ല. അതിനു ശേഷം വേണുവുമായി സിനിമകൾ ചെയ്തിരുന്നില്ല. ഒരിക്കൽ തിരുവനന്തപുരത്തു വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം എന്നോട് സരസമായി ചോദിച്ചു , “ഒരാളെ കൊന്നാൽ പോലും 12 വർഷത്തെ ശിക്ഷമാത്രമേ കിട്ടൂ, ഇതിപ്പോൾ 14 കൊല്ലമായി. ഞാൻ ആരെയും കൊന്നിട്ടില്ലല്ലോ … ” . അതോടെ ഞങ്ങൾ തമ്മിലുള്ള പിണക്കം ഇല്ലാതായി. ‘വീണ്ടുംചില വീട്ടുകാര്യങ്ങളി’ലൂടെ അദ്ദേഹം വീണ്ടും എന്റെ സിനിമകളിൽ സജീവമായി. ആരെയും പിണങ്ങാൻ പോലും അനുവദിക്കാത്തൊരു വ്യക്തിപ്രഭാവമായിരുന്നു അദ്ദേഹത്തിന്റേത് . സത്യൻ അന്തിക്കാട് പറഞ്ഞു.

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച